Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർടെൽ വേറെ ലെവലാണ് മക്കളേ; 90 ദിവസത്തെ അഡാർ പ്ലാൻ, 135 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്ര?

കടുത്ത മത്സരമാണ് നിലവിൽ ഇന്ത്യൻ ടെലികോം വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ കമ്പനികളും ഇക്കാര്യത്തിൽ ഒരേ കണിശത പുലർത്തുന്നത്. റിലയൻസ് ജിയോ, എയർടെൽ പോലെയുള്ള കമ്പനികൾ ഒരുഭാഗത്ത് നിൽക്കുമ്പോൾ ബിഎസ്എൻഎൽ പോലെയുള്ളവയാണ് മറുവശത്തുള്ളത്. സ്വകാര്യ കമ്പനികളായ ജിയോയും എയർടെലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഏതറ്റം വരെയും പോവുമെന്നതാണ് പ്രധാന കാര്യം.

അവരുടെ പ്ലാനുകൾ തന്നെ നിരീക്ഷിച്ചാൽ നിങ്ങൾക്ക് ഈ കാര്യം എളുപ്പത്തിൽ മനസിലാവും. ഡാറ്റയും ഫ്രീ കോളും സൗജന്യങ്ങളും ധാരളമായി അടങ്ങിയിട്ടുള്ള അവരുടെ പ്ലാനുകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടി മാത്രം അവതരിപികുന്നതാണ്. കാരണം റീചാർജ് പ്ലാനുകളിലെ ലാഭവും നേട്ടവും ഒക്കെ നോക്കിയാണ് നിലവിൽ ടെലികോം കമ്പനികളിലേക് വരിക്കാർ വന്നുചേരുന്നത്.

airtel929plandetails

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കമ്പനികളിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്നത് എയർടെൽ തന്നെയാണ്. മുന്നിലുള്ള ജിയോയെക്കാളും ജനപ്രീതി ഒരുകാലത്ത് എയർടെലിന് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും അതിശയോക്തി ആവില്ല. എങ്കിലും ഇടക്കാലത്ത് ബിഎസ്എൻഎൽ-ജിയോ പോരാട്ടം കൊടുമ്പിരിക്കൊണ്ടപ്പോൾ അവരൊന്ന് പിന്നിലേക്ക് വലിഞ്ഞുവെന്നതാണ് പ്രധാന കാര്യം.

ഇപ്പോഴിതാ പൂർവാധികം ശക്തിയോടെ എയർടെൽ വിപണി പിടിക്കാനായി വരികയാണ്. നിരവധി റീചാർജ് പ്ലാനുകൾ ഇതിനായി അവർ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ബജറ്റ് ഫ്രണ്ട്ലി പ്ലാനുകൾക്ക് ഒപ്പം ഇടത്തരം ആളുകൾക്ക് വേണ്ടിയുള്ള ദീർഘകാല പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ ഒരു പ്ലാനിൽ ഏകദേശം 90 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നുണ്ട്. അതിന്റെ വിശേഷങ്ങൾ അറിയാം.

എയർടെൽ 929 രൂപ പ്ലാൻ

ഈ റീചാർജ് പ്ലാനിൽ, നിങ്ങൾക്ക് എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ 90 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഒപ്പം ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളമുള്ള സൗജന്യ ദേശീയ റോമിംഗിന്റെ പ്രയോജനവും കൂടി ലഭിക്കും. ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിൽ, ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗത്തിനായി മൊത്തം 135 ജിബി ഡാറ്റ ലഭിക്കും.

ദിവസേന 1.5 ജിബി ഡാറ്റ എന്ന കണക്കിലാണ് ഇത് ലഭിക്കുക. കൂടാതെ, പ്ലാൻ 100 സൗജന്യ എസ്എംഎസ് ആനുകൂല്യം നൽകുന്നു. വേറെയും ആനുകൂല്യങ്ങൾ ഇതിലുണ്ട്. എയർടെൽ ഈ പ്ലാനിൽ കോംപ്ലിമെൻ്ററി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ എയർടെൽ പ്ലാൻ ഒരു സ്‌പാം-ഫൈറ്റിംഗ് നെറ്റ്‌വർക്കുമായി വരുന്നു. എക്‌സ്ട്രീം പ്ലേയിൽ നിങ്ങൾക്ക് സൗജന്യ ടിവി ഷോകളും സിനിമകളും തത്സമയ ചാനലുകളും കാണാനും കഴിയും.

ഇത്രയധികം ആനുകൂല്യങ്ങൾ ഉണ്ടായിട്ടും ഈ എയർടെൽ പ്ലാനിന്റെ വില വെറും 929 രൂപയാണ്. ഈ പ്ലാൻ റീചാർജ് ചെയ്‌താൽ, 3 മാസത്തേക്ക് നിങ്ങൾക്ക് റീചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ടിൽ നിന്ന് മോചനം ലഭിക്കും, അടിക്കടിയുള്ള റീചാർജ് തലവേദന ഒഴിവാക്കുകയും ചെയ്യാം. കൂടുതൽ ഡാറ്റയുള്ള സൗജന്യ കോളിംഗ് ആവശ്യമുള്ളവർക്ക് എയർടെല്ലിന്റെ 929 രൂപ പ്ലാൻ അനുയോജ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+