• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വാരനായ ഏക മലയാളി ആര്? ബോചെയുടെ ഒരു മെയ് ദിന ട്രോള്‍...

മെയ് 1 ലോക തൊഴിലാളി ദിനമാണ്. സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന് വീണ്ടും വീണ്ടും ആഹ്വാനം ചെയ്യേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത എന്നതുകൊണ്ട് മെയ് ദിനത്തിന്റെ പ്രസക്തി ഒരിക്കലും ഇല്ലാതാകുന്നില്ല.

ആ വോട്ടുകള്‍ നിശ്ചയിക്കും കേരളം ആര് ഭരിക്കുമെന്ന്! വോട്ട് വിഹിതം കണക്കിലെ കളിയല്ല, എക്സിറ്റ് പോളുകളുംആ വോട്ടുകള്‍ നിശ്ചയിക്കും കേരളം ആര് ഭരിക്കുമെന്ന്! വോട്ട് വിഹിതം കണക്കിലെ കളിയല്ല, എക്സിറ്റ് പോളുകളും

22 വര്‍ഷത്തെ ട്രെന്‍ഡ് ഇല്ല; ഇത്തവണ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയും...? 'എന്‍കോര്‍' പൊതുജനത്തിനില്ല, ഇതാ വഴികൾ22 വര്‍ഷത്തെ ട്രെന്‍ഡ് ഇല്ല; ഇത്തവണ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയും...? 'എന്‍കോര്‍' പൊതുജനത്തിനില്ല, ഇതാ വഴികൾ

എന്നാല്‍ സ്വന്തം മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വാരന്‍മാരായ തൊഴിലാളികള്‍ എവിടെയെങ്കിലും ഉണ്ടാകുമോ? കേരളത്തില്‍ അങ്ങനെ ഒരു തൊഴിലാളി ഉണ്ടെന്നാണ് ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ആരാണ് മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ആ തൊഴിലാളി?

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ട്രോള്‍ ആണേ

ട്രോള്‍ ആണേ

മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി എന്നതാണ് ട്രോള്‍. അതിലാണെങ്കില്‍ ഒരൊറ്റ ഫോട്ടോയെ ഉള്ളു. ആന്റണി പെരമ്പാവൂരും മോഹന്‍ലാലും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ!

ബോബി തുടങ്ങി

ബോബി തുടങ്ങി

ജ്വല്ലറി ഉടമയും ജീവകാരുണ്യ പ്രവര്‍ത്തകനും ഒക്കെ ആയി അറിയപ്പെടുന്ന ബോബി ചെമ്മണൂര്‍ ആയിരുന്നു ഇത് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്തത്. സംഗതി വൈറല്‍ ആകാന്‍ പിന്നെ എന്ത് വേണം!

52 കെ ലൈക്ക്!

52 കെ ലൈക്ക്!

ട്രോള്‍ പോസ്റ്റ് ചെയ്ത് പത്ത് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 52,000 ലൈക്കുകളാണ് ബോബി ചെമ്മണ്ണൂരിന് കിട്ടിയത്. നാലായിരത്തിലധികം കമന്റുകളും. മൂവായിരത്തി എഴുനൂറില്‍ അധികം ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന്റെ ഡ്രൈവര്‍

മോഹന്‍ലാലിന്റെ ഡ്രൈവര്‍

മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആയും സന്തത സഹചാരി ആയും ആയിരുന്നു ആന്റണി പെരുമ്പാവൂരിന്റെ തുടക്കം. അതിന് ശേഷം 2000 ല്‍ ആണ് ആന്റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസ് എന്ന നിര്‍മാണ കമ്പനി തുടങ്ങി നരസിംഹം സിനിമ നിര്‍മിക്കുന്നത്. ഇത് മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരുന്നു.

സൂപ്പര്‍ ഹിറ്റ് പ്രൊഡ്യൂസര്‍

സൂപ്പര്‍ ഹിറ്റ് പ്രൊഡ്യൂസര്‍

എന്നാല്‍ ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ മലയാള സിനിമയിലെ എണ്ണംപറഞ്ഞ നിര്‍മാതാക്കളില്‍ ഒരാളാണ്. ഇതുവരെ 29 സിനിമകളാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചത്. അതില്‍ 28 എണ്ണവും മോഹന്‍ലാലിനെ നായകനാക്കിയുള്ളതായിരുന്നു. പിന്നെയൊന്ന് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രവും.

പൊങ്കാല പതിവ്

പൊങ്കാല പതിവ്

സാധാരണ ഗതിയില്‍ മോഹന്‍ലാലിനെ ട്രോള്‍ ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ക്കെല്ലാം ആരാധകരുടെ ആക്രമണം പതിവാണ്. എന്നാല്‍ ബോബി ചെമ്മണൂരിന്റെ പോസ്റ്റിന് താഴെ അത്രയ്ക്കങ്ങോട്ട് ഫാന്‍സ് പൊങ്കാല ദൃശ്യമല്ല. എന്നാലും ചിലര്‍ അവരുടെ ശക്തമായ പ്രതിഷേധം പങ്കുവച്ചിട്ടുണ്ട്.

ബോബി ആയതുകൊണ്ട്

ബോബി ആയതുകൊണ്ട്

ബോബി ചെമ്മണ്ണൂര്‍ തന്നെ ട്രോള്‍ ഗ്രൂപ്പുകളുടെ സ്ഥിരം വേട്ടമൃഗമാണ്. അങ്ങനെയുള്ള ബോബി ഇങ്ങനെ ഒരു ട്രോള്‍ ഇട്ടതുകൊണ്ടാകും മോഹന്‍ലാല്‍ ഫാന്‍സ് കടന്നല്‍ക്കൂട് ഇളകിയതുപോലെ എത്താതിരുന്നത് എന്നും ചിലര്‍ കരുതുന്നുണ്ട്.

ബോബിയോട്

ബോബിയോട്

മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആയിരുന്ന ആള്‍ ഇന്ന് കോടീശ്വരനായിട്ടുണ്ടെങ്കില്‍, അത് മോഹന്‍ലാലിന്റെ മഹാമനസ്‌കത എന്നാണ് ചിലരുടെ വിലയിരുത്തല്‍. ബോബിയ്ക്കും അത്തരത്തില്‍ കൂടെ ജോലി ചെയ്യുന്നവരെ കോടീശ്വരന്‍മാരാക്കാം എന്ന ഉപദേശവും ഉണ്ട്.

22 എക്‌സിറ്റ് പോളുകള്‍! 19 ലും എല്‍ഡിഎഫ് തുടർഭരണം... യുഡിഎഫിന് ഭരണം നൽകി മൂന്നെണ്ണം! ബിജെപിയുടെ സ്ഥിതി എന്ത്?22 എക്‌സിറ്റ് പോളുകള്‍! 19 ലും എല്‍ഡിഎഫ് തുടർഭരണം... യുഡിഎഫിന് ഭരണം നൽകി മൂന്നെണ്ണം! ബിജെപിയുടെ സ്ഥിതി എന്ത്?

കേരളത്തിൽ ഇടത് തരംഗമെന്ന് രണ്ട് സര്‍വ്വേകള്‍; ഇടത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ ചാനലുകളുടെ ഏഴ് സര്‍വ്വേകള്‍...കേരളത്തിൽ ഇടത് തരംഗമെന്ന് രണ്ട് സര്‍വ്വേകള്‍; ഇടത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ ചാനലുകളുടെ ഏഴ് സര്‍വ്വേകള്‍...

ആരാധകരെ ഞെട്ടിച്ച് നടി വര്‍ഷയുടെ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
The Employee, who became Crorepati by making his Employer work- May Day troll about Antony Perumbavoor and Mohanlal by Boby Chemmanur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X