Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുട്യൂബിൽ നിന്ന് ലക്ഷങ്ങൾ, കാറ്, വീട് ബംഗ്ലാവ്'; മറുപടിയുമായി സംഗീത് കുമാറും കുടുംബവും

സോഷ്യൽ ലോകത്ത് സജീവമായവർക്ക് സംഗീത് കുമാർ കുടുംബത്തെ കുറിച്ച് പ്രത്യേകം പറഞ്ഞ് തരണ്ടേ കാര്യം ഇല്ല. രസകരമായ വീഡിയോകൾ അവതരിപ്പിച്ച് വളരെ പെട്ടെന്ന് സോഷ്യൽ ലോകത്ത് തരംഗമായവരാണ് ഇവർ. കേരളത്തിൽ ഡയമണ്ട് പ്ലേ ബട്ടൺ ലഭിച്ച മൂന്ന് പപേരിൽ ഒരാൾ കൂടിയാണ് സംഗീതിന്റെ ചാനൽ,

സംഗീത്, മാതാപിതാക്കൾ, ഭാര്യ രേഷ്മ, മകൻ അൻവിത്, സംഗീതിന്റെ സഹോദരൻ, ഭാര്യ രേഷ്മ എന്നിവരെല്ലാമാണ് വീഡിയോയിൽ പ്രത്യക്ഷപെടാറുള്ളത്.നമ്മുടെയൊക്കെ വീടുകളിൽ നടക്കുന്ന വളരെ രസകരമായ സംഭവങ്ങൾ നർമ്മത്തിൽ കലർത്തിയാണ് വീഡിയോകളിൽ ഉൾപ്പെടുത്താറുള്ളത്.

sangeetjkumar2

കണ്ണൂർ തില്ലങ്കേരി സ്വദേശികളായ ഇവർ ഡബ്സ്മാഷ് വീഡിയോകളായിരുന്നു ആദ്യം ചെയ്ത് തുടങ്ങിയത്. പിന്നീട് വീഡിയോകൾ ചെയ്യുന്നത് ടിക് ടോക്കിലേക്കും യുട്യൂബിലേക്കും മാറി. നിലവിൽ 13 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആണ് സംഗീത് കുമാർ ഫാമിലിക്ക് യുട്യൂബിൽ ഉള്ളത്. ഇത്രയും അധികം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ ഈ കുടുംബത്തിന് മാസം എത്രയായിരിക്കും യുട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം എന്ന ചോദ്യം പലർക്കും ഉണ്ടാകും. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് സംഗീതും കുടുംബവും. തങ്ങളുടെ യുട്യൂബ് യാത്രയെ കുറിച്ചും താരങ്ങൾ പ്രതികരിച്ചു.

ഡബ്സ്മാഷ്, ഫേസ്ബുക്ക്, ടിക് ടോക്, മ്യൂസിക്കലി, ഇൻസ്റ്റഗ്രാം, യുട്യൂബ് അങ്ങനെയാണ് ഞങ്ങളുടെ യാത്ര. യുട്യൂബ് ഞങ്ങൾ തുടങ്ങിയപ്പോൾ ഷോട്സ് ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് 20 കെ സബ്സ്ക്രൈബേഴ്സ് ആയപ്പോഴാണ് യുട്യൂബിൽ ഷോട്സ് വരുന്നത്. അപ്പോൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ ഞങ്ങൾ യുട്യൂബിലിട്ടു. ഷോട്സ് ഇട്ട് തുടങ്ങിയപ്പോൾ വീഡിയോ പെട്ടെന്ന് വൈറലായി തുടങ്ങി.

യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. വീഡിയോ ഇട്ട് കഴിഞ്ഞാൽ വരും .വീഡിയോ ഇട്ടില്ലെങ്കിൽ വരില്ല. ഞങ്ങൾ ഷോട്സ് വീഡിയോസ് ആണ് പ്രധാനമായും ഇടുന്നത്. കഴിഞ്ഞ മാസമൊന്നും ലോങ് വീഡിയോ ഇട്ടിട്ടില്ല. ഞങ്ങൾ മത്സരിച്ച് വീഡിയോ ഇടാറില്ല. വരുമാനത്തിന് വേണ്ടി ഓടാറില്ല. ഷോട്സ് എല്ലാ ദിവസവും ഇടാറുണ്ട്. ഇടുമ്പോൾ വരുമാനം ലഭിക്കും. ലോങ് വീഡിയോ ഇടുമ്പോൾ അതിന്റേയും വരുമാനം ലഭിക്കും. എത്രയാണ് ഏതാണ് എന്നതൊക്കെ എല്ലാവർക്കും അറിയാം.

ആദ്യ വരുമാനം കൊണ്ട് വാങ്ങിയത് കാമറയാണ്. നാലോളം കാമറകൾ ഉണ്ട് ഇപ്പോൾ. പിന്നെ കാമറയ്ക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങി. വീഡിയോകൾ ആളുകൾ കാണുന്നുണ്ടല്ലോ. അപ്പോൾ അവർക്ക് അത് നല്ലരീതിയിൽ എത്തിക്കണം എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈ കാമറകൾ വാങ്ങിയത്', കുടുംബം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+