ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തിൽ മുത്തശ്ശിക്കൊപ്പമുള്ള അപൂർവ്വ ഫോട്ടോ പങ്കുവെച്ച് രാഹുൽ ഗാന്ധി; കാണാം
ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിന വാർഷികത്തിൽ ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലിൽ ആദരമർപ്പിച്ച് കോൺഗ്രസ് നേതാവും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനുമായ രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധിക്കൊപ്പമുള്ള പഴയകാല ചിത്രവും കുറിപ്പും രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ മുത്തശ്ശി സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
" ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു ഉദാഹരണമായിരുന്നു മുത്തശ്ശി. രാജ്യ താൽപര്യത്തിന്റെ പാതയിൽ നിർഭയമായി സഞ്ചരിക്കുന്നതാണ് യഥാർത്ഥ ശക്തിയെന്ന് ഞാൻ മനസ്സിലാക്കിയത് അവരിൽ നിന്നാണ്. അവരുടെ ഓർമ്മകളാണ് എന്റെ ശക്തി, അത് എനിക്ക് എപ്പോഴും വഴി കാണിക്കുന്നു " അദ്ദേഹം എക്സിൽ കുറിച്ചു.

P C : Rahul Gandhi, X
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും കമലാ നെഹ്റുവിന്റെയും മകളായി 1917 നവംബർ 19 നാണ് ഇന്ദിരാ ഗന്ധി ജനിച്ചത്. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ആയ ഇന്ദിര 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബറിൽ കൊല്ലപ്പെടുന്നത് വരെയും ആ സ്ഥാനത്ത് തുടർന്നു.
നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര, ബാങ്കുകളുടെ ദേശസാൽക്കരണം ഉൾപ്പെടെയുള്ള സാമ്പത്തിക സാമൂഹിക പരിഷ്കരണങ്ങൾ നടപ്പിലാക്ക. പഴയ നാട്ടുരാജ്യങ്ങശുടെ പ്രിവി പേഴ്സും ഇന്ദിരാ ഗാന്ധി നിർത്തലാക്കി. 1984 ഒക്ടോബർ 31 ന് അക്ബർ റോഡിലെ വസതിയിൽ വെച്ച് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.
അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ വെച്ച് ഓപ്പറേഷന്ഡ ബ്ലൂസ്റ്റാർ നടപ്പിലാക്കിയതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായിരുന്ന രണ്ട് സിഖ് അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.
അതേ സമയം, ഇന്ദിരാ ഗാന്ധിയുടെ ജന്മദിന വാർഷികത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെയും ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ശക്തി സ്ഥലിൽ ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ആജീവനാന്ത പോരാട്ടത്തിന്റെയും ധീരതയുടെയും ചലനാത്മക നേതൃത്വത്തിന്റെയും പ്രതിരൂപമായരുന്നു ഇന്ത്യയുടെ ഉരുക്കുവനിത യിൽ നിന്ന് നിരവധി ആളുകൾ പ്രചോദനം ഉൾക്കൊണ്ടെന്ന് അദ്ദേഹം പങ്കുവെച്ച കുറപ്പിൽ പറഞ്ഞു.












Click it and Unblock the Notifications