കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ലബ്ബ്ഹൗസ്' വന്ന വഴി... ലോകം കീഴടക്കുന്ന ആപ്പിന്റെ ഇന്ത്യൻ ബന്ധം, ഹൃദയത്തെ തൊടുന്ന പിന്നാന്പുറ കഥ

Google Oneindia Malayalam News

ഒരു തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'ക്ലബ്ബ്ഹൗസ്' എന്ന സോഷ്യൽ മീഡിയ ആപ്പ്. തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഐഒഎസിൽ മാത്രമായിരുന്നു അവർക്ക് സാന്നിധ്യം. ഇപ്പോൾ ആൻഡ്രോയ്ഡിലും എത്തിയിരിക്കുകയാണ് ക്ലബ്ബ്ഹൗസ്. നിലവിൽ കണ്ടുശീലിച്ചിട്ടില്ലാത്ത ഒരുസാധ്യതയാണ് ക്ലബ്ബ്ഹൗസ് മുന്നോട്ട് വയ്ക്കുന്നത്. ശബ്ദസംവാദങ്ങൾ മാത്രമാണ് ക്ലബ്ബ്ഹൗസ് മുന്നോട്ട് വയ്ക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ക്ലബ്ബ്ഹൗസിന് പിന്നിൽ ഒരു ഇന്ത്യൻ ബന്ധം കൂടിയുണ്ട്. ഇതിന്റെ സ്ഥാപകരിൽ ഒരാൾ ഇന്ത്യൻ അമേരിക്കനായ രോഹൻ സേത്താണ്. ക്ലബ്ബ്ഹൗസിലേക്ക് എത്തപ്പെട്ട രോഹൻ സേത്തിന്റെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഷിബു ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. വായിക്കാം...

അവസാന ശ്രമം

അവസാന ശ്രമം

ക്ലബ്ഹൗസ് അവരുടെ അവസാനത്തെ ശ്രമമായിരുന്നു, ഒരുതവണ കൂടി ശ്രമിച്ചുനോക്കാം എന്നുതീരുമാനിച്ചു ഇറങ്ങിപ്പുറപ്പെട്ട സ്റ്റാർട്ടപ്പ്. അതുവരെ പലതും പരീക്ഷിച്ചും പരാജയപ്പെട്ടും വീണും എഴുന്നേറ്റും പിന്നെയും നടന്നും അവർ എത്തിച്ചേർന്ന വിജയമാണ് ക്ലബ്ഹൗസ്.

സ്റ്റാർട്ടപ്പുകളെ കുറിച്ചു പറയുന്ന ഒരു ചൊല്ലുണ്ട്; നൂറിൽ ഒരു സ്റ്റാർട്ടപ്പാണ് വിജയിക്കുന്നത്, എന്നാൽ അങ്ങനെ വിജയിക്കുന്ന ഒരു സ്റ്റാർട്ടപ്പ് അത്തരമൊരു കണക്കിൽ വിശ്വസിക്കാത്ത ഒരേയൊരു സ്റ്റാർട്ടപ്പാണ്.

ലിഡിയ നിരു സേത്ത്

ലിഡിയ നിരു സേത്ത്

രോഹൻ സേത്ത് എന്ന ഇന്ത്യൻ അമേരിക്കനും ഭാര്യ ജെന്നിഫറിനും 2018 ൽ ഒരു മകൾ ജനിക്കുന്നു. അവർ അവളെ ലിഡിയ നിരു സേത്ത് എന്നുവിളിക്കുന്നു. ഗുരുതരമായ ജനിതക വൈകല്യവുമായി ജനിച്ച മകളെ വിധിക്കു വിട്ടുകൊടുക്കാൻ തയ്യാറാകാതെ അവർ സാധ്യമായ എല്ലാ വഴികളും തേടുന്നു. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും കഴിയാത്ത മകൾക്കു വേണ്ടി അവർ മുട്ടിയ വാതിലുകൾ, അതിനുവേണ്ടി അവർ നടത്തിയ അന്വേഷണങ്ങൾ, മൂന്നുമാസം കൊണ്ടു അവർ താണ്ടിയ ദൂരം അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ്.

(ചിത്രത്തിന് കടപ്പാട്: ജെന്നിഫറിന്റെ ഫേസ്ബുക്ക് അക്കൌണ്ട്)

ക്ലബ്ബ്ഹൗസിലേക്കുള്ള വഴി

ക്ലബ്ബ്ഹൗസിലേക്കുള്ള വഴി

ജനിതക വൈകല്യത്തിനു പൊതുവായ ചികിത്സകളില്ല. ഏതു ജനിതകത്തിനാണോ അതു സംഭവിച്ചിരിക്കുന്നത് അതിനനുസരിച്ചാണ് പ്രതിവിധി. അവരുടെ അന്വേഷണത്തിൽ ലോകത്തു വേറെ രണ്ടുകുട്ടികൾക്കു മാത്രമാണ് സമാനമായ വൈകല്യം കണ്ടെത്താനായത്. അതിനുള്ള ചികിത്സ സങ്കീർണവും ഇനിയും കണ്ടുപിടിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. ലിഡിയ ആക്സിലേറ്റർ എന്നപേരിൽ ഒരു ഫണ്ടിങ് ആരംഭിച്ചു പ്രതിവിധിക്കു വേണ്ടിയുള്ള ഗവേഷണവും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുകയാണവർ. നാളെ ഇത്തരത്തിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും സഹായിക്കാൻ വേണ്ടിയുള്ള സ്റ്റാർട്ടപ്പ്. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് രോഹൻ 2019ൽ പോൾ ഡേവിസൺ എന്ന സ്റ്റാൻഫോഡ് കില്ലാഡിയെ വീണ്ടും കണ്ടുമുട്ടുന്നത്.

പരാജയങ്ങൾക്കൊടുവിൽ

പരാജയങ്ങൾക്കൊടുവിൽ

രോഹൻ അപ്പോഴേക്കും ഗൂഗിളിനോട് വിടപറയുകയും അതിനുശേഷം ആരംഭിച്ച സ്റ്റാർട്ടപ്പ് വിൽക്കുകയും ചെയ്തിരുന്നു. പോളിന്റെ മറ്റൊരു സോഷ്യൽമീഡിയ ഉദ്യമമായ ഹൈലൈറ്റ് അപ്പോഴേക്കും പൂട്ടിക്കെട്ടിയിരുന്നു. പരാജയപ്പെട്ട രണ്ടുമനുഷ്യർ ഒരേ ആഗ്രഹവുമായി കണ്ടുമുട്ടി ഒരുമിച്ചിരുന്നതിന്റെ ഉല്പന്നമാണ് ക്ലബ്ഹൗസ്. അങ്ങനെ 2020 മാർച്ചു മുതൽ ക്ലബ്ഹൗസ് അടച്ചുപൂട്ടപ്പെട്ട മനുഷ്യരുടെ നാവും കാതുമായി. ശബ്ദം കൊണ്ടു മനുഷ്യർ ഒന്നിക്കാനും ഒരുമിച്ചിരിക്കാനും തുടങ്ങി. സിലിക്കൺ വാലിയിൽ നിന്നുള്ള ഏറ്റവും പുതിയ സൈബർ സെൻസേഷനായി ക്ലബ്ഹൗസ് പടർന്നു, പന്തലിച്ചു.

ലോകത്തെ ഇങ്ങനെ അടുപ്പിച്ചത്

ലോകത്തെ ഇങ്ങനെ അടുപ്പിച്ചത്

സംസാരിക്കാൻ കഴിയാത്ത ഒരു മകളാണ് തനിക്കു ജനിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോൾ ഇന്ത്യാക്കാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ അതിനെതിരെ നടത്തിയ വിശ്രമമില്ലാത്ത യാത്രയാണ് ലോകത്തെ മുഴുവൻ ഇങ്ങനെ അടുത്തടുത്തിരുന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടായ്മകളാക്കി മാറ്റിയത്.
ലിഡിയ നിരു സേത്തും നാളെ സംസാരിക്കട്ടെ, ക്ലബ്ഹൗസിൽ കേറി ലോകത്തോട് മുഴുവൻ മിണ്ടട്ടെ

'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം'കാശ് അണ്ണന്‍ തരും!' രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര... ഹോട്ടല്‍ ബില്ല് 6 ലക്ഷം; കിട്ടിയോ കിട്ടിയില്ലേ, ഉത്തരം

തനിക്ക് വേണ്ടി ആരും പൊരുതണ്ട! സോഷ്യല്‍ മീഡിയയിലെ നീക്കത്തെ പ്രതിരോധിച്ച് അടൂര്‍ പ്രകാശ്... ആരാകും പ്രസിഡന്റ്തനിക്ക് വേണ്ടി ആരും പൊരുതണ്ട! സോഷ്യല്‍ മീഡിയയിലെ നീക്കത്തെ പ്രതിരോധിച്ച് അടൂര്‍ പ്രകാശ്... ആരാകും പ്രസിഡന്റ്

 പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി പഞ്ചാബ് കൂടി നഷ്ടപ്പെടാന്‍ വയ്യ; ക്യാപ്റ്റനേയും സിധുവിനേയും ഒരുമിപ്പിക്കാന്‍ സോണിയ ഗാന്ധി വക സമിതി

ഇളം റോസിൽ അതീവ സുന്ദരിയായി നടി മൗനി റോയി ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Cyber Attack against Malayalam actress Zeenath for supporting Lakshadweep | Oneindia Malayalam

English summary
One of the founder of Clubhouse App is an India American Rohan Seth. The story behind Clubhouse App- Shibu Gopalakrishnan writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X