ആധാര്‍ അപ്‌ഡേറ്റ് സൗജന്യം ജൂണ്‍ 14 വരെ നീട്ടി; എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം; ഇതാ മാര്‍ഗങ്ങള്‍
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിവാരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടി. ജൂണ്‍ പതിനാല് വരെ ഇനി വിവരങ്ങള്‍ പുതുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 14 ആയിരുന്നു നേരത്തെ നല്‍കിയിരുന്ന അന്തിമ തിയതി. അതേസമയം ജൂണ്‍ പതിനാല് വരെ മൈ ആധാര്‍ പോര്‍ട്ടലിലൂടെ മാത്രമേ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റൂ എന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.
ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്നാണ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നത് മൂന്ന് മാസം കൂടി നീട്ടിയത്. അതേസമയം ഇത് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്നും, എന്തൊക്കെയാണ് അതിനായി ചെയ്യേണ്ടതെന്നും സംബന്ധിച്ച് ആശയക്കുഴപ്പം പലര്‍ക്കുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സൗജന്യമായി എന്തെല്ലാം അപ്‌ഡേറ്റ് ചെയ്യാം
പേര്, അഡ്രസ് തുടങ്ങിയ വ്യക്തിവിവരങ്ങളും, മറ്റ് മാറ്റങ്ങളും യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ മാറ്റാവുന്നതാണ്. ഇതെല്ലാം സൗജന്യമായ സേവനങ്ങളാണ്. അതേസമയം നേരിട്ടെത്തി കോമണ്‍ സര്‍വീസസ് സെന്ററില്‍ നിന്നും ഈ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. എന്നാല്‍ ഈ അപ്‌ഡേഷന് 50 രൂപ നിങ്ങള്‍ നല്‍കേണ്ടി വരും.
ഓണ്‍ലൈനില്‍ ആധാര്‍ എങ്ങനെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://uidai.gov.in/ കയറി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ആദ്യ നിങ്ങളുടെ ആധാര്‍ നമ്പര്‍ കാര്‍ഡ് എന്റര്‍ ചെയ്യുക. തുടര്‍ന്ന് വരുന്ന കാപ്ച്ചയും കൃത്യമായി തന്നെ ഫില്‍ ചെയ്യുക. തുടര്‍ന്ന് സെന്റ് ഒടിപി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചുള്ള ഫോണ്‍ നമ്പറിലേക്കാണ് ഒടിപി എത്തുക.
അതിന് ശേഷം അപ്‌ഡേറ്റ് ഡെമോഗ്രാഫിക്‌സ് ഡാറ്റ ഓപ്ഷനും, തുടര്‍ന്ന് റെലവന്റ് ഓപ്ഷനും ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പ്രോസീഡ് ചെയ്യാന്‍ അനുമതി നല്‍കുക. അതിന് ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക. സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ഒന്ന് പരിശോധിക്കുക.
അതേസമയം അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ അഥവാ യുആര്‍എന്‍ ഉപയോഗിച്ച് നിങ്ങള്‍ വരുത്തിയ മാറ്റങ്ങളുടെ സ്റ്റാറ്റസ് വന്നിട്ടുണ്ടോ എന്ന് ട്രാക്ക് ചെയ്യാവുന്നതാണ്. യുഐഡിഎഐ ആധാര്‍ യൂസര്‍മാരോട് ഐഡന്റിറ്റി പ്രൂഫും, അഡ്രസ് പ്രൂഫും സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെമോഗ്രാഫിക് വിവരങ്ങള്‍ പരിശോധിക്കുക.
നമ്മുടെ അഡ്രസിലോ വീട്ടിലോ അടക്കമുള്ള മാറ്റങ്ങള്‍ ഇതില്‍ കാണിക്കാവുന്നതാണ്. പത്ത് വര്‍ഷം മുമ്പ് ആധാര്‍ ലഭ്യമാവുകയും, പിന്നീട് അപ്‌ഡേറ്റ് ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക.
എങ്ങനെ അഡ്രസ് പ്രൂഫ് അപ്ലോഡ് ചെയ്യാം
ആദ്യ ആധാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് പേര്/ ലിംഗം/ ജനന തിയതിയും അഡ്രസ് അപ്‌ഡേറ്റും എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് അഡ്രസ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ രേഖകളുടെ സ്‌കാന്‍ കോപ്പി അപ്ലോഡ് ചെയ്യാം.












Click it and Unblock the Notifications