Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് ​ഗജരാജയോ​ഗം, 4 വർഷം വെച്ചടികയറ്റം'; ഉത്രം നക്ഷത്രം ദിലീപിനെ തുണയ്ക്കുമോ?

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ദിലീപ്. എന്നാൽ ഇടവേളയ്ക്ക് ശേഷം തിരുച്ചുവന്ന ദിലീപിന് അത്ര നല്ല കാലമായിരുന്നില്ല. സിനിമകൾ തുടർ‌ച്ചയായി പരാജയപ്പെടുകയായിരുന്നു. ഏറെ പ്രതീക്ഷ വെച്ച സിനിമ പോലും തിയറ്ററിൽ പൊളിഞ്ഞു.
എന്നാൽ ഇനി ദിലീപിന് നല്ല കാലമാണ് വരാൻ പോകുന്നത് എന്നാണ് പറയുന്നത്.

ഉത്രം നക്ഷത്രക്കാരനാണ് ദിലീപ്. ജ്യോതിഷ പ്രകാരം ഈ നാളിലുള്ളവർക്ക് ഇനി വരാൻ പോകുന്നത് നല്ല നാളാണ് എന്നാണ് സോഷ്യൽ മീഡിയയിലെ ചർ‌ച്ച. ഭ. ഭ. ബ, പിക്ക് പോക്കറ്റ്, 3 കൺട്രീസ് തുടങ്ങിയ ചിത്രങ്ങൾ ആണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. ഇങ്ങനെയാണെങ്കിൽ ഈ സിനിമ ഹിറ്റ് ആകുമെന്നാണ് ആരാധകർ കരുതുന്നത്. വരുന്ന നാല് വർഷം ​ഗജരാജ യോ​ഗമാണ് ഉത്രം നക്ഷത്രക്കാർക്ക് എന്നാണ് പറയുന്നത്.

DILEEP

ഈ സമയത്ത് ഇവർക്ക് ധാരാളം ഭാ​ഗ്യം വന്നുചേരും. സാമ്പത്തിക നേട്ടം തൊഴിൽ രം​ഗത്ത് നേട്ടവും ഉണ്ടാകും. സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം എന്നിവയും ഈ നക്ഷത്രജാതർക്ക് ഫലമാകും. ആഗ്രഹിച്ച തൊഴിലിൽ പ്രവേശിക്കാൻ സാധിക്കുകയോ, തൊഴിൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയോ ചെയ്യും. അതുകൊണ്ടുതന്നെ ദിലീപിന് നല്ല നാളുകൾ ആണ് വരാൻ പോകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ദിലീപ് ആചാര അനുഷ്ഠാനങ്ങൽ കൃത്യമായി പാലിക്കുന്ന ആളാണ്. ശബരിമല കാലമായാൽ നോയമ്പ് എടുത്ത് മല കയറുന്ന ആളാണ് ദിലീപ് എന്നാണ് പറയപ്പെടുന്നത്. ​ക്ഷേത്രങ്ങളിലും പോകാറുണ്ട്. ​​ഗജകേസരി യോ​ഗം വരുന്നതോടെ ദിലീപ് ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം മാറുമെന്നും പഴയ പോലെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുമെന്നും ആരാധകർ കരുതുന്നു.

അതേ സമയം മഞ്ജു വാര്യർക്ക് അത്ര നല്ല കാലം അല്ല എന്ന തരത്തിലും ചർച്ചയുണ്ട്. ഫൂട്ടേജ് സിനിമയുടെ രിലീസ് സമയത്ത് മഞ്ജുവിന് എതിരെ കേസ് വന്നിരുന്നു. എന്തായാലും ദിലീപിന് വരാൻ പോകുന്നത് വെച്ചടി കയറ്റം ആകുമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്.
വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ് ദിലീപ്. ദിലീപിന്റെ പദ്മ സരോവരം വാസ്തു പ്രകാരം നിർമ്മിച്ചതാണ് എന്നാണ് പറയുന്നത്.
രാജയോ​ഗം വരുന്നതോട് കൂടി സിനിമയിൽ ദിലീപിന്റെ ശുക്രൻ തെളിയുമെന്നാണ് സംസാരം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+