Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേരത്തെ പറയേണ്ടതായിരുന്നു'; 2 വർഷം പറയാതെ സൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി ഇച്ചാപ്പി..

ഇച്ചാപ്പി, എന്ന പേര് പറയുമ്പോൾ തന്നെ സന്തോഷത്തോടെ നിർത്താതെ സംസാരിക്കുന്ന ആ പെൺകുട്ടിയുടെ മുഖം നിങ്ങളുടെ മനസ്സിലേക്ക് കടന്നുവന്നിണ്ടുണ്ടാകും. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളാണ് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി. ഇച്ചാപ്പിയേയും ഇച്ചാപ്പിയുടെ അണ്ണാരക്കണ്ണനേയും ഷീറ്റ് കൊണ്ട് കെട്ടിയ കുഞ്ഞ് വീടും അങ്ങനെ ആരും മറക്കില്ല.

സന്തോഷം കണ്ടെത്താൻ നമ്മൾ തീരുമാനിച്ചാൽ മതി എന്ന വലിയൊരു കാര്യം തന്നെയാണ് ഇച്ചാപ്പി വീഡിയോകളിലൂടെ പങ്കുവെയ്ക്കുന്നത്. പരിശ്രമങ്ങളുടെ ഭാ​ഗമായി തന്റെ കുഞ്ഞ് വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് കുറച്ച് മുന്നേ ഇച്ചാപ്പി മാറിയിരുന്നു. ആ വിശേഷങ്ങളൊക്കെ ഇച്ചാപ്പി തന്റെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു, എന്നാൽ രണ്ട് വർഷമായി പറയാതെ മറച്ചുവെച്ചൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇച്ചാപ്പി ദ വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ ഇച്ചാപ്പി.

ichaapi

വീട്ടിന് വരുത്തിയ മാറ്റങ്ങൾ കാണിക്കാനാണ് ഇച്ചാപ്പി വീഡിയോ ചെയ്തത്. വീടിന്റെ ചുറ്റിലും ഷീറ്റ് ഇട്ടതൊക്കെ ഇച്ചാപ്പി കാണിക്കുന്നുണ്ട്. വീട്ടിലെ വിശേഷം പറയുന്നതിനിടെയാണ് ഇതുവരെ താൻ പറയാതെ വെച്ചിരുന്ന കാര്യം പറഞ്ഞത്. ഇനി ഞാൻ നിങ്ങളെ കാണിക്കാൻ പോകുന്നത് ഞാൻ നിങ്ങളെ നിങ്ങളെ കാണിക്കാതിരുന്ന ഒരു കാര്യം ആണ്. വാങ്ങിച്ചിട്ട് രണ്ട് വർഷമായി. പക്ഷേ എല്ലാം കൂടി കാണിച്ച് വെറുപ്പിക്കേണ്ടല്ലോ എന്ന് വെച്ച് ഞാൻ ആ വീഡിയോ എടുത്തിട്ടുണ്ടായിരുന്നില്ല.

ഇപ്പം അത് കാണിക്കാം എന്നെനിക്ക് തോന്നി, ഞാൻ ഒരു വണ്ടിയെടുത്തിട്ടുണ്ടായിരുന്നു. രണ്ട് വർഷമായി എന്നെ എല്ലായിടത്തും കൊണ്ടുപോകുന്ന എന്റെ സ്വന്തം വണ്ടി. കോളേജിലൊക്കെ പോകുമ്പോൾ ബസ്സൊക്കെ കയറി ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് മൂന്ന് ബസ്സൊക്കെ കയറി പോണമായിരുന്നു. അമ്മയെ കൊണ്ട് ഹോസ്പിറ്റിലിലൊക്കെ പോണകണമെങ്കിൽ ഓട്ടോ വിളിച്ച് പോകണമായിരുന്നു, ഇച്ചാപ്പി പറയുന്നു.

19ാം വയസ്സിൽ ആണ് ലൈസൻസ് എടുത്തതെന്നും 20 ാം വയസ്സിലാണ് വണ്ടിയെടുത്തതെന്നും ഇച്ചാപ്പി, പറയുന്നു, സ്വന്തമായി വാങ്ങിയ വണ്ടിയുടെ പിറകിൽ അച്ഛനേയും അമ്മയേയും ഇരുത്തി പോകുന്നത് വല്ലാത്ത സന്തോഷവും അഭിമാനവുമാണെന്ന് ഇച്ചാപ്പി പറയുന്നു. നേരത്തെ തന്നെ വണ്ടി വാങ്ങിയത് പറയേണ്ടതായിരുന്നുവെന്ന് പറയുന്ന ഇച്ചാപ്പി സോറിയും പറയുന്നുണ്ട്. എന്തായാലും ഇത്ര ചെറുപ്പത്തിൽ തന്നെ വിജയങ്ങൾ സ്വന്താമാക്കുന്ന ഇച്ചാപ്പിക്ക് നിരവധിപേരാണ് ആശംസയും അഭിനന്ദനവും അറിയിക്കുന്നത്.

ഒന്നുമില്ലായിമയിൽ നിന്നും ഇച്ചാപ്പി യെ പുച്ഛിവർക്ക് മുമ്പിൽ ഇച്ചാപ്പി ജീവിച്ചു കാണിച്ചു.. അതാണ് ഇച്ചാപ്പി, ഇച്ചാപ്പിയെ കാണുമ്പോൾ അസൂയ തോന്നുന്നു, മോളെ വീട് അടിപൊളി. ഇങ്ങനെ ഒരു മോൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ love u molu achan amma , കുട്ടീടെ വീഡിയോ ഫസ്റ്റ് തൊട്ടേ കാണുന്ന ആളാണ് ഞാൻ.. വളരെ പ്രചോദനം ആണ് മോളുടെ ഓരോ വീഡിയോയും ഇത്രേം കുഞ്ഞ് പ്രായത്തിൽ ഇത്രയൊക്കെ നേടിയില്ലേ.. ആ അച്ഛന്റെയും അമ്മയുടെയും പുണ്യം തന്നെയാണ് മോൾ... അവരെ മരണം വരെ ഇങ്ങനെ ചേർത്ത് പിടിക്കണേ... എല്ലാരേയും ദൈവം രക്ഷിക്കട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+