Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്കപ്പെണ്ണേ.. സാരിയുടുത്ത് ഓടി തീർത്തത് 42 കി.മി. മാരത്തൺ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

'ട്രാക്ക് പാന്റും ബനിയനും ധരിച്ചാൽ തന്നെ ഇവിടെ ഓടാൻ പറ്റണില്ല, അപ്പോഴാണ് സാരി ഉടുത്ത് ഓട്ടം, അതും യുകെയിൽ 42 കിമി മാരണത്തൺ', ഒഡീഷ യുവതിയുടെ ഓട്ടത്തിൽ അമ്പരപ്പ് പങ്കുവെയ്ക്കുകയാണ് സോഷ്യൽ ലോകം.

യുകെ മാഞ്ചസ്റ്ററിലാണ് ഒഡീഷ സ്വദേശിയായ 41 കാരി മധുസ്മിത സാരിയുടുത്ത് ഓടിയത്. 4 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് മധുമിത മാരത്തൺ പൂർത്തിയാക്കയത്. സമ്പൽപൂരി കൈത്തറി സാരിയുടുത്തുള്ള മധുസ്മിതയുടെ ഓട്ടം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

 marathon-in-saree-

ചിത്രം കടപ്പാട്- Friends of India Soc Intl UK ട്വിറ്റർ പേജ്

അധ്യാപികയാണ് മധുസ്മിത. മുൻപും നിരവധി മാരത്തോണുകളിൽ അവർ പങ്കെടുത്തിട്ടുണ്ട്. 'താൻ മാത്രമാണ് സാരിയിൽ മാരത്തൺ ഓടിയത്. അത്രയും ദൂരം ഓടി തീർക്കുകയെന്നത് തന്നെ വലിയ കടമ്പയാണ്. അതും സാരിയിലാകുമ്പോൾ അതിലും വലിയ കടമ്പയായിരിക്കും. പക്ഷേ ഞാൻ വളരെ സന്തോഷവതിയാണ്. 4.50 മണിക്കൂറിനുള്ളിൽ മാരണത്തൺ ഓടി തീർക്കാൻ സാധിച്ചല്ലോ', മധുസ്മിത സന്തോഷം പങ്കിടുന്നു.

സാരിയുടുക്കാനുള്ള പ്രചോദനം തന്റെ അമ്മയും മുത്തശ്ശിയുമാണെന്നും സുസ്മിത പറയുന്നു. ഏത് സന്ദർഭത്തിലും അവർ സാരിയുടുക്കും. സാരിയുടുത്താൽ ഓടാൻ സാധിക്കില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അത്തരം ചിന്ത തെറ്റാണെന്ന് ഞാൻ തെളിയിച്ചു. ഞാൻ യുകെയിൽ വേനലിലും സാരിയാണ് ധരിക്കാറുള്ളത്', മധുസ്മിത പറഞ്ഞു.

അതേസമയം നിരവധി പേർ സോഷ്യൽ മീഡിയയിൽ മധുമിതയുടെ ഫോട്ടോ പങ്കിടുന്നുണ്ട്. 'നോക്കൂ ഒരു ഒഡിഷ യുവതി യുകെയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തണിൽ സാമ്പൽപുരി സാരിയുടുത്ത് പങ്കെടുത്തിരിക്കുന്നത്. അഭിനന്ദനങ്ങൾ. അവരുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു', ഒരാൾ ട്വീറ്റ് ചെയ്തു. സംബാൽപൂരിന് നൂറ്റാണ്ടുകളായി സഹവർത്തിത്വത്തിൽ നിലകൊള്ളുന്ന ഗോത്രവർഗ, നാടോടി സംസ്കാരം ഉണ്ട്. ഇതൊരു കഠിനമായ കാലഘട്ടമാണ്. സമാധാനവും സഹവർത്തിത്വവും കാത്ത് സൂക്ഷിക്കാം', ട്വീറ്റിൽ പറഞ്ഞു.

സാധാരണ ഗതിയിൽ സാരിയുടുത്ത് ഓട്ടം പൂർത്തിയാക്കാൻ സാധിക്കാറില്ലെന്നും ഇത് അഭിനന്ദനാർഹമാണെന്നും ചിലർ കുറിച്ചു. അതേസമയം സാരിയുടുത്ത് ഓടുന്നതിന്റെ അപകടം ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ സന്ദർഭങ്ങളിലും യോജിച്ച വസ്ത്രമല്ല സാരിയെന്നും ഓരോ സന്ദർഭത്തിനും യോജിച്ച വസ്ത്രങ്ങൾ ഉണ്ടെന്നും ചിലർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+