Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതാനന്ദമയി അല്ല, മോഹൻലാലാണ് ഏറ്റവും വലിയ ആൾദൈവം! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാലിന് ഇത്തരമൊരു പ്രതിസന്ധി ഒരുപക്ഷേ ആദ്യമായിട്ടാവും. മലയാള സിനിമയുടെ അഭിമാനമായ നടന്റെ കോലം തെരുവിൽ കത്തിക്കപ്പെടുന്നു. വീടിന് മുന്നിൽ പ്രതിഷേധ ധർണയും റീത്ത് വെപ്പും. ക്രിമിനൽ കേസിലെ പ്രതിയെ താരസംഘടനയിലേക്ക് തിരിച്ചെത്തിക്കുന്നതിന് കൂട്ട് നിന്നതിന്റെ പേരിലാണ് അമ്മ പ്രസിഡണ്ടായ മോഹൻലാൽ ആക്രമിക്കപ്പെടുന്നത്.

ഇന്നലെ വരെ മോഹൻലാലും മമ്മൂട്ടിയുമെല്ലാം താരദൈവങ്ങളായിരുന്നു. എന്നാൽ ഇന്നങ്ങനെയല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരവിഗ്രഹങ്ങളെല്ലാം ഒന്നൊന്നായി ഉടയുകയാണ്. മോഹൻലാൽ അടക്കമുള്ളവർ വിചാരണ ചെയ്യപ്പെടുന്നു. അത് തന്നെയാണ് വേണ്ടതും. റേഡിയോ ജോക്കിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ആർജെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്ര് വൈറലാവുകയാണ്. വായിക്കാം:

ആൾദൈവം മോഹൻലാൽ

ആൾദൈവം മോഹൻലാൽ

കേരളത്തിലെ ഏറ്റവും വലിയ ആൾദൈവം അമൃതാനന്ദമയി അല്ല മോഹൻലാലാണ്. ഒരാശയത്തിന്റെയും ആദർശത്തിന്റെയും മതത്തിന്റെയും സംഘടനയുടെയും പിൻബലമില്ലാതെ തന്നെ മോഹൻലാൽ കമാൻഡ് ചെയ്യുന്ന പബ്ലിക് ക്യൂരിയോസിറ്റി അതി ബൃഹത്താണ്. ആ മോഹൻലാൽ പ്രെസിഡന്റായ ശേഷം ആദ്യമെടുത്ത തീരുമാനമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതൊരു അധികാരത്തെ ചോദ്യം ചെയ്യലുംകൂടിയാണ്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം എന്താണെന്ന് നമുക്കറിയാം.

ദിലീപല്ല ശക്തൻ

ദിലീപല്ല ശക്തൻ

അതുകൊണ്ടു തന്നെ ആ സംഘടന എന്ത് തരം സംഘടനയാണെന്നും. അവിടെ സൂപ്പർ മെഗാകളേക്കാൾ ശക്തനാണ് ദിലീപെന്ന തിയറി എന്തായാലും ഞാനെടുക്കുന്നില്ല. അതൊരു വൻ ഹയരാർക്കിയാണ്. അതിന്റെ നടത്തിപ്പിന്റെ സ്വയം നിയമിച്ച കാര്യസ്ഥനാണ് ദിലീപ്. പണ്ട് വിനയൻ അയാളുടെ സിനിമയിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കളിയാക്കിയെന്നു പറഞ്ഞു വിഷയം വഷളാക്കിയതും ദിലീപായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

ഫാൻസ് അധോലോകം

ഫാൻസ് അധോലോകം

അങ്ങനെ സംഘടനയിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചയാളാണ് ദിലീപ്. അവരുടെ ജനപ്രീതി ആയിരുന്നു പലപ്പോഴും ദിലീപിന്റെ ലീവെറേജ്. അങ്ങനെ ഓരോന്നായി കരു നീക്കി വലുതായതാവണം. ആരാലും ചോദ്യം ചെയ്യപ്പെടാതെ, മലയാള സിനിമയിലെ ഏറ്റവും ശക്തരുടെ അണ്ടർ വേൾഡ് സംഘമാണ് ഫാൻസ്‌. അവിടെ മനസ്സുകൊണ്ടാണ് നിങ്ങൾ മെമ്പറാവുന്നത്. പാർവതിയെ ചീത്ത വിളിച്ചവർ ഒരു സംഘടനയിലും നേരിട്ട് അംഗമായവർ തന്നെയാകില്ല.

കോലം കത്തിക്കൽ അർഹിക്കുന്നു

കോലം കത്തിക്കൽ അർഹിക്കുന്നു

ഒരു ആഷിക് അബു തുറന്നു പറയാൻ ധൈര്യം കാണിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ എന്തെന്തു നീക്കങ്ങൾ സ്ത്രീകൾക്കെതിരെയും അവരുടെ കൂടെ നിൽക്കുന്നവർക്കെതിരെയും തുടങ്ങിയിട്ടുണ്ടെന്നു ഒരു നിശ്ചയവുമില്ല. ഇളകി തുടങ്ങിയിരിക്കുന്നത് മലയാളം കണ്ട ഏറ്റവും വലിയ സിംഹാസനങ്ങളാണ്. അതിന്റെ തുടക്കമായാണ് ഇന്നലെ മോഹൻലാലിൻറെ കോലം കത്തിച്ചത്. ഇങ്ങനെയൊരു സംഘടന നയിക്കുന്ന അയാൾ അതർഹിക്കുന്നു. അയാൾ ഉത്തരം പറഞ്ഞേ തീരു.

ആൾദൈവങ്ങൾ ഇല്ലാതാവണം

ആൾദൈവങ്ങൾ ഇല്ലാതാവണം

ആൾദൈവങ്ങൾ ഇല്ലാതാവുക തന്നെ വേണം. പക്ഷെ നേരത്തെ പറഞ്ഞ മാനസ ചാവേറുകളെ ഒന്നിളക്കി വിടാൻ പുള്ളിക്കൊന്നു മൂളിയാൽ മതി. അതുകൊണ്ട് രാഷ്ട്രീയപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ്‌. നടനായി, താരമായി അങ്ങനെ ദൈവമൊഴികെ എല്ലാമായും നമുക്കിവരെ വേണം. അങ്ങനെയൊരു സിസ്റ്റമിക് ചേഞ്ച് ഈ പ്രതിഷേധങ്ങൾ കൊണ്ടുണ്ടാകട്ടെ. അതിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ആർജെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+