കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യമായി വിദേശത്ത് എത്തിയ അമ്മ'; സന്തോഷം അടക്കാനാവാതെ മകൻ, ചിത്രങ്ങൾ വൈറൽ

തന്റെ തലമുറയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സ്ത്രീയാണ് തന്റെ അമ്മയെന്നും ദത്താത്രയ് പറയുന്നു

Google Oneindia Malayalam News
amm-1674840699.jpg -Properties

ദില്ലി: ഗ്രാമം വിട്ട് പുറത്ത് പോകാത്ത അമ്മയേയും കൊണ്ട് സിംഗപൂർ പറന്ന മകൻ, സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടേയും സന്തോഷം. ദത്താത്രേയ എന്ന യുവാവാണ് തന്റെ അമ്മയുടെ ആദ്യ സിംഗപൂർ യാത്രയെ കുറിച്ച് ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്തത്. അമ്മയ്ക്കൊപ്പം നിൽക്കുന്ന ദത്താത്രേയയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. സിംഗപൂരിൽ ബ്ലോക്ക്ചെയിൻ ഡെവലപ്പറാണ് ദത്താത്രേയ്.

'ലോകത്തിലെ മനോഹരമായ ഈ ഭാഗം കാണിക്കാനായി ഞാൻ എന്റെ അമ്മയെ സിംഗപ്പൂരിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇന്ന് തന്നെ അമ്മയെ എന്റെ ഓഫീസും നഗര പ്രദേശവും കാണിക്കാൻ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. അവർ അനുഭവിക്കുന്ന സന്തോഷം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാത്തതാണ്', ദത്താത്രേയ് കുറിച്ചു. തന്റെ ജീവിതകാലം മുഴുവൻ ഒരു ഗ്രാമത്തിനുള്ളിൽ ജീവിച്ച് തീർത്ത സ്ത്രീ, അതും വിമാനം നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സ്ത്രീ, സങ്കൽപ്പിച്ച് നോക്കൂ', പോസ്റ്റിൽ ദത്താത്രേയ് പറഞ്ഞു.

തന്റെ തലമുറയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സ്ത്രീയാണ് തന്റെ അമ്മയെന്നും ദത്താത്രയ് പറയുന്നു. ഈ നിമിഷത്തിൽ തന്റെ പിതാവും ഒപ്പമുണ്ടായിരുന്നുവെങ്കിൽ ഏറെ സന്തോഷിച്ചേനെയെന്നും ദത്തായേ് പറയുന്നു.

അതേസമയം ദത്താത്രേയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഈ യാത്രയിൽ നിങ്ങളുടെ അമ്മയെ കൊണ്ടുവരാനുള്ള നിങ്ങളുടെ തീരുമാനം പ്രശംസനീയമാണ്. അവരുടെ സന്തോഷമാണ് നിങ്ങൾക്ക് പ്രധാനമെന്ന് വ്യക്തമാണ് എന്നായിരുന്നു ഒരാൾ കുറിച്ചത്. ഏറ്റവും നല്ല മകന് മാത്രമേ ഇത്തരം പ്രവൃത്തി ചെയ്യാനാകൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതുവരെ ഏഴായിരത്തോളം പേരാണ് പോസ്റ്റിന് കമന്റ് ചെയ്യുന്നത്.

English summary
Son Who Brought Her Mother To Singapore For The First Time shares Photo wins the Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X