മോദി രണ്ടാം മഹാത്മാഗാന്ധിയെന്ന് രാഹുൽ ഈശ്വർ, മിസോറാം ഗവർണർ ആക്കാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമാണിന്ന്. പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു.
അതിനിടെ നരേന്ദ്ര മോദിക്ക് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പിറന്നാള്‍ ആശംസ ചര്‍ച്ചയായിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധിയെന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ കുറിപ്പ് ഇങ്ങനെ: ' ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ'.

മഹാത്മാ ഗാന്ധിയുടേയും നരേന്ദ്ര മോദിയുടേയും ചിത്രങ്ങളും രാഹുൽ ഈശ്വർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് രാഹുൽ ഈശ്വറിന്റെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകൾ പരിശോധിക്കാം:
* '' അഹിംസയുടെ കാര്യത്തിൽ മോദിജി ഗാന്ധിജിയെക്കാൾ ഒരു പിടി മുന്നിലാണ്.. ഗോഡ്സെജിയുടെ ബാക്കിലും.. ആശംസകൾ രാഹുൽജി..''

* '' അഹിംസയാണ് ഗാന്ധിജിയുടെയും മോദിയുടെയും ജീവിതമന്ത്രം. അത് പോലെ ഗാന്ധിജിയെ പോലെ മോദിയും മുസ്ലിംകളെ സ്നേഹിക്കുന്നു; അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിരാഹാര സത്യാഗ്രഹം ഇരിക്കുന്നു. ലക്‌ഷ്യം പോലെ മാർഗവും പരിശുദ്ധമാവണം എന്ന കാര്യത്തിൽ രണ്ടു പേർക്കും ഒരേ വാശിയാണ്. ലളിത ജീവിതത്തിലും സത്യസന്ധതയിലും മോഡി ഇച്ചിരി മുമ്പിലാണോ എന്ന് സംശയമുണ്ട്.''

* '' ആരാധകരെ ശാന്തരാകുവിൻ... ഒന്നാം സ്ഥാനം ഗാന്ധിജിക്ക് തന്നെ വിട്ടു നൽകിയ വലിയ മനസ്സിനെ നമ്മൾ എത്ര അഭിനന്ദിച്ചാലും മതിയാകില്ല)''
* '' Correct… ഇത്രക്ക് എളിമ ജീവിതം നയിക്കുന്ന ആൾ ഈ കാലഘട്ടത്തിൽ വേറെയില്ല. അഹിംസയുടെ കാര്യം പിന്നെ പറയുകയേ വേണ്ട...''
* '' ഗാന്ധിജിയുടെ ഫോട്ടോ പോലും കരഞ്ഞു പോകും, ഇമ്മാതിരി ഒന്നും ഉപമിക്കല്ലേ''

* നമുക്ക് ഗാന്ധിജിയുടെ അഹിംസയും വേണ്ട.. മോദിയുടെ ഹിംസയുംവേണ്ട....രാഹുൽ ഈശ്വറിന്റെ തൊലിക്കട്ടി ചർച്ച ചെയ്യാം''
* '' രാഹുലിനെ ഒരു മിസോറാം ഗവർണർ ആക്കാൻ സാധ്യതയുണ്ട്''
* '' ചിലപ്പോൾ കിട്ടാൻ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിനു വേണ്ടിയാണെങ്കിൽ കൂടി രാഷ്ട്രപിതാവിനെ ട്രോളിയതു മഹാ തെമ്മാടിത്തരം ആയിപ്പോയി രാഹുലേ''
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications