എല്ലാ ദിവസവും 6 മണിക്ക് സോഷ്യൽമീഡിയ അടച്ചാൽ എന്തുസംഭവിക്കും! ഞെട്ടിയോ?
ഒരുദിവസം നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് എവിടെയായിരിക്കും.. ഭൂരിപക്ഷം പേരും സോഷ്യൽ മീഡിയിയിൽ ആയിരിക്കും. ഫോണിൽ ഫേസ്ബുക്കോ, വാട്‌സ്ആപ്പോ ഒക്കെ തുറന്നുകൊണ്ടായിരിക്കും നമ്മൾ രാവിലെ ഉറക്കം ഉണരുന്നത് തന്നെ.
രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പ് വരെ നമ്മൾ സോഷ്യൽമീഡിയയിൽ തന്നെയായിരിക്കും. ചുരുക്കി പറഞ്ഞാൽ സോഷ്യൽമീഡിയ ഇല്ലെങ്കിൽ നമ്മൾ എങ്ങനെ ഒരു ദിവസം തള്ളിനീക്കും എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത ഒരവസ്ഥ. ഇനി നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടേ. ഞെട്ടരുത്.

സോഷ്യൽ മീഡിയയിൽ ഈ ചോദ്യമാണ് ഇപ്പോൾ ട്രെന്റിംഗ്. വൈകുന്നേരം ആറ് മണിക്ക് സോഷ്യൽ മീഡിയ അടച്ചാലോ? അതെ കടകൾ ഒക്കെ അടയ്ക്കുന്നത് പോലെ സോഷ്യൽമീഡിയയും അടച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്നാണ് ചോദ്യം. വളരെ വേഗം ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലായി.
'sarcasmlover_best' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. വളരെ നല്ല കാര്യം എന്നാണ് ഒരാൾ പറഞ്ഞത്. ഞാൻ സ്വയം തോന്നി സോഷ്യൽമീഡിയയിൽ നിന്ന് ഇറങ്ങിവരില്ല. അപ്പോൾ ഇങ്ങനെ അടച്ചാൽ വലിയ ഉപകാരം ആവും എന്നും പറയുന്നു.
ആരോഗ്യപരമായ ഒരു സമ്പ്രദായമാണ് എന്നാണ് ഒരാൾ കുറിച്ചത് . ടിവി കാണാനൊക്കെ ആ സമയം ഉപയോഗിച്ചൂടെ എന്നാണ് ഒരാളുടെ കമന്റ്. ജീവിതം സ്വർഗമാകുമെന്നും സമാധാനപരമാകുമെന്നുമാണ് വേറൊരു കമന്റ്. എന്നാൽ ഇങ്ങനെയാരു അവസ്ഥ ആർക്കും വരല്ലേ എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
ശരിക്കും ഇങ്ങനെ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയാണെങ്കെൽ 24 മണിക്കൂർ തന്നെ ബാക്കി കാര്യങ്ങൾ ചെയ്യാൻ മതിയാകും എന്നാണ് ഒരാൾ കുറിച്ചത്.
അതേസമയം, ഇത്തരത്തിൽ ഒരു ചോദ്യം തന്നെ വേണോ എന്നാണ് മറ്റ് ചിലർ ചോദിച്ചത്. സമ്മർദ്ദം നിറഞ്ഞ ജീവിതത്തിൽ ആകെ സമാധാനം ലഭിക്കുന്നത് സോഷ്യൽ മീഡിയയിൽ നേരം ചിലവിടുമ്പോൾ ആണെന്നാണ് ചിലർ പറയുന്നത്.
ആറ് മണിക്ക് സോഷ്യൽ മീഡിയ പൂട്ടിയാൽ കുത്തിത്തുറക്കും എന്നാണ് ചില വിരുതന്മാർ പറയുന്നത്. ഇങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും സംഭവം ക്ലിക്ക് ആയിട്ടുണ്ട്.












Click it and Unblock the Notifications