'പ്രതാപന്റെ ആദർശം യൂസഫലിയുടെ സമ്പത്തിന് മുന്നില്‍ അടിയറവ് വച്ചുവെന്നൊന്നും പറയുന്നില്ല'- എതിർശബ്ദം വീണ്ടും
തൃശൂര്‍: ടിഎന്‍ പ്രതാപന്‍ എംപിയുടെ മകളുടെ എംബിബിഎസ് പഠനത്തിനുള്ള ഫീസ് അടച്ചത് എംഎ യൂസഫലിയായിരുന്നു എന്ന് പ്രതാപന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ആയിരുന്നു പഠനം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അമൃതാനന്ദമയി, എംഎ യൂസഫലി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരെ പുകഴ്ത്തിയുള്ള പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യഘട്ടത്തില്‍ വളരെയേറെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. അങ്ങനെ വിമര്‍ശനം ഉയര്‍ത്തിയവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ സംസ്ഥാന ചുമതല വഹിക്കുന്ന ആളുമായ വിആര്‍ ആനൂപും രംഗത്തെത്തിയിട്ടുണ്ട്. പരിശോധിക്കാം...
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

അന്ന് യൂസഫലിയ്‌ക്കെതിരെ
വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്ത് ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയിരുന്നു. ക്രമവിരുദ്ധമായി നിലം നികത്തി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യരുത് എന്ന് കാണിച്ച് കത്തെഴുതിയ ആളാണ് ടിഎന്‍ പ്രതാപന്‍ എന്ന് വിആര്‍ അനൂപ് പറയുന്നു.

ആദര്‍ശം അടിയറവച്ചുവെന്ന്
യൂസഫലിയോട്, പ്രതാപന് അസൂയയാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു എന്നും വിഎസിന്റെ ആദര്‍ശം യൂസഫലിയുടെ സമ്പത്തിന് മുന്നില്‍ അടിയറവ് വച്ചുവെന്നും പ്രതാപനും പറഞ്ഞു എന്ന് ആനൂപ് ഫേസ്ബുക്കില്‍ എഴുതുന്നു. ഇത് രണ്ടും മാധ്യമങ്ങള്‍ ആഘോഷമാക്കിയെന്നാണ് അനൂപ് പറയുന്നത്.

പ്രതാപന്‍ അടിയറവ് വച്ചു എന്ന് പറയുന്നില്ല
പതിനഞ്ച് വര്‍ഷത്തിന് ശേഷം ടിഎന്‍ പ്രതാപന്‍ യൂസഫലിയുടെ മാനുഷികതയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ യൂസഫലിയുടെ സമ്പത്തിന് മുന്നില്‍ പ്രതാപന്റെ ആദര്‍ശം അടിയറവ് വച്ചുവെന്നൊന്നും താന്‍ പറയുന്നില്ലെന്നാണ് അനൂപിന്റെ പരിഹാസം. നമ്മുടെയൊക്കെ ഓര്‍മ വളരെ പരിമുതവും പരിതാപകരവും ആണെന്ന് മാത്രം പറയാന്‍ ഈ സന്ദര്‍ശം ഉപയോഗിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അനൂപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന് താഴെ കമന്റ്
വിആര്‍ അനൂപ് സ്വന്തം ഫേസ്ബുക്ക് വാളില്‍ എഴുതിയ പോസ്റ്റില്‍ എംഎ യൂസഫലിയുടെ സഹായം സ്വീകരിച്ചതിനെ ആണ് വിമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ വിആര്‍ അനൂപ് പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറ്റൊരു കമന്റ് ഇട്ടിട്ടുണ്ട്. അതില്‍ വിഷയം വേറെയാണ്.

സംഘപരിവാര്‍ സഹയാത്രികയുടെ സഹായം
'ഏതൊരു അച്ഛനെ സംബന്ധിച്ചും സന്തോഷ നിമിഷം. രാഷ്ട്രീയ എതിരാളുകളുടെ ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ല. സംഘപരിവാര്‍ സഹയാത്രികയുടെ സ്ഥാപനത്തിലെ സൗജന്യങ്ങള്‍ സ്വീകരിക്കുന്നത് പ്രതാപേട്ടനെ പോലെ ഒരാള്‍ക്ക് ഒഴിവാക്കാമായിരുന്നു'- ഇങ്ങനെ ആണ് ആ കമന്റ്.

രണ്ടിടത്ത് രണ്ട് നിലപാട്
വിആര്‍ അനൂപിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. അതേസമയം രണ്ടിടത്ത് ഒരേ വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിക്കുന്നത് അനൂപിന്റെ ഇരട്ടത്താപ്പാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വേറേയും വിമര്‍ശനങ്ങള്‍
ടിഎന്‍ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വേറേയും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഡൊണേഷന്‍ ഒഴിവാക്കിക്കിട്ടിയതും യൂസഫലിയെ പോലെ ഒരാളുടെ സാമ്പത്തിക സഹായം സ്വീകരിച്ചതും എല്ലാം വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications