നീരാളിയെ ജീവനോടെ തിന്നുന്ന വീഡിയോ... പക്ഷേ, ജീവനുള്ള നീരാളി യുവതിയ്ക്ക് കൊടുത്ത പണി!! വീഡിയോ

ബീജിങ്: ഓരോ നാട്ടിലും ഓരോ ഭക്ഷണ രീതികളാണ്. അതുകൊണ്ടാണ്, പാമ്പിനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തന്നെ തിന്നണം എന്ന ചൊല്ല് പോലും ഉണ്ടായത്.

ചൈനക്കാരുടെ ഭക്ഷണ രീതി തികച്ചും വ്യത്യസ്തമാണ്. അവര്‍ പുഴുവിനേയും പാറ്റയേയും ഒക്കെ കൂളായി കഴിക്കും. ചിലപ്പോള്‍ പച്ചയ്ക്ക് പോലും ഇവയെ എല്ലാം ഭക്ഷിക്കാറും ഉണ്ട്.

എന്നാല്‍ ജീവികളെ ജീവനോടെ ഭക്ഷിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചൈനയിലെ അറിയപ്പെടുന്ന ഒരു വീഡിയോ ബ്ലോഗര്‍ ആണ് ഇതിന്റെ ഇര. ആ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. തിന്നാൻ നോക്കിയത് ഒരു ജീവനുള്ള നീരാളിയെ ആയിരുന്നു.

 സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍

സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍

ചൈനയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ് ഫോം ആയ കൈ്വഷൗവില്‍ ആയിരുന്നു സംഭവം. സീസൈഡ് ഗേള്‍ ലിറ്റില്‍ സെവന്‍ എന്ന ഐഡി ഉപയോഗിക്കുന്ന വ്‌ലോഗര്‍ ആണ് അല്‍പം അതിക്രമം എന്ന് തോന്നിപ്പിക്കുന്ന കാര്യം ചെയ്തത്. എന്നാല്‍ ലൈവില്‍ അത് ഇത്രയും 'പണിതരും' എന്ന് യുവതി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറല്‍ ആയിരിക്കുകയാണ്.

നീരാളിയെ പച്ചയ്ക്ക് തിന്നാന്‍

നീരാളിയെ പച്ചയ്ക്ക് തിന്നാന്‍

ഒരു നീരാളിയെ ജീവനോടെ തിന്നുന്നത് ലൈവ് വീഡിയോയില്‍ കാണിക്കാന്‍ ആയിരുന്നു യുവതിയുടെ ശ്രമം. പരാമവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. അല്‍പം പേടിക്കുകയും ചെറുതായി പരിക്കേല്‍ക്കുകയും ചെയ്‌തെങ്കിലും വീഡിയോ വൈറല്‍ ആയിക്കിട്ടിയിട്ടുണ്ട്.

അമ്പത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തീരെ പരിഭ്രാന്തിയില്ലാതെ ആണ് യുവതി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സെക്കന്റുകള്‍ ക്കകം കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു.

നീരാളിയുടെ പ്രത്യാക്രമണം

നീരാളിയുടെ പ്രത്യാക്രമണം

നീരാളിയെ ജീവനോടെ തിന്നുക എന്നത് അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ല. യുവതി അതിന് ശ്രമിച്ചപ്പോള്‍ നീരാളി പ്രതികരിച്ചു എന്നതാണ് സത്യം. ആര്‍ക്കായാലും സ്വന്തം ജീവന്‍ തന്നെ ആണല്ലോ മുഖ്യം.

ജീവന്‍ മരണ പോരാട്ടത്തില്‍ നീരാളി, കാലുകള്‍ കൊണ്ട് യുവതിയുടെ മുഖത്ത് പറ്റിപ്പിടിക്കുകയായിരുന്നു. നീരാളിപ്പിടിയില്‍ പെട്ടാന്‍ രക്ഷപ്പെടാന്‍ അത്ര എളുപ്പവും അല്ലല്ലോ. എത്ര ശക്തമായിട്ടാണ് ഇത് പറ്റിപ്പിടിച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് യുവതി തുടങ്ങിയത്. പക്ഷേ, നീരാപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ കളിമാറി!

കരച്ചിലോട് കരച്ചില്‍

കരച്ചിലോട് കരച്ചില്‍

കൈകൊണ്ട് നീരാളിയെ പിടിച്ചുമാറ്റാനുള്ള ശ്രമമായി പിന്നീട്. അതോടെ നീരാളിപ്പിടിത്തം കുറേക്കൂടി രൂക്ഷമായി. പിന്നെ യുവതിയുടെ കരച്ചിലും വെപ്രാളവും ആണ് കാണാനാകുന്നത്.

ഒരുവിധത്തില്‍ ഒടുവില്‍ നീരാളിയെ പറിച്ചെടുക്കുകയാണ് ചെയ്തത്. അതോടെ മുഖത്തിന്റെ അവസ്ഥയും മോശമായി. മുഖത്ത് ചെറിയ മുറിവുണ്ടാവുകയും ചെയ്തു. എന്നാലും നീരാളിപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായതിലുള്ള ആശ്വാസം മുഖത്ത് പ്രകടമായിരുന്നു.

അപ്പോഴാണ് എന്തായിരുന്നു തന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്ന് യുവതിയ്ക്ക് ഓര്‍മവരുന്നത്. അടുത്ത വീഡിയോയില്‍ ഇതിനെ തിന്നുന്നത് കാണിക്കാം എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.

ആളെ കൂട്ടാന്‍ വേണ്ടി

ആളെ കൂട്ടാന്‍ വേണ്ടി

ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ആയ കൈ്വഷൗവില്‍ യുവതി എത്തിയിട്ട് രണ്ടാഴ്ചയേ ആകുന്നുള്ളൂ. അതിനിടെ സമുദ്ര വിഭവങ്ങള്‍ ഭക്ഷിക്കുന്നതിന്റെ ഒട്ടേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്തുകൊണ്ടാണ് തന്റെ വീഡിയോകള്‍ ട്രെന്‍ഡിങ് ആകാത്തത് എന്നതായിരുന്നത്രെ യുവതിയുടെ പരാതി. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വേണ്ടിയായിരുന്നത്രെ നീരാളിയെ ജീവനോടെ തിന്നാന്‍ ഒരുങ്ങിയത്. എന്തായാലും ഈ സംഭവത്തോടെ വീഡിയോ ലോകെങ്ങും വൈറല്‍ ആയി.

വീഡിയോ കാണാം

യുവതിയുടെ നീരാളി തീറ്റശ്രമത്തിന്റെ വീഡിയോ കാണാം. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടിട്ടുള്ളത്.

യുവതിയ്ക്ക് കിട്ടിയത് തക്ക ശിക്ഷയാണെന്നാണ് പലരും പറയുന്നത്. നീരാളിയെ തിന്നാന്‍ ശ്രമിച്ചപ്പോള്‍ നീരാളി തിരിച്ച് തിന്നാന്‍ നോക്കി എന്നാണ് ഒരാളുടെ കമന്റ്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതിയില്‍ നീരാളിയില്‍ നിന്ന് തിരിച്ചുകിട്ടി എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+