എയർടെലിനോട് വേണ്ട മക്കളേ കളി; മറ്റുള്ളവർക്ക് ഇതൊരു പാഠം, 1 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?
ഒരിക്കൽ നമ്മുടെ പ്രിയപ്പെട്ട ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് മാത്രം സ്വന്തമായ ഒന്നായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അവരെ മാറ്റി നിർത്തി നമ്മൾ ഒരിക്കലും ചിന്തിച്ചിട്ട് കൂടിയില്ല. ഭേദപ്പെട്ട വേഗതയിൽ കൂടുതൽ അനുകൂല്യങ്ങളോടെ സേവനം നൽകാൻ ചുരുക്കം ചില കമ്പനികൾ മാത്രമുണ്ടായിരുന്ന കാലത്തെ കുറിച്ചാണ് പറയുന്നത്. അതിൽ മുൻപന്തിയിൽ നിന്നവരാണ് എയർടെൽ. അന്ന് രാജ്യത്ത് തന്നെ ഏറ്റവുമധികം വരിക്കാർ ഉള്ളതും അവർക്ക് തന്നെയായിരുന്നു.
എങ്കിലും ആ പ്രതാപത്തിന് ഇടക്കാലത്ത് ഒരു പിടിവീണു. ഇടയ്ക്ക് എപ്പോഴോ ആ പേരും പെരുമയും ഒക്കെ അവർക്ക് കൈമോശം വന്നു. സത്യം പറഞ്ഞാൽ എയർടെൽ പിന്നിലായിപ്പോവാൻ കാരണം ജിയോയുടെ കടന്നുവരവ് തന്നെയാണ്. എന്തെന്നാൽ ഒരു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ വിപണിയിൽ അത്രയധികം അപ്രമാദിത്വം പുലർത്തിയിരുന്ന കമ്പനിയായ എയർടെൽ ഇൻ ജിയോക്ക് പിന്നിലാണ് വിപണിയിൽ നിലകൊള്ളുന്നത്.

നിലവിൽ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴികളാണ് എയർടെൽ തേടുന്നത്. അതിനായി അവർ പയറ്റുന്ന മാർഗങ്ങൾ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമല്ലെങ്കിലും കൂടുതൽ മികവോടെയാണ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ട് വിപണി പിടിക്കുക എന്ന ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും തന്ത്രമാണ് നിലവിൽ എയർടെൽ കൂടി പയറ്റി നോക്കുന്നത്.
ജിയോയും ബിഎസ്എൻഎലും വലിയൊരു അളവിൽ ഇക്കാര്യത്തിൽ വിജയിച്ചവരാണ്, എന്ന് കരുതി എയർടെൽ മോശക്കാർ ആണെന്നല്ല. പഴയ പ്രതാപം ഓർമ്മിപ്പിക്കുന്ന പ്ലാനുകൾ അവരുടെ ആവനാഴിയിലും ആവോളമമുണ്ട്. അതുകൊണ്ട് തന്നെ ആരും എയർടെലിനെ എഴുതി തള്ളാൻ പൊതുവെ മെനക്കെടാറില്ല. അതുകൊണ്ട് കമ്പനി അവരുടെ ഉപഭോക്താക്കളെ ഒരിക്കലും മറക്കുകയുമില്ല.
നേരത്തെ ജിയോയുടെ സൗജന്യ ഓഫറുകൾ മാത്രമാണ് അക്കാലത്ത് എയർടെലിന് വലിയ തിരിച്ചടി സമ്മാനിച്ചത്. എന്നാൽ ഈ സേവനങ്ങൾ മാറി ജിയോയും മറ്റ്കമ്പനികളുടെ പാതയിലേക്ക് തിരിഞ്ഞപ്പോൾ എയർടെൽ വമ്പൻ തിരിച്ചുവരവാണ് നടത്തി കൊണ്ടിരിക്കുന്നത്. നിലവിൽ ഇന്ത്യൻ കമ്പനികളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം എയർടെൽ എന്ന മഹാരഥന് സ്വന്തം.
പറഞ്ഞുവന്നത് എയർടെൽ നൽകി വരുന്ന മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. നിലവിൽ ബജറ്റ് ഫ്രണ്ട്ലി ആയും അഫോർഡബിൾ ആയും മികച്ച പ്ലാനുകൾ നൽകുന്നതിൽ മുൻപന്തിയിൽ തന്നെയാണ് എയർടെൽ എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. അതിനായി ഏറ്റവും മികച്ച പ്ലാനുകൾ അവർ കൃത്യമായ ഇടവേളകളിൽ നടപ്പാക്കാറുണ്ട്.
അത്തരത്തിൽ ഒരു കിടിലൻ പ്ലാൻ ആണ് ഇന്നത്തെ പ്രധാന വിഷയം. ജിയോ, വിഐ എന്നിവ പോലെയുള്ള സ്വകാര്യ കമ്പനികളെയും ബിഎസ്എൻഎൽ പോലെയുള്ള പൊതുമേഖലാ കമ്പനിയെയും ബാധിക്കുന്ന തരത്തിലുള്ള ഒന്നൊന്നര ഓഫർ തന്നെയാണ് എയർടെൽ മുന്നോട്ട് വച്ചിരിക്കുന്നത്. വെറും 200 രൂപയിൽ താഴെ മാത്രം മുടക്കിയാൽ വളരെ അധികം ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭ്യമാവും. എന്തൊക്കെയാണ് ഈ ഓഫറിന്റെ വിശേഷങ്ങൾ എന്നറിയാം.
എയർടെൽ 189 രൂപ പ്ലാൻ
ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, 1 ജിബി മൊബൈൽ ഡാറ്റ, 21 ദിവസത്തെ വാലിഡിറ്റി കാലയളവിൽ 300 എസ്എംഎസ് എന്നിവയാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ ആപ്പ് ഉപയോഗം പോലുള്ള ഡാറ്റാ-ഇന്റൻസീവ് ജോലികൾക്ക് പകരം, പ്രധാനമായും കോളിംഗ് സേവനങ്ങൾ ആവശ്യമുള്ളതും ഇടയ്ക്കിടെ സന്ദേശങ്ങൾ അയയ്ക്കുന്നതുമായ ഉപഭോക്താക്കൾക്ക് ഇത് തികച്ചും ഉപയോഗപ്രദമാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications