'മുലക്കണ്ണുകൾ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത് എന്തുകൊണ്ട്?'- ചോദ്യവുമായി രശ്മിത രാമചന്ദ്രൻ
കൊച്ചി: രഹ്ന ഫാത്തിമയുടെ ശരീരത്തില്‍ സ്വന്തം കുട്ടികള്‍ ബോഡി പെയിന്റിങ് നടത്തിയതും അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതും കേരളത്തില്‍ വലിയ വിവാദമായിരുന്നു. ആ വിഷയത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ് എടുക്കുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ ചര്‍ച്ചയ്ക്കാണ് അഡ്വ രശ്മിത രാമചന്ദ്രന്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ചൂണ്ടിക്കാട്ടിയാണ് രശ്മിതയുടെ ചോദ്യങ്ങള്‍. രശ്മിത രാമചന്ദ്രന്റെ വാക്കുകള്‍...
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഒരു സംശയം തീർത്തുതരണം
'രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ന്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം....' എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വ രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്തുടങ്ങുന്നത്.

എന്തുകൊണ്ട് പൃഥ്വിരാജിനെതിരെ കേസില്ല
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?
പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി!

രഹ്നയേക്കാൾ കുറ്റക്കാരൻ
അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിൻ്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ / പുരുഷന്മാരിൽ/ ഭിന്ന ലൈംഗിക താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ൻറു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിൻ്റിൻ്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ്.

കോടതിയും പരിഗണിക്കണമെന്ന്
ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാൾ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം.

പോലീസ് നിഷ്പക്ഷത തെളിയിക്കണം!
കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യർത്ഥനയോടെ....

വൈറൽ പോസ്റ്റ്
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കകം തന്നെ രശ്മിത രാമചന്ദ്രന്റെ കുറിപ്പ് വൈറൽ ആയിക്കഴിഞ്ഞു. പോസ്റ്റിന് താഴെ ചർച്ചകളും പൊടിപൊടിക്കുന്നുണ്ട്. അത്രയേറെ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രശ്മിതയുടെ പോസ്റ്റിനെ പരിഹസിച്ചും വിമർശിച്ചും ഒരുപാട് കമന്റുകളുണ്ട്.

രഹ്ന ഫാത്തിമ വിഷയം ഇതല്ലെന്ന്
രഹ്ന ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദത്തെ ഇതുമായി താരതമ്യം ചെയ്യാൻ ആവില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്. നഗ്നത പ്രദർശിപ്പിച്ചു എന്നതായിരുന്നില്ല രഹ്നയ്ക്കെതിരെയുള്ള കേസ് എന്നും അത് നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചതിനും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ആണ് എന്നുമാണ് ഒരു വിഭാഗം പറയുന്നത്.
Recommended Video
|
സർക്കാസം?
രശ്മിത ഇത് ഗൌരവമായി പറഞ്ഞതാണോ അതോ 'സർക്കാസം' ആയി പറഞ്ഞതാണോ എന്നാണ് ചിലരുടെ സംശയം. ഗൌരവമായി പറഞ്ഞതെന്ന് മട്ടിലും സർക്കാസം തന്നെയെല്ല മട്ടിലും വ്യത്യസ്ത പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്.
ഫെബ്രുവരി ആറിനായിരുന്നു പൃഥ്വിരാജ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'സൺ, സാൻഡ്, ആന്റ് സാൾട്ട് ആന്റ് പെപ്പർ' എന്നായിരുന്നു തലക്കെട്ട്. ചിത്രത്തിന് സുപ്രിയയ്ക്ക് കടപ്പാടും ഉണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications