Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ വിപണിയിൽ 5ജി വിപ്ലവം വരുന്നു..; സന്തോഷ വാർത്ത, കൈകോർത്ത് ജിയോയും വൺ പ്ലസും...

ഇന്ത്യൻ വിപണി സാങ്കേതിക വിദ്യയുടെ എല്ലാ ആഴവും അറിയാനും, അളക്കാനും തുടങ്ങിയിട്ട് നാളുകൾ അധികമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് 5ജി സങ്കേതിക വിദ്യ ഇന്ത്യയിൽ എത്താൻ ഇത്രയേറെ താമസിച്ചത്. എങ്കിലും രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, എയർടെലും ഒക്കെ ഇന്ത്യയിലെ സാർവത്രിക 5ജി സംവിധാനത്തിനായി പ്രവൃത്തിക്കുകയാണ്.

ഇപ്പോഴിതാ കൂടുതൽ വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കാൻ വിപണി കാത്തിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിലെ 5ജി സാങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ പുതിയ നീക്കവുമായി എത്തുകയാണ് റിലയൻസ് ജിയോയും വൺ പ്ലസും. മെച്ചപ്പെടുത്തിയ നെറ്റ്‌വർക്ക് അനുഭവം നൽകിക്കൊണ്ട് വ്യത്യസ്‌ത ഫീച്ചറുകൾ അവതരിപ്പിക്കാൻ ഇരു കമ്പനികളെയും പ്രാപ്‌തമാക്കുന്നതിനാണ് ഈ പങ്കാളിത്തം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

jio5g

ഈ ഉദ്യമങ്ങളെ പിന്തുണയ്‌ക്കുന്നതിനായി, ജിയോയും വൺപ്ലസും "5ജി ഇന്നൊവേഷൻ ലാബ്" സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അത് പരീക്ഷണത്തിനും അത്യാധുനിക സാങ്കേതികവിദ്യകൾ സൃഷ്‌ടിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.

"സാധ്യമായ എല്ലാ അതിരുകളും നീക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു, ജിയോയുമായുള്ള ഈ പങ്കാളിത്തം ആ പ്രതിബദ്ധതയുടെ തെളിവാണ്. ഈ പങ്കാളിത്തം കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു, അവിടെ നവീകരണത്തിന് അതിരുകളില്ല. ജിയോയും വൺപ്ലസ് ഇന്ത്യയും ചേർന്ന് രാജ്യത്തെ 5ജി ലാൻഡ്‌സ്‌കേപ്പിനെ പുനർനിർവചിക്കാൻ ഒരുങ്ങുകയാണ്, ഇത് ഉപയോക്താക്കൾക്ക് വരാനിരിക്കുന്ന പരിധിയില്ലാത്ത സാധ്യതകളിലേക്ക് ഒരു നേർ കാഴ്‌ച നൽകും" വൺപ്ലസ് ഇന്ത്യയുടെ വക്താവ് പ്രതികരിച്ചു.

കൂടാതെ റിലയൻസിന്റെ ട്രൂ5ജി നെറ്റ്‌വർക്കിന് അവർ നന്ദി അറിയിക്കുകയും ചെയ്‌തു. ജിയോ രാജ്യത്തെ മുഴുവൻ 5ജി കവറേജിൽ ഉൾക്കൊള്ളുന്നു, അതിനൊപ്പം വൺ പ്ലസുമായുള്ള ഈ പങ്കാളിത്തം മികച്ച 5ജി അനുഭവം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കമ്പനിയുടെ വരാനിരിക്കുന്ന ചില പുത്തൻ മാറ്റങ്ങൾ ജിയോ പ്രഖ്യാപിച്ചു. "അടുത്ത കുറച്ച് മാസങ്ങളിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ചതും മെച്ചപ്പെടുത്തിയതുമായ ഗെയിമിംഗ്, സ്ട്രീമിംഗ്, 5ജിയുടെ മികച്ച ഉപയോഗ അനുഭവം എന്നിവ ലഭ്യമാക്കും" ജിയോ വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+