Get Updates
Get notified of breaking news, exclusive insights, and must-see stories!

'താങ്ങാൻ പറ്റാതെ എന്നുമിരുന്ന് കുടിക്കുമായിരുന്നു'; വിവാഹം മുടങ്ങിയതിനെക്കുറിച്ച് കാർത്തിക് സൂര്യ

കാർത്തിക് സൂര്യ ആദ്യം വ്ളോ​​​​ഗറായി എത്തി പിന്നീട് ആരാധകരുടെ പ്രിയ അവതാരകനായ ആളാണ്. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന, ഫുൾ എൻർജെറ്റിക്ക് ആയ ആളുകൂടിയാണ് കാർത്തിക്. അതുകൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തിൽ പെട്ടെന്ന് തന്നെ കാർത്തിക് ഇടം നേടി. ഒരു ചിരി ഇരുചിരി ബംബർ ചിരി എന്ന പ്രോ​ഗാമിന്റെ അവതാരകനായതോടെ കാർത്തിക് സൂര്യയുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചു.

ഇപ്പോൾ താരം തന്റെ ജീവിതത്തിൽ നടന്ന വിഷമകരമായ ഒരു സംഭവമാണ് പങ്കുവെച്ചിരിക്കുന്നത്. മേയി 7 നായിരുന്നു കാർത്തികിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാഹം മുടങ്ങിയെന്നാണ് കാർത്തിക് പറഞ്ഞിരിക്കുന്നത്. തന്റെ പുതിയ വീഡിയോയിലാണ് കാർത്തിക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

KArthik131

Pc: Screen Grab

മേയ് 7 ന് നടക്കാനിരുന്ന വിവാഹം കഴിഞ്ഞ ജനുവരിയിൽ തന്നെ മുടങ്ങി എന്നാണ് കാർത്തിക് പറഞ്ഞത്. പ്രേമം തകർന്നുവെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും കാർത്തിക് സൂര്യ പറയുന്നു. മേയ് ഏഴിന് ആയിരുന്നു എന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. പക്ഷേ വിവാഹം മുടങ്ങി. ജനുവരി ആകുമ്പഴേക്കും പ്രണയം തകർന്നു,. ഇത്രയും നാൾ ഇതേക്കുറിച്ച് നിങ്ങളോട് പറയാകതിരുന്നത്. ഞാൻ ഓക്കെയായിരുന്നില്ല എന്നത് കൊണ്ടാണ് എന്നാണ് കാർത്തിക് പറയുന്നത്.

ഈ ബന്ധം നടക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ടാണ് താൻ തന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും വിവാഹത്തിന് ഒരുക്കങ്ങൾ നടത്തിയതെന്നും എന്നാൽ താൻ ഇത് സംബന്ധിച്ച വീഡിയോയും മറ്റും നൽകാത്തതിനാൽ പലരും കാര്യങ്ങൾ ഊഹിച്ച് കാണുമെന്നും കാർത്തി പറയുന്നു. അതേസമയം ആരെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് കാർത്തിക് പറഞ്ഞിരുന്നു. ഫോട്ടോ പോലും പുറത്ത് വിട്ടിരുന്നില്ല. പേരും പറഞ്ഞിരുന്നില്ല...

വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ തമ്മിൽ ഒരുപാട് അഭിപ്രായവ്യത്യാസം ഉണ്ടായെന്നും മനസ്സമാധാനം ജീവിത്തതിൽ നിന്ന് നഷ്ടപ്പെട്ടെന്നും കാർത്തിക് പറയുന്നു. രണ്ട് പേരും സംസാരിച്ചെന്നും ഒത്തുപോകില്ലെന്ന് മനസ്സിലായപ്പോൾ വേർപിരിഞ്ഞുവെന്നുമാണ് താരം പറയുന്നത്. പ്രണയം നിർത്താമെന്ന് പറഞ്ഞെങ്കിലും അത് തനിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും അവളെ പുകഴ്ത്തുന്ന വീഡിയോ താൻ തന്നെ പോസ്റ്റ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. താൻ ആകെ കൈവിട്ടുപോയെന്നും അതുകൊണ്ടാണ് വീഡിയോ ഒന്നും ചെയ്യാതിരുന്നതെന്നും കാർത്തിക് പറഞ്ഞു.

വീട്ടുകാരും വലിയ വിഷമത്തിൽ ആണെന്നം ഇനി താനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടു വരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തുവെന്നും താരം പറഞ്ഞു. വീട്ടുകാർ തനിക്ക് ഇപ്പോൽ വിവാഹം ആലോചിക്കുകയാണെന്നും കാർത്തിക് പറയുന്നു. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലികെട്ട് കഴിഞ്ഞപ്പോൾ താൻ മാറിനിന്ന് കരയുകയായിരുന്നുവെന്ന് കാർത്തി പറഞ്ഞു. മൂവ് ഓൺ ചെയ്യാൻ തനിക്ക് മൂന്ന് നാല് മാസം ആണ് വേണ്ടി വന്നതെന്നും കാർത്തിക് പറയുന്നു. ഫെബ്രുവരി, മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാതായി എന്നും എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു എന്നും കാർത്തിക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+