എയർടെൽ വീണെന്ന് കരുതിയോ? 365 ദിവസം വാലിഡിറ്റിയുമായി ഒരു അഡാർ ഓഫർ, ഡാറ്റയും ഫ്രീ കോളും, വില?
ഇന്ത്യൻ വിപണിയിൽ ഒരുകാലത്തെ താരമായിരുന്നു എയർടെൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അവർ വിപണിയിൽ കാര്യമായി സാനിധ്യം ചെലുത്തികൊണ്ട് മുന്നേറുന്നത്. ഒട്ടേറെ മികച്ച പ്ലാനുകളുമായാണ് അവർ വിപണിയിൽ പേരെടുത്തത്. ഡാറ്റയും എസ്എംഎസും ഒക്കെയായി നിരവധി ആനുകൂല്യങ്ങളാണ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒട്ടേറെ പ്ലാനുകളും ഉണ്ടെന്നതാണ് പ്രധാന കാര്യം.
വർഷങ്ങൾക്ക് മുൻപ് ഉപഭോക്താക്കളുടെ മനസറിഞ്ഞ മികച്ച റീചാർജ് പ്ലാനുകളും അതിലും മികച്ച സേവനങ്ങളുമായാണ് കമ്പനി രാജ്യത്ത് പേരെടുത്തത്. ഒരു കാലത്ത് അവരായിരുന്നു വിപണിയിലെ രാജാക്കന്മാർ എന്ന് തന്നെ പറയാം. പിന്നീട് ചില കമ്പനികളുടെ ഒക്കെ വരവോടെയാണ് കമ്പനി പിന്നിലേക്ക് പോയത്. എങ്കിലും അവർ തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

നിലവിൽ എയർടെൽ വിപണിയിൽ വലിയ വെല്ലുവിളി നേരിടുന്നത് ജിയോ, വിഐ പോലെയുള്ള മറ്റ് സ്വകാര്യ കമ്പനികളിൽ നിന്നാണ്. എങ്ങനെയും ഉപഭോക്താക്കളെ സ്വന്തമാക്കാൻ കമ്പനികൾ കാര്യമായ മത്സരമാണ് നടത്തുന്നത്. ഡാറ്റ ഉൾപ്പെടെ ഓരോ കാര്യത്തിലും കമ്പനികൾ പലവിധ മാറ്റങ്ങളുമായാണ് വരുന്നത്. നിരവധി പ്ലാനുകളാണ് ഇത്തരത്തിൽ കമ്പനികൾ അവതരിപ്പിക്കുന്നത്, അതിൽ ആരുടേത് മികച്ചതെന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.
നിലവിൽ രാജ്യത്ത് തന്നെ 5ജി സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്ന് തന്നെയാണ് എയർടെൽ. മാത്രമല്ല ഇനി ഏത് മുക്കിലും മൂലയിലും തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള സാധ്യതകളും അവർ എപ്പോഴും അന്വേഷിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി വന്ന വാർത്തകളും സൂചിപ്പിക്കുന്നത് ഇക്കാര്യം തന്നെ. 5ജിയിൽ അവർ ഒരുപാട് മുന്നിലേക്ക് എത്തി കഴിഞ്ഞു.
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴികളാണ് അവർ അന്വേഷിക്കുന്നത്. അതിനായി അവർ പയറ്റുന്ന മാർഗങ്ങൾ മറ്റ് കമ്പനികളിൽ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല. റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ട് വിപണി പിടിക്കുക എന്ന ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും തന്ത്രമാണ് അവരും പയറ്റുന്നത്. കൂടുതൽ ആനുകൂല്യങ്ങൾ ഉള്ള ഒട്ടേറെ പ്ലാനുകൾ എയർടെൽ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.
ഒരു മാസവും അതിൽ കൂടുതലും ദൈർഘ്യമുള്ള പ്ലാനുകളിലും മറ്റും എയർടെൽ മറ്റ് കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ് നിലകൊള്ളുന്നത്. അത്രയും മികച്ച പ്ലാനുകളാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകം. ബജറ്റ് ഫ്രണ്ട്ലി ആയി കൂടുതൽ ഗുണങ്ങൾ കൂടി ചേർത്ത് കൊണ്ടുള്ള ബിഎസ്എൻഎൽ പ്ലാനുകൾ പോലെ അതേപാത പിന്തുടർന്ന് എയർടെൽ കൂടി സമാനമായ രീതിയിലുള്ള പ്ലാനുകളുമായി രംഗത്ത് വന്നതാണ് ഇതിന് കാരണം.
നിലവിൽ ഉപഭോക്താക്കളെ കൈയിലെടുക്കുക ലക്ഷ്യമിട്ട് എയർടെൽ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രീപെയ്‌ഡ് പ്ലാനാണ് പലയിടത്തും ഇപ്പോൾ ചർച്ചാ വിഷയം. കുറഞ്ഞ വിലയിൽ ഒരു വർഷത്തേക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്ന ഈ പ്ലാൻ നിലവിലെ മാർക്കറ്റിൽ ഒരു ഗെയിം ചേഞ്ചർ ആവുമെന്നാണ് കരുതപ്പെടുന്നത്. എയർടെലിന്റെ ഈ അഡാർ പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
എയർടെൽ 2249 രൂപ പ്ലാൻ
അടുത്തിടെയാണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും ലാഭകരമായ 2249 രൂപയുടെ പ്ലാൻ എയർടെൽ അവതരിപ്പിച്ചത്. കമ്പനിയുടെ ഈ റീചാർജ് പ്ലാൻ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നത് തന്നെയാണ്. എയർടെല്ലിന്റെ ഈ റീചാർജ് പ്ലാൻ വർഷം മുഴുവനും സൗജന്യ കോളിംഗ് അനുവദിക്കും. ഉപഭോക്താക്കൾക്ക് 365 ദിവസത്തെ ദീർഘകാല വാലിഡിറ്റി നൽകുന്നു.
എല്ലാ നെറ്റ്‌വർക്കുകളിലേക്കും ആകെ 3600 സൗജന്യ എസ്എംഎസുകളും കമ്പനി നൽകി വരുന്നുണ്ട്. ഈ റീചാർജ് പ്ലാനിൽ ലഭ്യമായ ഡാറ്റ ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് 12 മാസത്തേക്ക് ആകെ 30 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. അധികം ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.












Click it and Unblock the Notifications