എയർടെൽ തന്നെ കേമൻ; മറ്റ് കമ്പനികൾ ഭയക്കണം..! 3 ജിബി ഡാറ്റയും ഫ്രീ കോളും, വില എത്രയാണ്?
ഇന്ത്യക്കാരുടെ മോഹങ്ങളിൽ നല്ല കോളർ ട്യൂണുകളുടെ ഇമ്പം ചാർത്തി തന്ന ആദ്യ കമ്പനികളിൽ ഒന്നായിരുന്നു എയർടെൽ. ഇപ്പോഴല്ല, കുറച്ച് വർഷങ്ങൾക്ക് മുൻപ് സ്‍മാർട്ട്ഫോൺ ഒന്നും ഇത്രത്തോളം സജീവമല്ലാത്ത ഒരു കാലത്ത് അത്തരമൊരു മാറ്റത്തിന് കുടപിടിച്ച കൂട്ടരാണ് അവർ. ഇന്നത്തെ സ്‍മാർട്ട്ഫോൺ, ഐഐ യുഗത്തിലും എയർടെലിനെ ഉപഭോക്താക്കൾ നെഞ്ചോട് ചേർക്കാനുള്ള കാരണവും അത് തന്നെയാണെന്ന് നിസംശയം പറയാം.
എയർടെലിനു എന്നും ഉപഭോക്താക്കളുടെ മനസിൽ മുൻനിരയിൽ സ്ഥാനം നൽകാനുള്ള കാരണവും ഇതൊക്കെ തന്നെയാണ്. പുതിയ തലമുറയിലെ കുറേ പേർക്ക് ജിയോടായിരിക്കും ഒരു പ്രത്യേക താത്പര്യം തോന്നിയിട്ടുണ്ടാവുക. എന്നാൽ തൊണ്ണൂറുകളിൽ ജനിച്ചവരെ സംബന്ധിച്ച് എയർടെൽ ഉണ്ടാക്കിയ ഒരു ഓളം അത് വേറെ തന്നെയാണ്.

എയർടെലിന്റെ പ്ലാനുകൾ നിരീക്ഷിച്ചാൽ മാത്രം മതി നിങ്ങൾക്ക് ഇതിന്റെ കാരണം എളുപ്പത്തിൽ മനസിലാവും. ഡാറ്റയും ഫ്രീ കോളും സൗജന്യങ്ങളും ധാരളമായി അടങ്ങിയിട്ടുള്ള അവരുടെ പ്ലാനുകൾ തങ്ങളുടെ ഉപഭോക്താക്കളെ പരിഗണിച്ചു കൊണ്ടുള്ളതാണ്. അതുകൊണ്ട് ഉണ്ടാവുന്ന സാമ്പത്തിക നേട്ടവും, വരിക്കാരുടെ എണ്ണവും ഒക്കെ മനസിൽ കണ്ടുകൊണ്ട് തന്നെയാണ് എയർടെൽ മറ്റ് കമ്പനികൾക്ക് മേൽ ഈ ഓഫർ സമ്മർദ്ദമായി അവതരിപ്പിക്കുന്നത്.
ഒൻപത് വർഷം മുൻപ് റിലയൻസ് ജിയോ അവതരിച്ചതോടെയാണ് ശരിക്കും എയർടെലിന്റെ ശനിദശ തുടങ്ങിയത് എന്ന് വേണമെങ്കിൽ നമുക്ക് പറയാം, അതിന് കൃത്യമായ കാരണങ്ങൾ ഉണ്ട് താനും. ആ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്‌ത അവരിപ്പോൾ ഉഗ്രനൊരു തിരിച്ചുവരവിന്റെ പാതയിലാണ് എന്നതാണ് സന്തോഷകരമായ കാര്യം.
അതിനായി അവർ റീചാർജ് പ്ലാനുകളിൽ തന്നെയാണ് വ്യത്യസ്‌ത തേടുന്നത്. ബിഎസ്എൻഎൽ എന്ന മഹാമേരുവിനെ ഒതുക്കാൻ കഴിയാത്തത് കൊണ്ട് വിപണിയിൽ ആരോഗ്യകരമായ മത്സരം നടക്കുന്ന വിഐ, ജിയോ എന്നിവയെ കടത്തിവെട്ടാനുള്ള ശ്രമങ്ങളാണ് ഭാരതി എയർടെൽ നടത്തി കൊണ്ടിരിക്കുന്നത്. അതിലെ അവിഭാജ്യ ഘടകമാണ് ഇത്തരം റീചാർജ് പ്ലാനുകൾ.
അവയിലൂടെ വേണം ഉപഭോക്താക്കളെ കൂടുതലായി ആകർഷിക്കാൻ എന്നാണ് എയർടെൽ കരുതുന്നത്. മാത്രമല്ല രാജ്യമെമ്പാടും പല മേഖലകളിലും എയർടെൽ 5ജി മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട്. ഇന്റർനെറ്റ് വേഗതയിൽ ഉൾപ്പെടെ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറാവാത്ത അവരെ ഉപഭോക്താക്കൾ ചേർത്തുനിർത്തുമെന്നാണ് പ്രതീക്ഷ.
ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളെ കൈയിലെടുക്കുക ലക്ഷ്യമിട്ട് എയർടെൽ അവതരിപ്പിച്ച പ്രീപെയ്‌ഡ് പ്ലാൻ ഇപ്പോൾ പലയിടത്തും ചർച്ചയാവുന്നത്, അതിന്റെ കാരണം ചെറിയ രീതിയിൽ എയർടെൽ ഈ പ്ലാനിന്റെ വാലിഡിറ്റി കുറച്ചുവെന്നതിനാലാണ്. കാലാവധി കുറച്ചെങ്കിലും ഇപ്പോഴും കുറഞ്ഞ വിലയിൽ ഒരു മാസത്തേക്കുള്ള എല്ലാ ആനുകൂല്ല്യങ്ങളും നൽകുന്ന ഈ പ്ലാൻ മാർക്കറ്റിൽ ഒരു ഗെയിം ചേഞ്ചർ തന്നെയാണ്.
എയർടെൽ 219 രൂപ പ്ലാൻ
ഭാരതി എയർടെല്ലിന്റെ 219 രൂപ പ്രീപെയ്‌ഡ് പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, എസ്എംഎസ്, 3 ഡാറ്റ എന്നിവ ഉൾപ്പെടുന്നു. നിലവിലെ സേവന വാലിഡിറ്റി 28 ദിവസമാണ്. അതായത് മറ്റ് കമ്പനികൾ ഒരു മാസത്തെ പ്ലാൻ എന്നവകാശപ്പെടുന്നത് ഈ ദിവസങ്ങളാണ്. എന്നാൽ എയർടെൽ നേരത്തെ ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് വാലിഡിറ്റി വെട്ടിച്ചുരുക്കാൻ കമ്പനി തീരുമാനിച്ചത്.
എന്നിട്ട് പോലും മികച്ച പ്ലാൻ തന്നെയാണ് ഇതെന്ന് നിസംശയം പറയാം. കാരണം ഡാറ്റ, എസ്എംഎസ്, ഫ്രീ കോൾ എന്നിവയുടെ കാര്യത്തിൽ അവർ ഇപ്പോഴും ഒരു പിശുക്കും കാട്ടിയിട്ടില്ല എന്നതാണ് അതിന്റെ പ്രധാന കാരണം. ആകെയുള്ള ഓഫർ കാലയളവിൽ ഉപഭോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് കമ്പനി നൽകുക. അത് കൂടാതെ എല്ലാ നമ്പറുകളിലേക്കും സൗജന്യ കോളിംഗ് ആനുകൂല്യവും അതിനൊപ്പം 300 എസ്എംഎസും ഇതിൽ കിട്ടുന്നുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications