മണ്ണിലിറങ്ങിയ താരങ്ങൾ; പ്രിയങ്ക നായർ ലേഡി ടോവിനോ.. രജീഷയ്ക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...
കൊച്ചി: കേരളം ഒറ്റമനസ്സോടെയാണ് പ്രളയക്കെടുതിയെ നേരിട്ടത്. ജാതി-മത ഭേദമന്യേ, കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ, പാവപ്പെട്ടവനോ പണക്കാരനോയെന്ന് നോക്കാതെ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തോട് കേരളം പൊരുതി. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഓടി നടന്നവരിൽ മുൻനിര താരങ്ങൾ മുതൽ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ വരെയുണ്ടായിരുന്നു.
ടോവിനോയ്ക്കും ഇന്ദ്രജിത്തിനും രാജീവ് പിള്ളയ്ക്കും ജയസൂര്യയ്ക്കുമൊക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ്. നടന്മാർ മാത്രമല്ല മലയാളി നടിമാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
ലേഡി ടോവിനോ
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻ പന്തിയിലുണ്ടായിരുന്നു നടി പ്രിയങ്ക നായർ. ക്യാമ്പിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഇറക്കാനും നേതൃത്വം നൽകാനുമെല്ലാം പ്രിയങ്കയുമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരജാഡകളൊന്നുമില്ലാതെയാണ് എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. അവശ്യ വസ്തുക്കൾ ക്യാമ്പിലേക്കെത്തിക്കണമെന്ന് ഫേസ്ബുക്കിലൂടെ പ്രിയങ്ക അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
രജീഷ വിജയൻ
സിനിമയിലെന്ന പോലെ തകർപ്പൻ പ്രകടനമാണ് ദുരിതാശ്വാസ ക്യാമ്പിലും രജീഷ കാഴ്ച വച്ചത്. സാധനങ്ങളുമായെത്തിയ ട്രക്കിൽ നിന്നും വലിയ കെട്ടുകൾ തലച്ചുമടായി എടുത്ത് മാറ്റുന്ന രജീഷയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മണ്ണിലിറങ്ങിയ താരങ്ങൾ എന്ന പ്രയോഗമൊക്കെ അക്ഷരാർത്ഥത്തിൽ പ്രയോഗത്തിലായ സമയമായിരുന്നു ഈ പ്രളയകാലം ഓടി നടന്ന് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന രജീഷയ്ക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ്. കഴിയുന്ന രീതിയിൽ എല്ലാവരും സഹായിക്കണമെന്നും വീഡിയോയിൽ രജീഷ ആവശ്യപ്പെടുന്നുണ്ട്.
നിറഞ്ഞ കയ്യടി
ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷൻ പോയിന്റുകളിലും സജീവ സാന്നിധ്യമായിരുന്നു നടി പൂർണിമ ഇന്ദ്രജിത്തും പാർവ്വതിയുമൊക്കെ. ക്വീൻ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി സാനിയ അയ്യപ്പനും ദുരിതാശ്വാസ ക്യാമ്പുകളിലെ സജീവ സാന്നിധ്യമാണ്. നടൻ ജയസൂര്യ, ആസിഫ് അലി, വിജയ് ബാബു, സണ്ണി വെയിൻ തുങ്ങി നിരവധി താരങ്ങളാണ് സഹായഹസ്തവുമായി കേരളത്തിന് വലിയ മാതൃകകൾ പകർന്ന് തന്നത്.
Recommended Video


നിങ്ങൾക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications