എയർടെൽ ചെറിയ പുള്ളിയല്ല; ആരെയും വീഴ്‌ത്തുന്ന ഓഫർ ഇതാ, 365 ദിവസം വാലിഡിറ്റി, വില കേട്ടാൽ ഞെട്ടും
കാലങ്ങളായി കേൾക്കുന്ന ഒരു പേരായത് കൊണ്ട് തന്നെ നമ്മളിൽ പലർക്കും എയർടെൽ എന്ന കമ്പനിയുടെ സവിശേഷതകളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്‌തവം. ഏറെനാളായി വിപണിയിൽ ഒരേ കുതിപ്പ് തുടരുന്നത് കൊണ്ട് തന്നെ അവരെ സംബന്ധിച്ച് എല്ലാവിധ കാര്യങ്ങളും വളരെയധികം ജനങ്ങളുമായി പങ്കിട്ടതാണ്. എത്രകാലം കഴിഞ്ഞാലും, ആരൊക്കെ ഇനി വന്നാലും എയർടെൽ ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും.
1995-ൽ സുനിൽ ഭാരതി മിത്തൽ സ്ഥാപിച്ച ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളിൽ ഒന്നാണ് എയർടെൽ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററും ലോകത്തിലെ മുൻനിര മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുമാണ് അവർ. 2025-ലെ കണക്കനുസരിച്ച്, 352 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എയർടെൽ ഇന്ത്യയിലെ ടെലികോം വിപണിയിൽ 28.35 ശതമാനമാണ് വിപണി വിഹിതം കൈവശം വച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ, ദക്ഷിണേഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളിൽ എയർടെൽ പ്രവർത്തിക്കുന്നുണ്ട് എന്നത് പലർക്കും അറിയണമെന്നില്ല. 2022ൽ 5ജി സേവനങ്ങൾ 8 ഇന്ത്യൻ നഗരങ്ങളിൽ ആരംഭിച്ചു, എന്നാൽ 2023ഓടെ 500 സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചു. അത്രയധികം പ്രത്യേകതകൾ അതിനുണ്ടായിരുന്നു എന്നതാണ് പ്രധാന കാര്യം.
എയർടെൽ ഇന്ത്യയിലെ ആദ്യത്തെ സിസ്കോ ഗോൾഡ് സർട്ടിഫൈഡ് ടെലികോം ദാതാവാണ്. കുറഞ്ഞ വിലനിരക്ക് ആണ് അവരുടെ ഏറ്റവും വലിയൊരു പ്രത്യേകത. "മിനിറ്റ്‌സ് ഫാക്‌ടറി" മോഡൽ ഉപയോഗിച്ച് കുറഞ്ഞ വിലയിൽ ഉയർന്ന വോളിയം സേവനങ്ങൾ നൽകുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിൽ അവർ ഇന്ത്യൻ ടെലികോം വിപണി അതിശക്തമായ മത്സരം നേരിടുന്നുണ്ട്. എയർടെലിന്റെ പ്രധാന എതിരാളികൾ ജിയോ, വിഐ, ബിഎസ്എൻഎൽ എന്നിവയാണ്. അതിൽ തന്നെ സ്വകാര്യ മേഖലയിലെ വമ്പന്മാരായ ജിയോ എയർടെലിന്റെ നിലനിൽപ്പിന് തന്നെ ഒരുകാലത്ത് ഭീഷണി ആയിരുന്നെങ്കിലും ആ പ്രതിസന്ധികളിൽ നിന്നൊക്കെ ഇപ്പോൾ എയർടെൽ പാഠം പഠിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ അവരുടെ ഏറ്റവും മികച്ച പ്ലാനുകൾ തന്നെയാണ് ചർച്ചയാവുന്നത്. ഉപഭോക്താക്കളുടെ മനസ് അറിഞ്ഞുകൊണ്ടുള്ള നല്ല പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ വളരെയധികം മുൻപന്തിയിൽ തന്നെയാണ് അവരെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ബജറ്റ് ഫ്രണ്ട്ലി ആയിട്ട്, എല്ലാ അനൗകൂല്യങ്ങളോടും കൂടിയ പ്ലാനുകൾ തന്നെയാണ് അവർ അവതരിപ്പിക്കുന്നത്.
ഇക്കൂട്ടത്തിൽ എല്ലാ നിലവാരത്തിലും ഉള്ള പ്ലാനുകൾ ഉണ്ടെന്നതാണ് പ്രധാന കാര്യം. ദീർഘകാല വാലിഡിറ്റി ഉള്ള പ്ലാനുകളും എയർടെൽ നൽകുന്ന മുൻനിര സേവനങ്ങളിൽ ഉൾപ്പെടുന്നു. അതും ഒരു വർഷത്തേക്ക് നിങ്ങൾ റീചാർജിനെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നല്ലൊരു പ്ലാൻ നിങ്ങൾക്ക് മുൻപിലേക്ക് ഇതാ, കൂടുതലറിയാം.
ഏയർടെൽ 1999 രൂപ പ്ലാൻ
ഒരു പോക്കറ്റ്-ഫ്രണ്ട്‌ലി പ്ലാൻ എന്ന നിലയിലാണ് എയർടെൽ ഇത് അവതരിപ്പിച്ചത്. ഈ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി (1 വർഷം) വാഗ്‌ദാനം ചെയ്യുന്നു, ഇത് ഏകദേശം 2000 രൂപയ്ക്ക് അടുത്ത് മാത്രം അടച്ചുകൊണ്ട് ഒരു വർഷം മുഴുവൻ ഇടയ്ക്കിടെയുള്ള റീചാർജ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ഈ പ്ലാനിൽ ഉൾപ്പെടുന്നു. അത് പലപ്പോഴും ഡാറ്റ ഉപയോഗത്തേക്കാൾ വോയ്‌സ് കോളുകൾക്ക് മുൻഗണന നൽകുന്നവർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് വർഷം മുഴുവൻ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. അത്യാവശ്യ സമയത്തെ സന്ദേശം കൈമാറൽ ആഗ്രഹിക്കുന്നവർക്ക് അത് തന്നെ ഓഫറാണ്.
ഈ പ്ലാനിൽ വർഷം മുഴുവൻ 24 ജിബി ഡാറ്റ ലഭിക്കും. അതായത് പ്രതിമാസം 2 ജിബി ഡാറ്റ ലഭിക്കും എന്നർത്ഥം. നിലവിലെ ആവശ്യകതയനുസരിച്ച് ഇത് താരതമ്യേന കുറവാണ്. എങ്കിലും വീട്ടിൽ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ ഉള്ളവരെ പോലെ, കനത്ത മൊബൈൽ ഡാറ്റ ഉപയോഗത്തെ ആശ്രയിക്കാത്ത ഉപഭോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമായ ഒരു കാര്യമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications