ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 3 കോടി; പ്രിയങ്ക ചോപ്ര ചില്ലറക്കാരിയല്ല, കൊഹ്ലിക്ക് കിട്ടുന്നത് കേട്ടാൽ ഞെട്ടും
കായിക താരങ്ങള്‍ക്കും സിനിമ താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലുള്ള സ്വധീനം എത്ര ചെറുതൊന്നുമല്ല. മില്യണ്‍ കണക്കിന് ഫോളോവേഴ്സാണ് ഓരോ താരങ്ങള്‍ക്കും. തങ്ങളുടെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളിലാണ് ലക്ഷക്കണക്കിന് ലൈക്കും ഷെയറും കമന്റും ലഭിക്കുന്നത്. ഇതോടൊപ്പം മിക്ക താരങ്ങളും പല പ്രോഡ്ക്ടുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പ്രമോഷന് ചെയ്യാറുണ്ട്. അത് വഴി കോടിക്കണക്കിന് രൂപയും ലഭിക്കാറുണ്ട്.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ

എന്നാല്‍ ഇപ്പോഴിതാ മിക്ക താരങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാം വഴി ഇങ്ങനെ ലഭിക്കുന്ന തുകയെ കുറിച്ചുള്ള ഒരു പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഹൂപ്പര്‍ എച്ച്ക്യൂ എന്ന കമ്പനി. ഈ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുതല്‍ വീരാട് കൊഹ്ലിയും പ്രിയങ്ക ചോപ്രയും വരെ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ രണ്ട് പേരുമാണ് ഈ പട്ടികയിലുള്ള ഇന്ത്യക്കാര്‍. ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന തുക കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും.

ഹോപ്പര്‍ എച്ച്ക്യു ഇയടുത്താണ് ഈ പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. ഒരു സ്പോണ്‍സേര്‍ഡ് പോസ്റ്റിന് ക്രിസ്റ്റിയാനോ വാങ്ങിക്കുന്നത് 11.9 കോടി ഇന്ത്യന്‍ രൂപയാണ്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡബ്ല്യൂഡബ്ല്യൂഇ റെസ്ലിംഗ് ചാമ്പ്യനും സിനിമ താരവുമായി ദ റോക്ക് ജോണ്സണ് ആണ്. ഒരു പോസ്റ്റിന് അദ്ദേഹം വാങ്ങിക്കുന്ന തുക 11 കോടി രൂപയാണ്. 250 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. സിനിമ നിര്‍മ്മാതാവും ട്രേഡ് അനലിസ്റ്റുമായ ഗിരിഷ് ജോഹറാണ് ഈ പട്ടിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഫുട്ബോള്‍ താരങ്ങളില്‍ ക്രിസ്റ്റിയാനോയ്ക്ക് പുറമെ ബ്രസീല്‍ താരമായ നെയ്മറും അര്‍ജന്റീനിയന്‍ താരമായ മെസിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 224 മില്യണ്‍ ഫോളോവേഴ്സുള്ള മെസിക്ക് ഒരു പോസ്റ്റിന് 8.6 കോടിയാണ് ലഭിക്കുക. നെയ്മറിന് ഇന്‍സ്റ്റഗ്രാമില്‍ 153 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. ഒരു പോസ്റ്റിന് 6.1 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

ഗായികയായ അറിയാന ഗ്രാന്‍ഡെയും സോഷ്യല്‍ മീഡിയ പേഴ്സണാലിറ്റിയായ കൈലി ജെന്നറുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. അറിയാന ഒരു പോസ്റ്റിന് 10 കോടി രൂപ വാങ്ങുമ്പോള്‍ ജെന്നര്‍ 9 കോടിയാണ് വാങ്ങുന്നത്. ഇരുവര്‍ക്കും മില്യണ്‍ കണക്കിന് ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ എത്തിയ ബോളുവുഡ് നടി. 65 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗായകനായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത്. പ്രിയങ്കയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മൂന്ന് കോടി രൂപയാണ് ലഭിക്കുന്നത്.

പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരന് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് കൊഹ്ലി. ഈ അടുത്താണ് താരത്തിനും അനുഷ്ക ശര്‍മ്മയ്ക്കും ഒരു കുഞ്ഞുണ്ടായത്. 132 മില്യണ്‍ ഫോളോവേഴ്സാണ് കൊഹ്ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. താരത്തിന് ഒരു പോസ്റ്റിന് 5 കോടി രൂപയാണ് ലഭിക്കുന്നത്.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications