കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് യോഗ ദിനമാണ്; നരേന്ദ്ര മോദിയെ ട്രോളി രാഹുൽ ഗാന്ധി

കഴിഞ്ഞ വർഷങ്ങളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫൊട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും വാക്സിൻ നയമടക്കം പാളി പോയെന്നുമുള്ള തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിക്കുക പതിവാണ്. യോഗദിനവുമായി ബന്ധപ്പെട്ടും അത്തരത്തിലൊരു വിമർശനമെത്തി.

Rahul Gandhi

എന്നാൽ കടുത്ത ഭാഷയിലൊന്നുമല്ല ഇന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. നർമ്മം തുളുമ്പുന്ന ഒരു ട്രോളുപോലെയാണ് ആരേയും പരാമർശിക്കാതെ പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ചുള്ള രാഹുലിന്റെ പോസ്റ്റ്. യോഗ ദിനത്തിൽ കണ്ണടച്ചു കിടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം "ഇത് യോഗ ദിനമാണ്, യോഗ ദിനത്തിന്റെ മറവിൽ ഒളിക്കാനുള്ള ദിവസമല്ല" എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ്.

Ra

കഴിഞ്ഞ വർഷങ്ങളിൽ യോഗ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫൊട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ട്രോളന്മാർ ആഘോഷമാക്കിയ അതിലൊരു ഫൊട്ടോ തന്നെയാണ് രാഹുലും തിരഞ്ഞെടുത്തത്. യോഗദിനത്തിൽ ദേശീയ പതാക ഉപയോഗിച്ച് മുഖം തുടയ്ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഏറെ വിമർശനങ്ങൾക്കും കാരണമായിരുന്നു.

എന്നാൽ ഇത്തവണ ഫൊട്ടോസൊന്നും പ്രധാനമന്ത്രിയുടെ വക ഉണ്ടായിരുന്നില്ല. അതേസമയം ഈ കൊവിഡ് മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും കൊവിഡിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യം. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു രാജ്യവും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയായി മാറി. യോഗ സ്വയം അച്ചടക്കം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ ഈ വൈറസിനെതിരെ പോരാടാന്‍ നമുക്ക് ആത്മവിശ്വാസം നല്‍കാനും സഹായിക്കുന്നു- പ്രധാനമന്ത്രി യോഗ സന്ദേശത്തില്‍ പറഞ്ഞു.

ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
mYoga App: All You Need to Know About the 'Daily Companion' Launched by PM Modi on Yoga Day

English summary
Rahul Gandhi trolls PM Narendra Modi on International Yoga day 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X