Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ ആർക്കൊപ്പം? അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ട്, ആഞ്ഞടിച്ച് ശാരദക്കുട്ടി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയതോടെയാണ് അന്വേഷണ സംഘവും സർക്കാരും കൂടുതൽ പ്രതിരോധത്തിലായത്. ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം പറയുമ്പോഴും അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് നാൾക്കുനാൾ പിന്തുണയേറുകയാണ്.

സമരപ്പന്തലിൽ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു സ്ത്രീപോലും എത്താതിരിക്കുന്നതിനെ വിമർശിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.

സമരപ്പന്തലിൽ

സമരപ്പന്തലിൽ

സമരപ്പന്തലിൽ സ്ത്രീകൾ നിരാഹാരമിരിക്കുമ്പോൾ ഞാനോർക്കുന്നത്, സമയത്തു വേണ്ടത്ര ആഹാരം കഴിക്കാതിരുന്നാൽ കോച്ചി വലിച്ച് പെട്ടെന്നു ഭക്ഷണത്തിന്റെ ആവശ്യം വിളിച്ചു പറയുന്ന എന്റെ കൈകാലുകളെക്കുറിച്ചാണ്.

രോഗങ്ങൾ

രോഗങ്ങൾ

നിരാഹാരമിരിക്കുന്ന സഹോദരിമാരുടെ കൈകാലുകൾ കോച്ചിപ്പിടിക്കുന്നുണ്ടാകും. നാൽപതു കഴിഞ്ഞ സ്ത്രീയുടെ ശരീരം വഴിയേ പോകുന്ന എല്ലാത്തരം രോഗങ്ങളെയും കാന്തം പോലെ വലിച്ചെടുക്കും.

വേദന

വേദന

സമയത്ത് വെള്ളം കുടിക്കാതിരുന്നാൽ മൂത്രനാളികളിൽ പഴുപ്പുണ്ടാവുകയും അസഹ്യമായ വേദന കൊണ്ട് നീറുകയും ചെയ്യും. മൂത്രമൊഴിക്കുമ്പോൾ അയ്യോ എന്ന് അലറിക്കരഞ്ഞു പോകും. ഒരിക്കലെങ്കിലും അതനുഭവിച്ചിട്ടുള്ളവർ നിരാഹാരമിരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ആ വേദന സ്വന്തം ശരീരത്തിലനുഭവിക്കും. ഞാനതനുഭവിക്കുന്നുണ്ട്.

ആശങ്കയുണ്ട്

ആശങ്കയുണ്ട്

അവർക്കും സർക്കാരിനു മേൽ അവകാശങ്ങളുണ്ട്. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിലെ ഒരുക്കങ്ങളിൽ കാണുന്ന ആർഭാടങ്ങൾ തനിക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി പറയുന്നു.

നിരാശയും

നിരാശയും

തെരുവിൽ സ്ത്രീകൾ നീതിക്കുവേണ്ടി ഉണ്ണാതെയും ഉറങ്ങാതെയും ഇരിക്കുമ്പോൾ അവർക്ക് ഒരാശ്വാസവും ബലവുമായി സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാൾ പോലും, ഒരു സ്ത്രീ പോലും പന്തലിലെത്തുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു.

ആർക്കൊപ്പം?

ആർക്കൊപ്പം?

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്നു പറയാൻ അവസാന നിമിഷത്തിലെങ്കിലും അങ്ങോട്ടു പോകാൻ കഴിയാതിരിക്കുന്ന, അധികാര പദവികളിലിരിക്കുന്ന സ്ത്രീകളെ ഓർത്ത് സഹതാപമുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+