Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാജിയേട്ടാ ഇവനെയങ്ങ്; കരുണാനിധിയെ അപമാനിച്ച ടിജി മോഹന്‍ദാസിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

എന്നും വിവാദങ്ങളുടെ തോഴനാണ് ബിജെപി സൈദ്ധാന്തികനായ ടിജി മോഹന്‍ദാസ്. നോട്ടുനിരോധന സമയത്ത് സഖാക്കള്‍ മനപ്പൂര്‍വ്വം എടിഎം കാലിയാക്കുന്നു, അര്‍ത്തുക്കല്‍ പള്ളി പൊളിച്ചുമാറ്റണം, തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി ലഭിക്കില്ല എന്നു തുടങ്ങിയ അദ്ദേഹത്തിന്റെ മുന്‍കാലത്തിന്റെ ഭൂരിപക്ഷം വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ഇന്നലെ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ നേതാവുമായ കരുണാനിധിയുടെ മരണത്തേ തുടര്‍ന്ന് ടിജി മോഹന്‍ദാസിന്റേതായി പുറത്തുവന്ന ട്വീറ്റാണ് അവസാനമായി അദ്ദേഹത്തിന്റേതായി വിവാദത്തിലായിരിക്കുന്നു. രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. പ്രതിഷേധമായി ട്രോളുകളും നിറയുന്നു

ട്വീറ്റ്

ട്വീറ്റ്

മരിച്ചയാളെ പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ.. കരുണാനാധി ചെയ്ത മൂന്ന് നല്ല കാര്യങ്ങള്‍ പറയാമോ എന്നായിരുന്നു ഇന്നലെ രാത്രിയോടെ ടിജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ റോളുകള്‍ കൈകാര്യം ചെയ്ത, സര്‍വോപരി ദ്രാവിഡ സ്വത്വത്തെ മുറുകെ പിടിച്ച കരുണാനിധിക്കെതിരേയുള്ള ട്വീറ്റിനെ തുടര്‍ന്ന് ടിജി മോഹന്‍ദാസിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ട്രോളന്‍മാര്‍

ട്രോളന്‍മാര്‍

ടിജി മോഹന്‍ദാസിന്റെ ഒരോ വിവാദപ്രസ്താവനയും ചാകരയാക്കുന്നു ട്രോളന്‍മാര്‍ ഇത്തവണയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. ട്രോളുകളിലൂടെയാണ് ടിജി മോഹന്‍ദാസിന്റെ പ്രസ്താവനയോടുള്ള പ്രതിഷേധം ട്രോളന്‍മാര്‍ അറിയിക്കുന്നത്.. ട്രോള്‍ ഗ്രൂപ്പുകളില്‍ നിറഞ്ഞ എതാനും മികച്ച ട്രോളുകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.

ശ്രീധരന്‍പ്പിള്ളയും കെ സുരേന്ദ്രന്‍

ശ്രീധരന്‍പ്പിള്ളയും കെ സുരേന്ദ്രന്‍

ശ്രീധരന്‍ പിള്ളയുടെ പോസ്റ്റ്‌നോക്കുന്ന ബിജെപി നേതാക്കളായ ശ്രീധരന്‍പ്പിള്ളയും കെ സുരേന്ദ്രന്‍ എന്നിവരുടെ ഭാവങ്ങള്‍ ട്രോളന്‍മാരുടെ ഭാവനയില്‍

വീട്ടുകാര്‍ക്ക് പോലും

വീട്ടുകാര്‍ക്ക് പോലും

നാട്ടുകാര്‍ക്ക് പോയിട്ട് വീട്ടുകാര്‍ക്ക് പോലും ഒരുനല്ലാകാര്യംചെയ്യാത്തവനാ കരുണാനിധിയുടെ കാര്യം ചോദിക്കുന്നതെന്ന് ട്രോളന്‍മാര്‍

തമിഴ്‌നാട്ടുകാര്‍

തമിഴ്‌നാട്ടുകാര്‍

ഇതെങ്ങാനും തമിഴ്‌നാട്ടുകാര്‍ക്ക് ഇപ്പോ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും.. ഹെന്റെ പൊന്നോ അതോര്‍ക്കാനേ വയ്യ..

ഒറ്റക്കാര്യം

ഒറ്റക്കാര്യം

കരുണാനിധി ചെയ്ത് മൂന്ന് കാര്യങ്ങളൊന്നും വേണ്ട മോഹനേട്ടാ.. സംഘപരിവാറിനെ തമിഴ്‌നാട്ടില്‍ കാലുകുത്തിച്ചില്ല എന്ന് ഒറ്റക്കാര്യം മതിയെന്നാണ് ട്രോളന്‍മാരുടെ അഭിപ്രായം.

പ്രസക്തിയില്ല

പ്രസക്തിയില്ല

താന്‍ ചെയ്ത നല്ലകാരത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.. കരുണാനിധിയുടെ നല്ല കാര്യങ്ങള്‍ അറിഞ്ഞേപറ്റു

ഒരു ജന്മം

ഒരു ജന്മം

കേരള ജനതയെ തമ്മിലടപ്പിക്കാന്‍ നോക്കും, മരിച്ചു പോയ നേതാക്കന്‍മാരെ അപമാനിച്ച് സംസാരിക്കും.. നാട്ടുകാരുടെ തെറി കേള്‍ക്കാനുണ്ടായ വല്ലാത്ത ഒരു ജന്മം അല്ലേയെന്ന് മറ്റൊരു ട്രോളന്‍

ബ്ലോക്കന്‍

ബ്ലോക്കന്‍

എതിരഭിപ്രായം പറയുന്നവരെ ബ്ലോക്ക് ചെയ്യുന്ന ടിജി മോഹന്‍ദാസ് ഇനിമുതല്‍ ട്രോളന്‍മാര്‍ക്ക് ഇനി ബ്ലോക്കന്‍ദാസാണ്.

മനസ്സുമാറിയോ

മനസ്സുമാറിയോ

ഈ ട്രോളും പ്രതിഷേധവുമൊക്കെ വന്നതോടെ മോഹന്‍ദാസിന്റെ മനസ്സുമാറിയോ... ഹേയ് അങ്ങനെ ഉണ്ടാവാന്‍ വഴിയില്ല

മോദി ചെയ്ത നല്ല കാര്യം

മോദി ചെയ്ത നല്ല കാര്യം

കരുണാനിധി അവിടെ നില്‍ക്കട്ടെ ആദ്യം ലോകസന്ദര്‍ശനം നടത്തുന്ന മോദി ചെയ്ത നല്ല കാര്യം പറാന്ന്.. എന്തേ മിണ്ടാട്ടമില്ലേ..

തോല്‍വികള്‍

തോല്‍വികള്‍

ഇതു പോലത്തെ തോല്‍വികള്‍ വേറെ എത് പാര്‍ട്ടിക്ക് കാണുമെന്ന് ട്രോളന്‍.. ആയിരത്തിലൊന്നെ കാണൂ ഇതുപോലത്തെ ഒരു മുതല്‍

മൊഴിമാറ്റി

മൊഴിമാറ്റി

ഇത് എട്ടിന്റെയല്ല എണ്‍പത്തിഎട്ടിന്റെ പണിയായിപോയി.. മോഹന്‍ദാസിന്റെ ട്വീറ്റ് തമിഴിലേക്ക് മൊഴിമാറ്റി തമിഴ് മക്കള്‍ക്ക് അയച്ചിരിക്കുന്നു.. ഇനാ കാര്യങ്ങള്‍ അവര്‍ നോക്കികോളും

പൊങ്കാല

പൊങ്കാല

ഇനി അവന്‍മാര്‍ പൊങ്കാലയിട്ടോളം.. ട്വീറ്റ് ചെയ്യുന്നത് അവരുടെ നിങ്ങളുടെ ഇഷ്ടം.. പൊങ്കാലയിടുന്നത് അവരുടെ ഇഷ്ടം

മറുപടി

മറുപടി

മരിച്ചു പോയ ആളിനെപ്പോലും വെറു വിടാത്തവര്‍ക്ക് ഇതാണ് ട്രോളന്‍മാരുടെ മറുപടി

രൂക്ഷം

രൂക്ഷം

രൂക്ഷമായ മറ്റൊരു പ്രതിഷേധ ട്രോള്‍

തനിക്ക് നോവും അല്ലേ

തനിക്ക് നോവും അല്ലേ

പൊട്ടിത്തെറിച്ച മറ്റൊരു പ്രതിഷേധം. പിഡിപിയുമായി ചേര്‍ കാശ്മിരില്‍ ഭരണം നടത്തിയപ്പോള്‍ തനിക്ക് നൊന്തില്ല. അഫ്‌സല്‍ ഗുരുവിന്‍െ പിഡിപിക്കാര്‍ പുകര്‍ത്തിയപ്പോള്‍ തനിക്ക് നൊന്തില്ല, പക്ഷെ തമിഴ്‌നാടിനെ ജാതി മത വ്യത്യാസമില്ലാതെ പുതു യുഗത്തിലേക്ക് നയിച്ച കരുണാനിധിയെ പറ്റി ആരെങ്കിലും നല്ലത് പറഞ്ഞാല്‍ തനിക്ക് നോവും അല്ലേടാ..

ദ്രാവിഡ രാഷ്ട്രീയം

ദ്രാവിഡ രാഷ്ട്രീയം

ബിജെപിയേയും സംഘപരിവാറിനും തമിഴ്‌നാട്ടില്‍ വേറുറപ്പിക്കാനാകാതെ പോയത് കരുണാനിധി ഉള്‍പ്പടേയുള്ളവര്‍ ഉയര്‍ത്തിയ ദ്രാവിഡ രാഷ്ട്രീയമായിരുന്നു.

ഷാജിയേട്ടാ

ഷാജിയേട്ടാ

ആ.. അതൊരു സത്യമാ... കൂടുതല്‍ പ്രതീക്ഷിച്ച നമ്മളാ തെറ്റുകാര്‍... ഷാജിയേട്ടാ ഇവനെയങ്ങ്

അതിര് കടക്കരുത്

അതിര് കടക്കരുത്

അല്‍പം അതിരു കടന്നുപോയ ട്രോളാണ്... ട്രോളൊക്കെ കൊള്ളാം പ്രതിഷേധം അതിര് കടക്കരുത്...

മിണ്ടാതിരിക്കാന്‍ പറ്റുമോ

മിണ്ടാതിരിക്കാന്‍ പറ്റുമോ

ഒന്നു മിണ്ടാതിരിക്കാന്‍ ഇയാള്‍ക്ക് വല്ലതും കൊടുക്കേണ്ടി വരുമോ..

കോപ്പിലെ വര്‍ത്തമാനം

കോപ്പിലെ വര്‍ത്തമാനം

ഒരാള്‍ മരിച്ചു കിടക്കുമ്പോഴല്ല ഇമ്മാതിരി കോപ്പിലെ വര്‍ത്തമാനം പറയേണ്ടത്..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+