Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും സുരേന്ദ്രൻ! ഫേസ്ബുക്കിൽ 'കുമ്മോജി' ബഹളം... കമന്റുകളിൽ റെക്കോർഡ്; വെളുക്കാൻ തേച്ചത് പാണ്ടായി!

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ കേരളത്തിലെ ബിജെപി നേതാവും അതുപോലെ തന്നെ സോഷ്യല്‍ മീഡിയ ഏറ്റവും അധികം ട്രോളിയിട്ടുള്ള ബിജെപി നേതാവും കെ സുരേന്ദ്രന്‍ ആയിരിക്കും.

സുരേന്ദ്രന് അത്രയേറെ പേരുകളാണ് സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. എന്നാല്‍ അതുകൊണ്ടൊന്നും തളരുന്ന ആളല്ല അദ്ദേഹം. ഓരോ തവണയും ശക്തമായി തന്നെ തിരിച്ചുവരാറാണ് പതിവ്.ഇത്തവണ കേരളത്തെ കമ്യൂണിസ്റ്റുകാരില്‍ നിന്ന് രക്ഷിക്കൂ എന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ എത്തിയത്. പക്ഷേ, അവിടേയും പൊങ്കാലയുടെ ബഹളമാണ്!!!

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ്

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ്

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്ന ഹാഷ്ടാഗ് കാമ്പയിനുമായാണ് കെ സുരേന്ദ്രന്‍ ഇത്തവണ ഫേസ്ബുക്കില്‍ എത്തിയത്. തുടക്കത്തില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് വലിയ പിന്തുണയും ഇതിന് കിട്ടിയിരുന്നു

കുറച്ച് കഴിഞ്ഞപ്പോള്‍ കളിമാറി

കുറച്ച് കഴിഞ്ഞപ്പോള്‍ കളിമാറി

എന്നാല്‍ അല്‍പസമയം കഴിഞ്ഞപ്പോഴേക്കും കളിമാറി! സുരേന്ദ്രന്റെ പോസ്റ്റിന് താഴെ സംഘപരിവാര്‍ വിരുദ്ധരുടേയും സൈബര്‍ സഖാക്കളുടേയും കളി തുടങ്ങി.

 'കുമ്മോജി'കള്‍

'കുമ്മോജി'കള്‍

പോസ്റ്റ് ഇട്ട് ആറ് മണിക്കൂറികള്‍ കൊണ്ട് 23000 ല്‍ പരം ലൈക്കുകളാണ് കിട്ടിയത്. അതിലാണെങ്കില്‍ പതിനയ്യായിരത്തിലധികവും 'ഹഹഹ' റിയാക്ഷനുകള്‍ ആയിരുന്നു. ലൗ റിയാക്ഷന്‍ കിട്ടിയത് എഴുനൂറില്‍ താഴേയും.

കമന്റുകള്‍ റെക്കോര്‍ഡ്

കമന്റുകള്‍ റെക്കോര്‍ഡ്

റെക്കോര്‍ഡ് കമന്റുകള്‍ ആണ് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ആറ് മണിക്കൂറ് കൊണ്ട് എഴുപത്തി അയ്യായിരത്തിലധികം കമന്റുകള്‍!!! ഇതൊരു ചെറിയ കളിയല്ലെന്ന് ആര്‍ക്കും തോന്നിപ്പോകും!

സേവ് കേരള ഫ്രം ചാണക സംഘീസ്

സേവ് കേരള ഫ്രം ചാണക സംഘീസ്

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്നാണ് കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത് എങ്കില്‍ അടിയില്‍ വരുന്ന കമന്റുകളില്‍ അധികവും സേവ് കേരള ഫ്രണം ചാണക സംഘീസ് എന്നാണ്. സേവ് കേരള ഫ്രം ആര്‍എസ്എസ് എന്നും കമന്‌റുകളുണ്ട്.

പിന്തുണയും ഉണ്ട്

പിന്തുണയും ഉണ്ട്

കേരളത്തെ സിപിഎമ്മില്‍ നിന്ന് രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് പിന്തുണയുമായി എത്തുന്നവരും ഉണ്ട്. പക്ഷേ, കോപ്പി പേസ്റ്റ് കമന്റുകളില്‍ നിലവില്‍ പൊങ്കാല ഇടുന്നവരാണ് മുന്നില്‍.

സുരേന്ദ്രന്റെ പോസ്റ്റ്

ഇതാണ് കെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+