എയർടെൽ പൊളിയാണ് മക്കളേ; മറ്റ് കമ്പനികൾ വിറച്ചുപോയി..! 30 ജിബി ഡാറ്റയും ഫ്രീ കോളും ഒരു വർഷം, വില?
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ടെലികോം കമ്പനികളിൽ ഒന്നായാണ് അവർ എയർടെലിനെ കണക്കാക്കുന്നത്. അത്രയധികം സ്വാധീനം ചെലുത്താൻ കമ്പനിക്ക് നമുക്കിടയിൽ കഴിഞ്ഞുവെന്നതാണ് അതിന്റെ മറ്റൊരു വശം. അങ്ങനെ ഇന്ത്യക്കാരുടെ മനസിൽ ഒന്നാകെ ഇടം നേടിയ മറ്റൊരു കമ്പനിയും ഇല്ലെന്ന് വേണം പറയാൻ. കാരണം ജിയോ വന്നിട്ട് അധിക കാലം ആയിട്ടില്ല, എയർടെൽ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിൽ തന്നെയുണ്ട് താനും.
അവരുടെ റീചാർജ് പ്ലാനുകൾ തന്നെയാണ് എല്ലാ തരത്തിലും അവരെ വേറിട്ട് നിർത്തുന്നതെന്ന് നമുക്ക് കാണാവുന്നതാണ്. മുൻപൊക്കെ എല്ലാവരും നോക്കിയിരുന്നത് ബ്രാൻഡ് പേരും മറ്റ് ഘടകങ്ങളും ഒക്കെയായിരുന്നു എങ്കിൽ ഇന്നതൊക്കെ മാറി. ആരാണോ മികച്ച സേവനങ്ങൾ നൽകുന്നത് അവരെയാണ് ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.

അങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തിൽ നോക്കുമ്പോൾ എന്തുകൊണ്ടും മികച്ചൊരു കമ്പനിയായി വിലയിരുത്താൻ കഴിയുന്നത് അവരെ തന്നെയാണ്. ഡാറ്റ, ഫ്രീ കോൾ, എസ്എംഎസ് എന്നിങ്ങനെ വേണ്ടപ്പെട്ട എല്ലാവിധ കാര്യങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. അതുകൊണ്ട് തന്നെയാണ് എയർടെൽ പ്ലാനുകൾ വളരെ സവിശേഷമായി മാറുന്നത്. ഇതിനായി അവർ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും ധാരാളമായി അവതരിപ്പിച്ചിട്ടുണ്ട്.
അത്തരത്തിൽ എയർടെൽ അടുത്തിടെ അവതരിപ്പിച്ചവയിൽ ഏറ്റവും മികച്ച പ്ലാനുകൾ ഏതൊക്കെയെന്ന് നോക്കിയാൽ എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരിക്കും. എന്തെന്നാൽ ഡാറ്റ വേഗതയിലും മറ്റ് കാര്യങ്ങളിലും എയർടെൽ മുൻനിരയിൽ തന്നെയാണ്. ഇതിനൊപ്പം മികച്ച ആനുകൂല്യങ്ങളും നൽകുന്ന സാഹചര്യത്തിൽ എയർടെൽ കൂടുതൽ പേരിലേക്ക് എത്തുകയാണ്. ദീർഘകാല വാലിഡിറ്റി ഉള്ള ചില പ്ലാനുകൾ അറിയാം.
എയർടെൽ 2249 രൂപ പ്ലാൻ
എയർടെല്ലിന്റെ 2249 രൂപയുടെ റീചാർജ് പ്ലാൻ ഇന്ത്യയിലുടനീളം ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് നൽകുന്നു. അതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണകരമായ വശം. കോളിങിന് പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ സംബന്ധിച്ച് മികച്ചൊരു ഓഫർ തന്നെയാണ് ഇതെന്ന് നിസംശയം പറയാം. കൂടാതെ, സബ്‌സ്‌ക്രൈബർമാർക്ക് സൗജന്യ ദേശീയ റോമിംഗ് ആസ്വദിക്കാനും കഴിയും.
ചെലവ് കുറഞ്ഞ ഈ പ്ലാനിൽ, ഉപഭോക്താക്കൾക്ക് പ്രതിദിന ഡാറ്റ നിയന്ത്രണങ്ങളില്ലാതെ വർഷം മുഴുവൻ 30 ജിബി അതിവേഗ ഡാറ്റ ലഭിക്കുന്നു എന്നതും നല്ലൊരു ആനുകൂല്യം തന്നെയാണ്. കമ്പനിയുടെ വോയ്‌സ്-ഒൺലി പ്ലാനിന് സമാനമായി, ഉപഭോക്താക്കൾക്ക് ആകെ 3600 സൗജന്യ എസ്എംഎസുകളും കൂടി ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
സമാനമായി എയർടെൽ വേറെയും മികച്ച പ്ലാനുകൾ അവതരിപ്പിച്ചത് നിങ്ങളിൽ പലരും അറിഞ്ഞുകാണില്ല. എയർടെൽ 90 ദിവസത്തേക്ക് 929 രൂപയ്ക്ക് മറ്റൊരു ബജറ്റ് ഫ്രണ്ട്ലി ഓഫർ കൂടി വാഗ്‌ദാനം ചെയ്യുന്നു. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ്, 100 സൗജന്യ എസ്എംഎസ് എന്നിവ കൂടി ഉൾപ്പെടുന്നു. ഒപ്പം ഉപഭോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ ആക്‌സസ് കൂടി ലഭ്യമാവും.
അതേസമയം, ജിയോ ഇതേ പ്ലാൻ നൽകുന്നത് കുറച്ചുകൂടിയ വിലയ്ക്കാണ്. 365 ദിവസത്തെ വാലിഡിറ്റിയുള്ള രണ്ട് റീചാർജ് പ്ലാനുകളാണ് ജിയോ നൽകുന്നത്. 3599 രൂപയ്ക്കും 3999 രൂപയ്ക്കും ലഭ്യമാണ്. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ്, സൗജന്യ നാഷണൽ റോമിംഗ് തുടങ്ങിയ ആനുകൂല്യങ്ങൾ രണ്ട് ഓപ്ഷനുകളിലും ലഭിക്കുകയും ചെയ്യും.
എയർടെൽ രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ ആരംഭിച്ചതിനാൽ തന്നെ ഡാറ്റ വേഗത അടക്കമുള്ള കാര്യത്തിൽ യാതൊരു പ്രശ്‌നവും ഉപഭോക്താക്കളെ തേടിയെത്തില്ല. എങ്കിലും വിപണിയിൽ ജിയോ, ബിഎസ്എൻഎൽ പോലെയുള്ള കമ്പനികൾ ഒരുപോലെ എയർടെലിനെ വീഴ്ത്താൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവിടെയാണ് ഇത്തരം റീചാർജ് പ്ലാനുകൾ അവർക്ക് മേൽക്കൈ നൽകുന്നത്.












Click it and Unblock the Notifications