ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കി സോഷ്യൽ മീഡിയ; ജിബിനെ ഇനിയും ക്രൂശിക്കരുത്
Recommended Video

നിമിഷങ്ങൾക്കുള്ളിൽ ഒരാളുടെ ജീവിതം മാറ്റി മറിയ്ക്കാൻ കഴിയും സമൂഹമാധ്യമങ്ങൾക്ക്. ഒരു ചിത്രത്തിന്റെയോ ദൃശ്യങ്ങളുടെയോ പേരിൽ ചിലപ്പോൾ ചിലർ അകാരണമായി പഴി കേൾക്കേണ്ടി വരും. ആദ്യം തല്ലുകയും പിന്നീട് തലോടുകയും ചെയ്യും, മറിച്ചും സംഭവിക്കാം.
അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് ജിബിൻ എന്ന യുവാവ്. തമാശയ്ക്ക് പോലും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത ജിബിൻ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലഹരിക്ക് അടിമപ്പെട്ട യുവാവാണ്.

ജിബിൻ
പാമ്പിനെ പിടിക്കാൻ ചെറിയൊരു ടെക്നിക്കുമായാണ് ജിബിൻ സോഷ്യൽ മീഡിയയിൽ വന്നത്. സംസാരിക്കുമ്പോൾ നാക്കുളുക്കുന്ന ചില പ്രശ്നങ്ങളും മറ്റും കണ്ടതോടെയാണ് ജിബിനെ സോഷ്യൽ മീഡിയ ലഹിക്കടിമയാക്കിയത്. ആ രീതിയിൽ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ജിബിൻ സത്യത്തിൽ ആരാണെന്ന് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി ഫാൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റോബർട്ട് കുര്യാക്കോസ്.

ലഹരിക്കടിമയല്ല
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഭൂരിഭാഗം വാട്സാപ് ഗ്രൂപിലുകളിലും ഫേസ്‌ബുക് പേജുകളിലും നിറഞ്ഞു നിൽക്കുന്നതാണ് ഈ യുവാവിന്റെ വീഡിയോ. ഷെയർ ചെയ്യുന്നവർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ആകട്ടെ ലഹരിക്കടിമപ്പെട്ട ആൾ എന്ന നിലയിലും. ഏറെക്കുറെ രണ്ടു വയസ്സ് മുതൽ ഞാൻ നേരിട്ട് അറിയുന്ന ആൾ ആണ് വീഡിയോയിൽ ഉള്ള ജിബിൻ എന്ന യുവാവ്.. അയാളുടെ കുടുംബവുമായും എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഓരോരുത്തരുടെയെയും ഭാഷക്കും സംസാരത്തിനും ഓരോ ശൈലിയുണ്ട്, സ്വഭാവത്തിനും.

കണ്ണിൽ ചോരയില്ലാത്തവർ
ഈ പാവം വിചാരിക്കുന്നത് അവൻ അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് വലിയ കാര്യം ആണെന്നാണ്. അയാളുടെ ധാരണയുടെ ശരി തെറ്റുകൾ നോക്കാതെ അയാൾ സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം എഫ് ബി യിലും പോസ്റ്റ് ചെയ്ത വീഡിയോകളാണ് " ലഹരി യുടെ അടിമ "എന്ന പേരിൽ "പലരും കണ്ണിൽ ചോരയില്ലാത്ത പ്രചരിപ്പിക്കുന്നത്.

മികച്ച ഡ്രൈവർ
വർഷങ്ങളായി അറിയാവുന്ന പേരിൽ ഒരു കാര്യം ഞാൻ തീർത്തു പറയുന്നു, ഒരു ബീഡി പോലും വലിക്കുന്ന പയ്യൻ അല്ല അവൻ..പലപ്പോഴും റാങ്കുകൾക്ക് തുല്യമായ വിജയം കരസ്ഥമാക്കയിയ സഹോദരിയെ പോലെ അല്ലായിരുന്നു അവൻ.. അവനു ചെറുപ്പത്തിലേ തൊഴിൽ പരിശീലനം വേണമെന്ന രീതിയിൽ ആവശ്യപ്പെട്ടപ്പോൾ അവന്റെ മാതാപിതാക്കൾ അവനു ഡ്രൈവിംഗ് പരിശീലനം നേടി കൊടുത്തു. ഇന്നവൻ ഒരു മികച്ച ഡ്രൈവർ ആണ്. അടുത്തറിയുന്നവർ നല്ലത് മാത്രം പറയുന്ന ഒരു മികച്ച ഡ്രൈവർ.

സദാചാര പോലീസ്
അവന്റെ സംസാരത്തിലോ ശൈലിയിലോ കുറവുകൾ കണ്ടാൽ ഉടനെ കേറി "അങ്ങ് വിധിക്കരുത്. " നാളെ നമ്മളെയും ഇങ്ങനെ വിചാരണ ചെയ്തേക്കാം. ശരിക്കും ഈ വിചാരണ അല്ലേ മോറൽ പോലീസിംഗ്?
ഫേസ്ബുക്ക് പോസ്റ്റ്
റോബർട്ട് കുര്യാക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications