കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് അഞ്ച് ഡാമുകള്‍ തകര്‍ന്നുവെന്ന് മനോരമയ്ക്ക് നാക്കുപിഴ; പിഴവ് പറ്റിയത് നിഷ പുരുഷോത്തമന്

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍വ്വേ ഫലം പ്രഖ്യാപിക്കുമ്പോള്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല. ഇനിയൊരു പ്രളയം വരും പിന്നെ വരള്‍ച്ചവരും സാമ്പത്തിക പ്രതിസന്ധി വരും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാകും എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകളുടെ രത്‌നച്ചുരുക്കും.

അത്തരത്തില്‍ ഒന്ന് അല്ലെങ്കിലും മനോരോമ ന്യൂസിന് പറ്റിയ നാക്കുപിഴയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി, പൊന്‍മുടി, ഭൂതത്താന്‍കെട്ട് അടക്കം അഞ്ച് ഡാമുകള്‍ തകര്‍ന്നു എന്നായിരുന്നു വാര്‍ത്താ അവതാരക അറിയാതെ പറഞ്ഞുപോയത്.

വന്‍ പിശക്

വന്‍ പിശക്

അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാമെങ്കിലും പിണഞ്ഞത് വന്‍ പിഴവ് തന്നെ ആയിരുന്നു. നിഷ പുരുഷോത്തമന്‍ ആണ് വാര്‍ത്ത വായിച്ചിരുന്നത് എന്നാണ് ശബ്ദത്തിലൂടെ മനസ്സിലാകുന്നത്. വാര്‍ത്താ ബുള്ളറ്റിന്റെ തലക്കെട്ടുകള്‍ വായിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. അതിന് ശേഷം ഇത് തിരുത്തിയിരുന്നോ എന്ന് വ്യക്തമല്ല.

രൂക്ഷമായ പ്രതികരണങ്ങള്‍

രൂക്ഷമായ പ്രതികരണങ്ങള്‍

സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രത്യേകിച്ചും സര്‍ക്കാര്‍ അനുകൂല, ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന്.

മലയാള മനോരമയും മനോരമ ന്യൂസും സര്‍ക്കാര്‍ വിരുദ്ധ, ഇടതുവിരുദ്ധ വ്യാജാവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം.

പിഎം മനോജിന്റെ പ്രതികരണം

' ഇത് അബദ്ധമല്ല- നശിച്ച് നാമാവശേഷമാകട്ടെ എന്ന ശാപമാണ്. ഇനിയൊരു പ്രളയം, പിന്നെ വരള്‍ച്ച, സാമ്പത്തികത്തകര്‍ച്ച എന്ന് പ്രവചിച്ച അളിഞ്ഞ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണ്. അഞ്ച് ഡാം തകര്‍ന്ന് കൂട്ട മരണം കാണാനുള്ള ആര്‍ത്തി. എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കും'

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ദേശാഭിമാനിയുടെ മുന്‍ റസിഡന്റ് എഡിറ്ററുമായ പിഎം മനോജ്, മനോരമ ന്യൂസ് വീഡിയോയ്‌ക്കൊപ്പം ഫേസ്ബുക്കുല്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് മുകളില്‍ കൊടുത്തത്.

ഈ കള്ളം ആരെ തോല്‍പിക്കാന്‍

'കേരള വിരുദ്ധ നിലപാടുമായി മനോരമ. അഞ്ച് ഡാമുകള്‍ തകര്‍ന്നെന്ന്! ഈ കള്ളം ആരെ തോല്‍പിക്കാന്‍?

നിഷ പുരുഷോത്തമന്‍, നിങ്ങളെത്ര ശ്രമിച്ചാലും മലയാളികളെ തോല്‍പിക്കാനാവില്ല.'- ഇടത് പ്രൊഫൈല്‍ ആയ പ്രീഡിത്ത് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

നിഷയ്‌ക്കെതിരെ

നിഷയ്‌ക്കെതിരെ

നിഷ പുരുഷോത്തമനെതിരെ കഴിഞ്ഞ കുറച്ച് കാലമായി ഇടത് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ചര്‍ച്ചകളില്‍ നിഷ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം.

രാജമലയില്‍ മരിച്ചവരില്‍ 12,13 ഉം പ്രായമുള്ള കുട്ടികള്‍; 5 ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രിരാജമലയില്‍ മരിച്ചവരില്‍ 12,13 ഉം പ്രായമുള്ള കുട്ടികള്‍; 5 ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി

രാജമല ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായംരാജമല ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം

English summary
Kerala's 5 dams collapsed!! Slip of tongue from Manorama News anchor, social media raise questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X