പികെ ഷിബുവിന്റെ ശബരിമലയിൽ ഏത് പ്രായത്തിലുള്ള യുവതികൾക്കും കയറാം... സംഘികളെ പൊളിച്ചടുക്കി സന്ദീപാനന്ദ
Recommended Video

സ്വാമി സന്ദീപാനന്ദ ഗിരിയെ ഇപ്പോള്‍ അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാവില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായ നിലപാടെടുത്തതോടെ സന്ദീപാനന്ദ ഗിരി സംഘപരിവാറിന് അനഭിമതനായി. ഒടുവില്‍ അദ്ദേഹത്തിന്റെ ആശ്രമം കത്തിക്കുന്നതിലേക്ക് വരെ എത്തി കാര്യങ്ങള്‍.
ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപാനന്ദ ഗിരി സംസാരിക്കുമ്പോള്‍ അദ്ദേഹം പ്രമാണങ്ങളേയും ആധികാരിക ഗ്രന്ഥങ്ങളേയും ഉദ്ധരിക്കാറാണ് പതിവ്. പക്ഷേ, അതിനെ ബഹളം വച്ച് തടസ്സപ്പെടുത്താനാണ് പലരും ശ്രമിക്കാറുള്ളത്. അതും നടക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന് 'പികെ ഷിബു' എന്നൊരു പേരും കൊടുത്തു.
ആധ്യാത്മിക, മത വിഷയങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ മാത്രമല്ല, കിടിലനായി ട്രോളാനും തനിക്ക് അറിയാമെന്ന് തെളിയിച്ച ആളാണ് സന്ദീപാനന്ദ ഗിരി. ഏറ്റവും ഒടുവില്‍ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് തന്നെ അതിന് ഉദാഹരണം!!!

പികെ ഷിബു
പ്രിയ സംഘമിത്രങ്ങളേ.... എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പികെ ഷിബു നിങ്ങളുടെ സങ്കല്പത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ല.
പികെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള യുവതികള്‍ക്ക് പ്രവേശനം ഉണ്ട്. പികെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്ണയോടും പുഷ്കലയോടും സത്യകനോടും കൂടി കണ്ടേക്കാം!!!

വിലയം പ്രാപിച്ചെങ്കിലും!
പികെ ഷിബു സന്ദീപാനന്ദ ഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും, സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പികെ ഷിബുവിനെയാണ് കാണുക എന്നതാണ് ഇതിന് കാരണം. എന്നാല്‍ മനുഷ്യര്‍ നോക്കുമ്പോള്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമിത്തില്‍ കാണാം...
ധ്വജ പ്രണാമം!
ഇത്രയും പറഞ്ഞുകൊണ്ടാണ് സന്ദീപാനന്ദ ഗിരി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൂര്‍വ്വാശ്രമത്തില്‍
സന്ദീപാനന്ദ ഗിരിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീദാസ് എന്നാണെന്ന് അദ്ദേഹം തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ അദ്ദേഹത്തെ പികെ ഷിബു എന്നേ വിളിക്കൂ. ഇതിന് പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്. അത് സന്ദീപാനന്ദ ഗിരി തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

ട്രോളിന്റെ കാര്യത്തില്‍
ഭഗവദ് ഗീതയുടെ കാര്യത്തിലും ആധ്യാത്മികതയുടെ കാര്യത്തിലും സന്ദീപാനന്ദ ഗിരി അഗ്രഗണ്യനാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍, ട്രോളുകളുടെ കാര്യത്തിലും അദ്ദേഹം തീരെ മോശമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ ഫേസ്ബുക്ക് പോസ്റ്റും!

ഞെരിപ്പ് ഡാ...
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര് എത്തുന്നുണ്ട്. ഒരു വിഭാഗം ഇപ്പോഴും പികെ ഷിബു എന്നും വിളിച്ചാണ് രംഗത്ത് വരുന്നത്. സംഘപരിവാരത്തിന് നല്കിയ മികച്ച മറുപടി എന്ന് പറയുന്നവരും ഒരുപാടുണ്ട്.
ഇതാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ട്രോളുകള്‍ വേറേയും
ഇതുമാത്രമല്ല സന്ദീപാനന്ദ ഗിരിയുടെ ട്രോള്‍ വൈഭവം തെളിയിക്കുന്ന പോസ്റ്റ്. വേറേയും ഉണ്ട്. പന്തശളം മുന്‍ രാജകുടുംബ പ്രതിനിധിയുടെ വെല്ലുവിളികള്‍ വന്നപ്പോഴും സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആയിരുന്നു.
പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍
സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോള്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സന്ദീപാനന്ദ ഗിരി എഴുതിയിരുന്നു. ഇനി മുതല്‍ പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്ത് വിടുന്നു തുടങ്ങി, മഹാത്മജിയുടെ മരണം വാര്‍ദ്ധക്യസഹജമായ നെഞ്ചുവേദ കാരണം ആയിരുന്നു എന്ന് വരെയുള്ള പത്ത് കാര്യങ്ങള്‍ പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താം എന്നതായിരുന്നു അത്.
മാളികപ്പുറത്ത് സന്ദീപേട്ടന്റെ സ്വാമി ശരണം
സന്ദീപാനന്ദ ഗിരിയെ സന്ദീപേട്ടാ എന്ന് വിളിച്ചുകൊണ്ട് ഒരു സ്ത്രീ വീഡിയോ പുറത്ത് വിട്ടിരുന്നു. ആരും അറിയാതെ ഒരുമിച്ച് ജീവിക്കാം എന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു എന്നായിരുന്നു അവരുടെ ആരോപണം. ഇതിന് മറുപടിയായും ഒരു ട്രോള്‍ ആയിരുന്നു സന്ദീപാനന്ദ ഗിരി പോസ്റ്റ് ചെയ്തത്.

മറ്റൊരു ആരോപണം
സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമം ആശ്രമം ഒരു ഹോം സ്റ്റേ ആണെന്നാണ് ആക്ഷേപം. മേക്ക് മൈ ട്രിപ്പ് തുടങ്ങിയ ട്രാവല്‍ സൈറ്റുകളില്‍ ഒക്കെ ഇതിന്റെ വിവരങ്ങള്‍ ഉണ്ടെന്നും പണം കൊടുത്ത് മുറി ബുക്ക് ചെയ്യാം എന്നും ഒക്കെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications