കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ കോളിംഗിൽ വലിയ മാറ്റത്തിന് വാട്സ്ആപ്പ്: പുതിയ അപ്ഡേറ്റ് അടുത്ത ആഴ്ച, ഒരുങ്ങിയിരുന്നോളൂ!!

Google Oneindia Malayalam News

ലോക്ക്ഡൌണിനിടെ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയൊരുക്കി വാട്സ്ആപ്പ്. വോയ്സ്-വീഡിയോ ഗ്രൂപ്പ്കോളിന്റെ അംഗപരിധിയാണ് വാട്സ്ആപ്പ് കുത്തനെ ഉയർത്തിയിട്ടുള്ളത്. നേരത്തെ നാല് പേർക്കായിരുന്നു വാട്സ്ആപ്പ് വോയ്സ്- വീഡിയോ കോളിൽ ഒരേ സമയം സംസാരിക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ പരിധി വർധിപ്പിക്കുയാണ് വാട്സ്ആപ്പ് വരുത്തിയിട്ടുള്ള നിർണായക പരിഷ്കാരം. ലോക്ക്ഡൌൺ കാലത്ത് വാസ്ട്ആപ്പ് ഉപയോക്താക്കൾക്ക് സമയംകൊല്ലാനുള്ള വഴികൂടിയാണ് സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഒരുക്കിയിട്ടുള്ളത്.

 സംസ്ഥാനത്ത് ജൂൺ 30 വരെ പൊതുപരിപാടികൾ പാടില്ല: ഉത്തരവിറക്കി മുഖ്യമന്ത്രി, സ്വരം കടുപ്പിച്ച് സർക്കാർ സംസ്ഥാനത്ത് ജൂൺ 30 വരെ പൊതുപരിപാടികൾ പാടില്ല: ഉത്തരവിറക്കി മുഖ്യമന്ത്രി, സ്വരം കടുപ്പിച്ച് സർക്കാർ

 അപ്ഡേറ്റ് ഉടൻ

അപ്ഡേറ്റ് ഉടൻ

വാട്സ്ആപ്പ് വോയ്സ്- വീഡിയോ കോളുകളിൽ നാല് പേർക്ക് മാത്രം സംസാരിക്കാനുള്ള സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോൾ എട്ട് പേരാക്കിയാണ് വാട്സ്ആപ്പ് ഉയർത്തിയിട്ടുള്ളത്. വാട്സ്ആപ്പ് ഉപയോഗിച്ച് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുമുള്ള ആശയവിനമയം എളുപ്പത്തിലാക്കുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ അപ്ഡേറ്റ് അടുത്ത ആഴ്ചയോടെ തന്നെ ആൻഡ്രോയ്ഡ് ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

 സംഭാഷണങ്ങൾ സുരക്ഷിതം

സംഭാഷണങ്ങൾ സുരക്ഷിതം

വാട്സ്ആപ്പ് നിങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനായി മറ്റൊരു വഴി കണ്ടെത്തിയതായും ഉടൻ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പ് കോളിൽ എട്ട് പേരുമായി സംസാരിക്കാൻ കഴിയുമെന്നും മാതൃകമ്പനിയായ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അയച്ച മെസേജിൽ വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ്പ് വോയ്സ്- വീഡിയോ കോളുകളിലും ഈ സംവിധാനം ലഭ്യമാകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനമുള്ളതുകൊണ്ട് തന്നെ ആർക്കും സ്വകാര്യ സംഭാഷണങ്ങൾ കേൾക്കാനോ കഴിയില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

 എന്തുകൊണ്ട് ഇപ്പോൾ

എന്തുകൊണ്ട് ഇപ്പോൾ


ആഗോള തലത്തിൽ കൊറോണ വൈറസ് നാശം വിതച്ചതോടെ ലോകത്ത് പകുതിയിലധികം ജനങ്ങളും ലോക്ക്ഡൌണിലാണ്. ആഴ്കളായി പലരും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന് കഴിയുകയാണ്. ഇതാണ് സൂം, ഹൌസ് പാർട്ടി, ഗൂഗിൾ ഡുവോ എന്നിവയുടെ സ്വീകാര്യത വർധിപ്പിച്ചത്. ഇതോടെയാണ് വാട്സ്ആപ്പ് വോയ്സ്- വീഡിയോ കോളിംഗ് സംവിധാനത്തിലെ അംഗപരിധി ഇരട്ടിയാക്കിയിട്ടുള്ളത്. ഇതോടെ വാട്സ്ആപ്പിന് ഉപയോക്താക്കൾക്കിടയിലുള്ള സ്വീകാര്യത കുടുതൽ ഉയരുമെന്നാണ് കരുതുന്നത്. നിലവിൽ വാട്സ്ആപ്പിൽ ഗ്രൂപ്പ് കോൾ ചെയ്യുന്നതിന് രണ്ട് മാർഗ്ഗങ്ങളാണുള്ളത്. ഒന്ന് ഒരു ഗ്രൂപ്പിനുള്ളിൽ നിന്ന് കോൾ ചെയ്യുകയാണ്. രണ്ടാമത്തേത് ഒരു വ്യക്തി കൂടുതൽ പേരെ വോയ്സ്/ വീഡിയോ കോളിലേക്ക് ആഡ് ചെയ്യുക എന്നുള്ളതാണ്.

 ഗ്രൂപ്പിൽ നിന്ന് എങ്ങനെ

ഗ്രൂപ്പിൽ നിന്ന് എങ്ങനെ

നിങ്ങൾക്ക് ഒരു ഗ്രൂപ്പിനുള്ളിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്നതിന് ഗ്രൂപ്പ് വിൻഡോയിലെ വലത് വശത്തുള്ള മൂലയിലെ കോൾ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി. അതിന് ശേഷം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഗ്രൂപ്പിലെ അംഗങ്ങളെ ആഡ് ചെയ്താൽ മതി. നിങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് വോയ്സ്- വീഡിയോ കോൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

വ്യക്തിഗത ചാറ്റിൽ നിന്ന്

വ്യക്തിഗത ചാറ്റിൽ നിന്ന്


ഒരു വ്യക്തിയെ കോൾ ചെയ്ത് ഗ്രൂപ്പ് കോൾ ആക്കുന്നതിനായി കോൾ ചെയ്യേണ്ട വ്യക്തിയുടെ ചാറ്റ് വിൻഡോ തുറക്കുക. തുടർന്ന് ചാറ്റിന് മുകളിലായുള്ള വോയ്സ്/ വീഡിയോ കോൾ വിൻഡോ ക്ലിക്ക് ചെയ്യുക. തുടർന്ന് ആഡ് പാർട്ടിസിപ്പന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കോളിലേക്ക് കൂടുതൽ പേരെ ആഡ് ചെയ്യാൻ സാധിക്കും. ഇതേ രീതിയിൽ നേരത്തേതിൽ നിന്ന് വിപരീതമായി എട്ട് പേർക്ക് ഒരേ സമയം സംവദിക്കാമെന്നതാണ് വരാനിരിക്കുന്ന പുതിയ അപ്ഡേറ്റിന്റെ പ്രധാന പ്രത്യേകത. ഏഴ് തവണയായി ഓരോരുത്തരെയും ആഡ് ചെയ്യുകയാണ് വേണ്ടത്.

English summary
Whatsapp updates group call options, allows 8 people in a call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X