ചാണ്ടി ഉമ്മന്റെ വസ്ത്രം: ഏറ്റുമാനൂര്‍ ജങ്ഷനില്‍ വരാം, 1000 രൂപയും മാപ്പും.. വെല്ലുവിളിച്ച് രാഹുല്‍
കോട്ടയം: തിരുവനന്തപുരത്ത് ചാണ്ടി ഉമ്മന്‍ നടത്തിയ ക്ഷേത്ര ദര്‍ശനം സൈബറിടങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കെ വീണ്ടും പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹൂല്‍ മാങ്കൂട്ടത്തില്‍. ബിജെപി നേതാവിന്റെയും ചാണ്ടി ഉമ്മന്റെയും ചിത്രങ്ങള്‍ വച്ചായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അപവാദ പ്രചാരണം. ഇതിന് മറുപടിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നവരുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
ബിജെപി നേതാവ് മാത്രമല്ല, സിപിഎം നേതാക്കളും ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ പ്രചാരണത്തില്‍ നിന്ന് പലരും പിന്‍മാറിയെങ്കിലും സിപിഎം നേതാവ് അനില്‍ കുമാര്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.

പുറത്തുവന്ന ചാണ്ടി ഉമ്മന്റെ ചിത്രത്തിലെ വസ്ത്രങ്ങൡ മാറ്റമുണ്ട് എന്നാണ് അനില്‍ കുമാറിന്റെ പുതിയ നിലപാട് എന്ന് രാഹുല്‍ പറയുന്നു. താന്‍ ചെയ്തത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഏറ്റുമാനൂരിലെത്തി മാപ്പ് പറയാമെന്നും ആയിരം രൂപ നല്‍കാമെന്നും രാഹുല്‍ തന്റെ കുറിപ്പില്‍ പറയുന്നു. അല്ലെങ്കില്‍ താങ്കള്‍ മാപ്പ് പറയുമോ എന്നാണ് അനില്‍ കുമാറിനോടുള്ള വെല്ലുവിളി.
രാഹുല്‍ മാങ്കൂട്ടത്തില്‍ അനില്‍ കുമാറിനെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ വായിക്കാം-
ശ്രി K അനിൽകുമാർ.
ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് CPM നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്.
കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും..
ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്!
അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്....
വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു.
ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....
തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ?
Nb: സൈബർ ലിഞ്ചിംഗിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുത്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications