Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്വൈത, യാത്രയിലാണോ? കമന്റ് ബോക്സ് പൂട്ടി!

സം​ഗീത സംവിധായകൻ എന്ന നിലയിൽ ഒരുപിടി നല്ല ​ഗാനങ്ങൾ സമ്മാനിച്ച ആളാണ് ​ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ​ഗോപി സുന്ദർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2024 ​ ​ഗോപി സുന്ദറിന് പ്രൊഫഷണൽ മേഖലയിൽ വളരെ തിരക്ക് പിടിച്ച വർഷം തന്നെയാണ്. അത് കാെണ്ട് തന്നെ സോഷ്യൽ മീഡിയയിൽ സാധാരണ കാണുന്നത് പോലെ സജീവമായി കാണാറില്ലായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോഴത്തെ ചർച്ച. വൃന്ദാവനം സന്ദർശിച്ച ഫോട്ടോസ് ആണ് അദ്ദേഹം പങ്കുവെച്ചത്. അദ്ദേഹത്തിനൊപ്പം സുഹൃത്തും ​ഗായികയുമായി അദ്വൈത പത്മകുമാറും മഥുര വ‍ൃന്ദവനം യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു.

gopi ss

അ​ദ്വൈത ഇൻസ്റ്റ​ഗ്രാമിൽ ​ഗോപി സുന്ദറിനെ ടാ​ഗ് ചെയ്ത് കൊണ്ട് ഫോട്ടോസ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. നേരത്തെയും ​ഗോപിക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ ഇവർ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. എന്നാൽ അദ്വൈത പങ്കുവെച്ച മറ്റ് ഫോട്ടോകൾക്ക് ​ഗോപി സുന്ദർ കമന്റുകൾ ഇടാറുണ്ട്.

​ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് അദ്വൈതയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ പുറത്തുവരുന്നത്. പലരും വിമർശനങ്ങൾ കമന്റുകളായി ഇട്ടിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരാണ് അദ്വൈത എന്ന് സോഷ്യൽ മീഡ‍ിയ തിരയാൻ തുടങ്ങിയിരുന്നു. ​ഗോപീ സുന്ദർ നിരവധി ​ഗായകരെ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുൻ പങ്കാളി അഭയ ഹിരൺമയി ശ്രദ്ധേയയാവുന്നത് ​ഗോപീ സുന്ദറിന്റെ പാട്ടുകളിലൂടെയാണ്. അദ്വൈതയേയും പരിചയപ്പെടുത്തുന്നത് ​ഗോപീ സുന്ദർ ആണ്.

2020 ൽ റിലീസ് ചെയ്ത കരവീരകൺ​ഗൾ എന്ന ആൽബത്തിലൂടെയാണ് ​ഗോപീ സുന്ദർ അദ്വൈതയെ അവതരിപ്പിച്ചത്. ​ഗോപി സുന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രണ്ടാമത്തെ സം​ഗീത ആൽബമായിരുന്നു. ​ഗാനരചയിതാവ് ബി കെ ഹരിനാരായണനൊപ്പമാണ് ഈ പ്രോജക്റ്റ് ചെയ്തത്.

നിരന്തരം സൈബർ ആക്രമണങ്ങൾ നേരിട്ട ആളാണ് ​ഗോപി സുന്ദർ. ഹിരൺമയിയുമായി ബന്ധത്തിൽ ഉണ്ടായിരിക്കുമ്പോഴും ആ ബന്ധം അവസാനിപ്പിച്ച് അമൃത സുരേഷുമായി ബന്ധത്തിലായപ്പോഴും ​ഗോപിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ വന്നിരുന്നു. ​ഗോപി സുന്ദർ ആർക്കൊപ്പമെങ്കിലുമുള്ള ഫോട്ടോസ് പങ്കുവെച്ചാൽ മോശം കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ​ അദ്ദേഹം ഇതൊന്നും കാര്യം ആക്കാറേയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+