Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ നീളവും വീതിയും ആലോചിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട'; വിമർശകന്റെ വായടപ്പിച്ച് ഭാഗ്യ സുരേഷ്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ ബോഡി ഷെയ്മിങ് നടത്തിയ വ്യക്തിക്ക് ചുട്ടമറുപടി നൽകി നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ വെച്ചുള്ള തന്റെ ബിരുദധാരണ ചടങ്ങിന്റെ ഫോട്ടോകൾ ഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ചടങ്ങിൽ സാരിയായിരുന്നു ഭാഗ്യ ധരിച്ചത്. ഈ ചിത്രങ്ങൾക്ക് കീഴെയായിരുന്നു ഒരാൾ മോശം കമന്റ് കുറിച്ചത്.

നീളത്തേക്കൾ വണ്ണം ഉള്ള ആളുകൾക്ക് യോജിച്ച വസ്ത്രമല്ല സാരിയെന്നും പാശ്ചാത്യ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്നുമായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ സംസ്കാരത്തിന് ചേർന്ന വസ്ത്രങ്ങളാണ് താൻ ധരിച്ചതെന്ന് ഭാഗ്യ മറുപടി നൽകി.

 bhagya-suresh-gopi

വിമർശകന്റെ കമന്റ് ഇങ്ങനെ- 'അഭിനന്ദനങ്ങൾ, സാരി ഒഴിവാക്കി പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണമെന്നതാണ് എന്റെ നിർദ്ദേശം. സാരിയുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ നീളത്തേക്കൾ വണ്ണം ഉള്ള ആളുകൾക്ക് യോജിച്ച വസ്ത്രമല്ല അത്. പാശ്ചാത്യ വസ്ത്രങ്ങളായ സ്കേർട്ടും ബ്ലൗസും ധരിക്കുന്നത് നിങ്ങളെ കൂടുതൽ സ്മാർട്ട് ആക്കും'.

ഭാഗ്യ നൽകിയ മറുപടി ഇങ്ങനെ-' ആരും ചോദിക്കാതെ തന്നെ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് വളരെ അധികം നന്ദി. എന്റെ നീളത്തെ കുറിച്ചും വീതിയെ കുറിച്ചുമൊന്നും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് യോജിക്കുന്നുവെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ,ബിരുദദാന ചടങ്ങിൽ എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും അത് തന്നെയാകും ഞാൻ ധരിക്കുക. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും എന്തുകൊണ്ട് നിങ്ങൾക്ക് ശ്രമിച്ചൂട?', ഭാഗ്യ പറഞ്ഞു. ഇതോടെ നിരവധി പേർ ഭാഗ്യയെ അഭിനന്ദിച്ചും പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+