• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല'... സാങ്കേതിക ന്യായീകരണവുമായി ശ്രീജിത്ത് പണിക്കര്‍; പരാതിയുമായി രേഖയും

ആലപ്പുഴയില്‍ കൊവിഡ് രോഗിയെ അടിയന്തര ചികിത്സയ്ക്കായി ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഡൊമിസിയല്‍ കെയര്‍ സെന്ററില്‍ നിന്ന് രോഗിയെ ആംബുലന്‍സ് കാത്തുനില്‍ക്കാതെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആയിരുന്നു.

ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പ്രതിഷേധം; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഡോ. പ്രേംകുമാര്‍ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പ്രതിഷേധം; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഡോ. പ്രേംകുമാര്‍

ആംബുലൻസിന് വേണ്ടി കാത്ത് നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ, ഡോക്ടറുടെ കുറിപ്പ്ആംബുലൻസിന് വേണ്ടി കാത്ത് നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ, ഡോക്ടറുടെ കുറിപ്പ്

ഇതിനെതിരെ പരിഹസിച്ചും റേപ്പ് ജോക്ക് പറഞ്ഞും രംഗത്തെത്തിയ ആളാണ് ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിരീക്ഷകനായും വിദഗ്ധനായും ഒക്കെ എത്തുന്ന ശ്രീജിത്ത് പണിക്കര്‍. ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇപ്പോഴിതാ, തന്റെ നിലപാടിനെ സാങ്കേതികമായി ന്യായീകരിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത്. പരിശോധിക്കാം...

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

കേന്ദ്രത്തെ ആകാം, സംസ്ഥാനത്തെ പാടില്ലേ

കേന്ദ്രത്തെ ആകാം, സംസ്ഥാനത്തെ പാടില്ലേ


നിഷ്പക്ഷ നിരീക്ഷകന്‍ എന്നാണ് ശ്രീജിത്ത് പണിക്കര്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. എങ്കിലും സംഘപരിവാര്‍, വലതുപക്ഷ നിലപാടുകള്‍ ആണ് അദ്ദേഹം സ്വീകരിച്ചുപോരാറുള്ളത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാം, എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലേ എന്നാണ് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നത്.

സച്ചിദാനന്ദന്റെ കാര്യം

സച്ചിദാനന്ദന്റെ കാര്യം

കഴിഞ്ഞ ദിവസം, വിഖ്യാത കവി കെ സച്ചിദാനന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഇതിനോട് ചേര്‍ത്താണ് സ്വന്തം കാര്യം ശ്രീജിത്ത് പണിക്കര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു സച്ചിദാനന്ദന് വിലക്ക് വന്നത്.

അത് ശരിയോ എന്ന്

അത് ശരിയോ എന്ന്

സച്ചിദാനന്ദന്റെ വിലക്കില്‍ ഇടതുപക്ഷം ആണ് വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത വീഡിയോ വ്യാജ വീഡിയോ ആണെന്നാണ് ശ്രീജിത്ത് പണിക്കര്‍ പറയുന്നത്. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക് പറയുന്നതായും ശ്രീജിത്ത് പറയുന്നു.

തനിക്ക് മാധ്യമ വിലക്ക്

തനിക്ക് മാധ്യമ വിലക്ക്

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച തനിക്ക് മാധ്യമ വിലക്ക് വേണം എന്നാണ് പുരോഗമന പക്ഷക്കാര്‍ പറയുന്നത് എന്ന് ശ്രീജിത്ത് കുറ്റപ്പെടുത്തുന്നു. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നാണ് ഇക്കൂട്ടര്‍ പറയുന്നത് എന്നാണ് ശ്രീജിത്തിന്റെ വിമര്‍ശനം.

കമ്യൂണിറ്റി സ്റ്റാര്‍ഡേര്‍ഡ് ലംഘനമില്ല

കമ്യൂണിറ്റി സ്റ്റാര്‍ഡേര്‍ഡ് ലംഘനമില്ല

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കേരളത്തില്‍ നടന്ന വസ്തുതകള്‍ മാത്രമാണ് എന്നാണ് ശ്രീജിത്തിന്റെ പക്ഷം. അതില്‍ അശ്ലീലമോ, സ്ത്രീ വിരുദ്ധതയോ ഇല്ലെന്നും കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിക്കുന്നില്ലെന്നും ശ്രീജിത്ത് ന്യായീകരിക്കുന്നുണ്ട്.

ശ്രീജിത്തിനെ ബഹിഷ്‌കരിക്കാന്‍

ശ്രീജിത്തിനെ ബഹിഷ്‌കരിക്കാന്‍

ടെലവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ശ്രീജിത്ത് പണിക്കരെ പോലുള്ളവരെ ഒഴിവാക്കണം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന കാമ്പയിന്‍. അഡ്വ രശ്മിച രാമചന്ദ്രന്‍, ഡോ പ്രേം കുമാര്‍, പ്രമോദ് പുഴങ്കര, റെജി ലൂക്കോട് തുടങ്ങി ഒരുപാട് പേര്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതിനോട് കൂടിയാണ് ശ്രീജിത്തിന്റെ ഇപ്പോഴത്തെ വിശദീകരണം.

അതില്‍ ശ്രീജിത്തിനെന്ത്

അതില്‍ ശ്രീജിത്തിനെന്ത്

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ തങ്ങള്‍ പങ്കെടുക്കില്ല എന്നാണ് മേല്‍പറഞ്ഞവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അത് അവരുടെ വ്യക്തപരമായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിക്കണോ അതോ, മറ്റുള്ളവരെ വിളിക്കണോ എന്നത് വാര്‍ത്താ ചാനലുകള്‍ തീരുമാനവിക്കേണ്ട കാര്യമാണ്.

പരാതി

പരാതി

ഇതിനിടെ ശ്രീജിത്ത് പണിക്കർക്കെതിരെ പരാതിയുമായി സന്നദ്ധ പ്രവത്തകയും ഡിവൈഎഫ്ഐ പ്രവർത്തകയും ആയ രേഖ രംഗത്തെത്തിയിട്ടുണ്ട്. രേഖയും ചേർന്നായിരുന്നു കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്. എസി മുറിയിൽ ഇരുന്ന് എന്തും വിളിച്ചുപറയാം, എന്നാൽ റിസ്ക് എടുത്താണ് തങ്ങൾ ഓരോ കാര്യങ്ങളും ചെയ്യുന്നത് എന്ന് രേഖ മാതൃഭൂമിയോട് പ്രതികരിച്ചിട്ടുണ്ട്. സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും രേഖ പറയുന്നുണ്ട്.

'എങ്ങനെയാ ഇങ്ങനത്തെ മനുഷ്യരെ വിമര്‍ശിക്കാന്‍ തോന്നുന്നത്'? ഡോ. ഷിംന അസീസിന്റെ കുറിപ്പ്'എങ്ങനെയാ ഇങ്ങനത്തെ മനുഷ്യരെ വിമര്‍ശിക്കാന്‍ തോന്നുന്നത്'? ഡോ. ഷിംന അസീസിന്റെ കുറിപ്പ്

യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Sreejith Panicker says his Facebook post doesn't breach any Community Standards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X