Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് എങ്ങനെ പറയും... കണ്ണീർ കുറിപ്പ്

Recommended Video

cmsvideo
    'ബാലഭാസ്കറിന്റെ വിയോഗം ബച്ചൻ സാറിനോട് എങ്ങനെ പറയും?'

    ബാലഭാസ്കറിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും. സംഗീതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ആശുപത്രിക്കിടക്കയിൽവെച്ചുപോലും തിരിച്ചുവരവിന്റെ പ്രതീക്ഷകൾ അദ്ദേഹം പങ്കുവെച്ചിരുന്നു.

    അപകടത്തിൽപെട്ട് ആശുപത്രിയിലായതു മുതൽ നിരവധി പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് ആശുപത്രിവരാന്തയിൽ കാത്തുനിന്നത്. ബാലഭാസ്കറിനെക്കുറിച്ചുള്ള ഓർമകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയാണ് ഒടിയന്റെ സംവിധായകനായ വി എ ശ്രീകുമാർ. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

    വാക്കുകളില്ല

    വാക്കുകളില്ല

    എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ. വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല.

    അമിതാഭ് ബച്ചനെ പോലും

    അമിതാഭ് ബച്ചനെ പോലും

    ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം അമിതാഭ് ബച്ചനുണ്ടായിരുന്നു. ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വി എ ശ്രീകുമാർ പറയുന്നു.

    നീ മീട്ടിയ ഈണങ്ങൾ

    നീ മീട്ടിയ ഈണങ്ങൾ

    ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ.
    പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്. നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.

    സ്വപ്നങ്ങൾ ബാക്കിയാക്കി

    സ്വപ്നങ്ങൾ ബാക്കിയാക്കി

    സംഗീതത്തിൽ ഇനിയുംന നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കാൻ തനിക്കുണ്ടെന്ന് ഏറ്റവും ഒടുവിൽ നൽകിയ അഭിമുഖത്തിലും അദ്ദേഹം പറഞ്ഞിരുന്നു. എന്തും അതിന്റെ തീവ്രതയിൽ ആസ്വദിക്കുന്ന ആളാണ് താൻ. സംഗീതത്തിന്റെ അഗാധതയിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ബാലഭാസ്കർ പറഞ്ഞിരുന്നു.

    മകൾക്കൊപ്പം

    മകൾക്കൊപ്പം

    വാഹനാപകടത്തിൽ മകൾ രണ്ടു വയസുകാരി തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാവുകയായിരുന്നു. തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്..

    ഫേസ്ബുക്ക് പോസ്റ്റ്

    വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+