പ്രാർത്ഥനയെ ഇത്രമാത്രം ട്രോളേണ്ടതുണ്ടോ? കൊച്ചച്ഛനോട് ഇത് വേണ്ടായിരുന്നുവെന്ന് കമന്റുകൾ
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം.ബെന്യാമന്റെ ആടുജീവിതം എന്ന് സിനിമയെ ആസ്പദമാക്കിയാണ് ബ്ലെസി ആടുജീവിതം എന്ന് സിനിമ ഒരുക്കിയത്. പൃഥ്വിരാജ് തന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്.
നജീബ് ആയി പൃഥ്വി സ്ക്രീനിൽ ജീവിക്കുകയായിരുന്നു. സിനിമ കണ്ട് യഥാർത്ഥ നജീബ് പോലും കരഞ്ഞുപോയിരുന്നു. സിനിമ പോലെ തന്നെ സിനിമയിലെ പാട്ടിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. എ ആർ റഹ്മാൻ പാട്ടൊരുക്കിയത്.

pc: instagram
പെരിയോനെ എൻ റഹ്മാനെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പലരും ഈ പാട്ട് പാടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇന്ദ്രജിത് - പൂർണിമ ദമ്പതികളുടെ മകൾ പ്രാർത്ഥന ഈ പാട്ട് പാടിയിരിക്കുകയാണ്.
ചെറിയ പെരുന്നാൾ ആശംസിച്ച് കൊണ്ടാണ് പ്രാർത്ഥന പാട്ട് പാടിയത്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനകം 25 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
നിരവധിപേർ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുകയും ചെയ്തു. ആടുജീവിതത്തിന് വേണ്ടി ഈ പാട്ട് പാടിയ ജിതിൻ രാജും കമന്റ് ചെയ്തു. ഈ മനോഹര ഗാനം സമ്മാനിച്ചതിന് നന്ദി എന്നാണ് ജിതിൻ രാജിന്റെ കമന്റിന് മറുപടിയായി പ്രാർത്ഥന കുറിച്ചത്. എന്നാൽ അഭിനന്ദനങ്ങൾ മാത്രമല്ല, വിമർശനങ്ങളും ഉയർന്നു. പ്രാർത്ഥന പാടിയത് നന്നായില്ലെന്നാണ് ചിലർ പറയുന്നത്.
അച്ഛന്റെ പുതിയമുഖം ഇതിനേക്കാൾ നല്ലതാണ്. നിങ്ങൾ നല്ല ഗായികയാണെന്ന് അറിയാം, പക്ഷേ ഇവിടെ പാളി പോയി സാരല്ല്യ പാടിക്കോ, ആ അങ്ങകലെ എങ്ങോ പോയി... സ്വന്തം കൊച്ചച്ഛനോട് ഇത് വേണ്ടാരുന്നു... ആ പാട്ടിനെ കൊന്നു, ആ പാട്ടിനെ പാടി നശിപ്പിച്ചു, എന്നിങ്ങനെ പോകുന്ന വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ. എന്നാൽ വിനർശിക്കുന്നവർക്ക് മറുപടിയുമായി ചിലർ രംഗത്തെത്തി.
മോൾ പാടുന്നതിന്റെ രണ്ട് വരി പോലും പാടാൻ അറിയാത്തവരാണ് കമന്റിൽ വന്ന് വധിക്കുന്നത് എന്നാണ് ചിലർ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പ്രാർത്ഥന. 2018 ൽ പുറത്തിറങ്ങിയ മോഹൻലാൽ എന്ന ചിത്രത്തിൽ ലാലേട്ടാ എന്ന പാട്ട് പാടിയത് പ്രാർത്ഥനയാണ്. പിന്നീട് കുട്ടൻ പിള്ളയുടെ ശിവ രാത്രി, ഹെലൻ, ഓ ബേബി എന്നീ ചിത്രങ്ങളിലും പാടി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications