''ഏതെങ്കിലും ഒരു പുതുമഴയിൽ മുളച്ചുപൊന്തിയ തകരയല്ല സഖാവ് ആർ ബിന്ദു'', പിന്തുണച്ച് സിന്ധു ജോയി
കണ്ണട വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് പിന്തുണയുമായി മുൻ എസ്എഫ്ഐ നേതാവ് സിന്ധു ജോയി. അനുവദനീയമായ തുകയിൽ 60 ശതമാനം മാത്രം ഉപയോഗിച്ചതാണോ മന്ത്രി ചെയ്ത തെറ്റെന്ന് സിന്ധു ജോയി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. മന്ത്രി 30500 രൂപ കണ്ണടയ്ക്കായി ചിലവാക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പ്.
സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: എന്തുകൊണ്ടാണ് ഈ കുഴൽക്കണ്ണാടികൾ പെൺമുഖങ്ങളിലേക്കുമാത്രം ഫോക്കസ് ചെയ്തിരിക്കുന്നത്? മൺപുറ്റിനെ മഹാശൈലമായും കുഴിയാനയെ ഗജവീരനായും കാണുന്ന സൂക്ഷ്മദർശിനികളാണ് നിങ്ങളുടെ കണ്ണുകളെങ്കിൽ അതൊരു വക്രദൃഷ്ടിയാണെന്നു പറയാതെ വയ്യ! ചികിത്സ വേണ്ടത് നിങ്ങളുടെ ദൃഷ്ടിദോഷത്തിനാണ്. ട്രോളി കൊല്ലാനും അപഹസിച്ചു രസിക്കാനും എന്ത് വൻപിഴവാണ് ആർ ബിന്ദുവെന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ചെയ്തത്?

നേത്രപരിശോധന നടത്താനും കണ്ണട വാങ്ങാനും അനുവദനീയമായ തുകയുടെ അറുപതു ശതമാനം മാത്രം ഉപയോഗിച്ചതാണോ നിങ്ങൾ കണ്ടെത്തിയ ആ അപരാധം? മറ്റുപല ജനപ്രതിനിധികളും ഇതിനേക്കാൾ വലിയ തുക ഇക്കാര്യത്തിനു ചെലവഴിച്ചിട്ടും നിങ്ങളുടെ ഭൂതക്കണ്ണാടികൾ ബിന്ദു ടീച്ചറിന്റെ മുഖത്തേക്ക് മാത്രം നീളുന്നത് എന്തിന്? ഉത്തരം ഒന്നേയുള്ളൂ; അവരൊരു പെണ്ണായതുകൊണ്ട് വളഞ്ഞിട്ട് അപമാനിക്കാമെന്ന് നിങ്ങൾ കരുതുന്നു. ഇത് മിതമായി പറഞ്ഞാൽ നെറികേടാണ്!
ഇതൊരു കണ്ണടയുടെ മാത്രം കഥയല്ല; സ്ത്രീകൾ 'ഈസി ടാർഗെറ്റ്സ്' ആണെന്ന് കരുതുന്ന ചിലരുണ്ട്. പെണ്ണിനെക്കുറിച്ച് അപവാദം പറഞ്ഞുരസിച്ചും കരിവാരിത്തേച്ചും തോൽപ്പിച്ചു കളഞ്ഞ കാലമൊക്കെ പൊയ്പോയിരിക്കുന്നു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് അധരവ്യായാമം ചെയ്യുന്ന അല്പജ്ഞാനികൾ തന്നെയാണ് ഇതിനൊക്കെ മുന്നിൽ നിൽക്കുന്നത് എന്നതാണ് കഷ്ട്ടം!
ഞാനറിയുന്ന ഒരു സഖാവ് ബിന്ദു ടീച്ചറുണ്ട്; ഇരുപത് വർഷത്തിലേറെ പഴക്കമുണ്ട് ആ ഓർമ്മക്ക്. അന്നവർ മന്ത്രിയും ജനപ്രതിനിധിയുമല്ല; എസ്എഫ്ഐയുടെ മുൻ നേതാവും അധ്യാപികയും പാർട്ടിയിലെ മറ്റൊരു സഖാവിന്റെ ഭാര്യയും മാത്രം. എസ്എഫ്ഐ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയ ഞാൻ ആ രാത്രി ഉറങ്ങിയത് ബിന്ദു ടീച്ചറിന്റെയും വിജയരാഘവൻ സഖാവിന്റെയും വീട്ടിൽ. അവരുടെ മകൻ ഹരികൃഷ്ണൻ അന്ന് ചെറിയ കുട്ടിയാണ്.
വീട്ടിൽ ആകെയുള്ളത് ഒരു കട്ടിൽ മാത്രം. അതിഥിയായെത്തിയ വനിതാ സഖാവിന് പരിമിതികൾക്കുള്ളിലും സൗകര്യമൊരുക്കിയിരുന്നു അവിടുത്തെ 'വീട്ടമ്മ'. കട്ടിലിൽ കിടക്കാനുള്ള ഭാഗ്യം അതിഥിക്ക്; ടീച്ചറും ഭർത്താവും കുഞ്ഞും പൂമുഖത്തെ തറയിൽ പായ വിരിച്ചു കിടന്നുറങ്ങി. പുലർച്ചെ എഴുന്നേറ്റ് പ്രാതലൊരുക്കി ഭക്ഷണം നൽകിയാണ് ടീച്ചർ പറഞ്ഞയച്ചത്. പുറപ്പെടാൻ നേരം സഖാവ് വിജയരാഘവൻ ചോദിക്കുന്നത് കേട്ടു: "ബിന്ദു, കാശുവല്ലതുമുണ്ടോ നിന്റെ കയ്യിൽ?"
ടീച്ചർ നൽകിയ ഏതാനും നോട്ടുകൾ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി യാത്രക്കിറങ്ങിയ സഖാവ് വിജയരാഘവൻ ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. എന്നെങ്കിലുമൊരിക്കൽ വിവാഹിതയാകുമ്പോൾ അനുകരിക്കാനാവുന്ന ഒരു മാതൃകയാണ് ബിന്ദു ടീച്ചർ എന്ന് എന്റെ പെൺമനസ് അന്നേ കുറിച്ചിട്ടു. ഏതെങ്കിലും ഒരു പുതുമഴയിൽ മുളച്ചുപൊന്തിയ തകരയല്ല സഖാവ് ആർ ബിന്ദു. വിജയരാഘവന്റെ ഭാര്യ എന്നതല്ല അവരുടെ രാഷ്ട്രീയ മേൽവിലാസം. എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്നു അവർ. വെറും പതിനെട്ടാം വയസിൽ കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് മെമ്പർ.
ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ എംഎ നേടിയത് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം റാങ്കോടെ; വിഖ്യാതമായ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എംഫിൽ. തുടർന്ന് പിഎച്ച്ഡി. തൃശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യക്ഷയും പിന്നീട് വൈസ് പ്രിൻസിപ്പലും...അതേ, നിങ്ങൾ വരച്ചുകാട്ടാൻ വൃഥാശ്രമം നടത്തുന്ന 'ബുദ്ദൂസ്' അല്ല, ഡോക്ടർ ആർ ബിന്ദു. ആ മുഖക്കുറി അവർക്ക് ചേരില്ല.
ഇനി അവരുടെ രാഷ്ട്രീയ പശ്ചാത്തലം; എസ്എഫ്ഐ നേതാവായിരുന്നത് പറഞ്ഞുകഴിഞ്ഞു. രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ; ഒരുവട്ടം മേയർ. പിന്നീടാണ് ഇരിഞ്ഞാലക്കുടയിൽ നിന്ന് എംഎൽഎ ആയതും മന്ത്രിയായതും. ഭർത്താവിന്റെ തണലിൽ മന്ത്രിയായ 'റാബ്‌റി ദേവി' അല്ല ബിന്ദു ടീച്ചർ. 'ഐ ഓൾവെയ്‌സ് ക്യാരി മൈ ഹൌസ് ഓൺ മൈ ഹെഡ്' എന്ന് ടീച്ചർ പറഞ്ഞത് വെറുതെയല്ല. മന്ത്രിയായിരിക്കുമ്പോഴും ആ ഭവനം ആ തലക്കുള്ളിലുണ്ട്.
വീട്ടമ്മയുടെ ശാഠ്യങ്ങളും തിടുക്കങ്ങളുമുണ്ട്. ഏതു പെണ്ണും അങ്ങനെയാണ്; അല്ലെങ്കിൽ അങ്ങനെയാവണം എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. ആത്മാർഥമായി ഇതൊന്നു പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം: "ബിന്ദു ടീച്ചർ, വെയറെവർ ഐ ഗോ, ഐ ഓൾവെയ്‌സ് ക്യാരി യു ഇൻ മൈ ഹാർട്ട്. ലവ് യൂ."
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications