Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തോ വലുത് വരാനിരിക്കുന്നു; എയർടെലും ജിയോയും എൻട്രി ലെവൽ പ്ലാനുകൾ ഒഴിവാക്കി, നിരക്ക് കൂട്ടുമോ?

ഇന്ത്യൻ ടെലികോം വിപണിയിലെ പ്രമുഖരാണ് എയർടെലും ജിയോയും. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ബിഎസ്എൻഎല്ലിനെ മാറ്റി നിർത്തിയാൽ വിപണിയെ താങ്ങി നിർത്തുന്നത് ഇവരാണെന്ന് ഉറപ്പിച്ചു പറയാം. കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ സ്വന്തമായുള്ള രണ്ട് കമ്പനികൾ ഇവർ തന്നെയാണ്. അതിൽ വരിക്കാരുടെ എണ്ണത്തിൽ ആദ്യ സ്ഥാനത്ത് ജിയോയും രണ്ടാമത് എയർടെലുമാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് തന്നെ വിപണിയിലെ ഏതൊരു മാറ്റത്തിനും ചുക്കാൻ പിടിക്കുന്നതും ഈ കമ്പനികളാണ്.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഈ കമ്പനികൾ തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചു മുന്നോട്ട് പോവുകയാണ്. അങ്ങനെ ഉള്ളപ്പോൾ അവർ പെട്ടെന്ന് എന്ത് തീരുമാനം എടുത്താലും അത് ബാധിക്കുന്നത് കോടിക്കണക്കിന് വരുന്ന അവരുടെ ഉപഭോക്താക്കളെയാണ്. അടുത്ത കാലത്തായി വലിയൊരു നിരക്ക് വർധനയെ കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും ഒക്കെ ചർച്ചകളിൽ സജീവമായി തന്നെ കേൾക്കുന്നുണ്ട് എന്നത് സത്യമാണ്.

jioandairtel

എങ്കിലും അതിൽ കൃത്യമായ മറുപടികൾ ഒന്നും ഒരു കമ്പനിയും ഇതുവരെ നൽകിയിട്ടില്ല. പല മേഖലകളിലെയും വില വർധനയും പണപ്പെരുപ്പവും ഒക്കെ കാരണത്താൽ പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി ഒരുപക്ഷേ ഈ നിരക്ക് വർധന മാറിയേക്കാം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇത്തരം ഒരു നിരക്ക് വർധനയിലേക്ക് വെളിച്ചം വീശുന്ന ചില നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

എന്താണ് പുതിയ നീക്കം?

ഓഗസ്‌റ്റ് 20 ബുധനാഴ്‌ച മുതൽ അർധരാത്രി മുതൽ ഭാരതി എയർടെൽ തങ്ങളുടെ ജനപ്രിയ ഓഫറായ 249 രൂപയുടെ പ്രീപെയ്‌ഡ്‌ പ്ലാൻ നിർത്തലാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എയർടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 24 ദിവസത്തെ വാലിഡിറ്റിയോടെ വാഗ്‌ദാനം ചെയ്യുന്ന ഈ പ്ലാനുകൾ ഒഴിവാക്കുകയാണ് എന്നാണ് ലഭ്യമായ വിവരം.

ജിയോയുടെ സമാനമായ തീരുമാനത്തിന് പിന്നാലെയാണ് എയർടെല്ലിന്റെ ഈ നീക്കം. ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്‌തിരുന്ന അവരുടെ 249 രൂപ പ്ലാൻ മുകേഷ് അംബാനിയുടെ കമ്പനി അപ്രതീക്ഷിതമായാണ് നിർത്തിയത്. '2025 ഓഗസ്‌റ്റ് 20 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 249 രൂപ റീചാർജ് നിർത്തലാക്കും' എയർടെൽ താങ്ക്സ് ആപ്പിലെ ഒരു അറിയിപ്പിലൂടെ എയർടെൽ അറിയിച്ചു.

ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാർ ഏറ്റവും താൽപര്യപ്പെടുന്ന. ഉപയോഗപ്പെടുത്തുന്ന എൻട്രി ലെവൽ പ്രീപെയ്‌ഡ്‌ പായ്ക്കായിരുന്നു എയർടെല്ലിലെയും ജിയോയിലെയും 249 രൂപ പ്ലാൻ. പ്ലാൻ നിർത്തലാക്കിയത് രണ്ട് ടെലികോം ഓപ്പറേറ്റർമാരുടെയും ഉപഭോക്താക്കളെ പ്രീപെയ്‌ഡ്‌ പോർട്ട്‌ഫോളിയോയ്ക്കുള്ളിൽ കൂടുതൽ ചെലവേറിയ പ്ലാനുകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കും എന്നതാണ് ആശങ്ക ജനിപ്പിക്കുന്ന കാര്യം.

നിർത്തലാക്കിയ 249 രൂപ പ്ലാനിന് നേരിട്ടുള്ള പകരം പ്ലാൻ എയർടെൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ഒരു സൂചനയാണ് എന്നാണ് വിവരം.നിലവിലെ സാഹചര്യത്തിൽ ഇരു കമ്പനികളുടെയും ഉപഭോക്താക്കൾ ഇതോടെ കൂടുതൽ വിലയുള്ള പ്ലാനുകൾ വാങ്ങാൻ നിർബന്ധിതരാകും. അതിനായാണ് നീക്കമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

നിരക്ക് വർധന വരുന്നോ?

ഇതോടെ എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും അടിസ്ഥാന പ്രതിമാസ പ്ലാനുകൾ 299 രൂപയിൽ ആരംഭിക്കുന്നയാണ്. പക്ഷേ പ്രതിദിനം 1 ജിബി മാത്രമേ നൽകുന്നുള്ളൂ. ജിയോയുടെ നീക്കത്തിനുശേഷം, വ്യവസായത്തിന്റെ പുതിയ അടിസ്ഥാന പ്ലാൻ 299 രൂപയാണ്. ഒരുപക്ഷേ നടപ്പിലാക്കുമെന്ന് പലരും കരുതിയ നിരക്ക് വർധനയ്ക്ക് പകരമായിരിക്കാം ഇതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഈ വർഷം അവസാനത്തോടെ കൂടിയ നിരക്ക് നിലവിൽ വരുമെന്നായിരുന്നു നേരത്തെ ചില അടുത്ത കേന്ദ്രങ്ങൾ നൽകിയ വിവരം. ഇതിന്റെ സാധ്യത എത്ര മാത്രമെന്ന് അറിയാൻ ഉപഭോക്താക്കൾ കാത്തിരിക്കേണ്ടി വരും. ഇനിയൊരു നിരക്ക് വർധന കൂടി താങ്ങുക എന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് ഇരട്ടി ഭാരമാവും എന്നുറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+