എയർടെൽ തിരിച്ചു വന്നെന്ന് പറ; ഈ ഓഫർ എല്ലാവരെയും ഞെട്ടിക്കും, 90 ദിവസം വാലിഡിറ്റി, വില ഇത്ര കുറവോ?
ഇന്ത്യക്കാർക്ക് ചിരപരിചിതമായ കമ്പനികളിൽ ഒന്നാണ് എയർടെൽ എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മുപ്പത് വർഷത്തോളമായി അവർ ഇന്ത്യൻ ജനതയോട് ഒപ്പം ചേർന്ന് നിൽക്കുന്നു. ഇടയ്ക്ക് പലപ്പോഴും കാലൊന്ന് വഴുതിയെങ്കിലും ഇന്ത്യൻ ഉപഭോക്താക്കളുടെ ഉറച്ച കൈകളുടെ പിന്തുണയിൽ അവർ അവിടെ നിന്നൊക്കെ എഴുന്നേറ്റ് പൂർവാധികം ശക്തിയോടെ തന്നെ വിപണിയിലേക്ക് തിരിച്ചുവന്നിരുന്നു.
അത്തരം തിരിച്ചു വരവുകളുടെ വിജയഗാഥ പറയാനുള്ള കമ്പനിയാണ് എയർടെൽ. മുൻപ് ജിയോ വിപണിയെ ഒന്നാകെ പിടിച്ചടക്കിയപ്പോഴും എയർടെൽ വിറയ്ക്കാതെ തങ്ങളുടെ നിലനിൽപ്പ് കൃത്യമായി പ്ലാൻ ചെയ്‌തു മുന്നോട്ട് പോവുകയായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ അവർ സേവനങ്ങളുടെയും ഉപഭോക്താക്കളുടെയും കാര്യത്തിൽ മറ്റ് കമ്പനികൾക്ക് പിന്നിലല്ല. അതാണ് എയർടെൽ എന്ന കമ്പനിയുടെ പ്രത്യേകത.

വിപണിയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച കമ്പനികളിൽ ഒന്ന് തന്നെയായിരുന്നു എയർടെൽ. മികച്ച റീചാർജ് പ്ലാനുകളും അതിലും മികച്ച സേവനങ്ങളുമായാണ് കമ്പനി രാജ്യത്ത് തങ്ങളുടെ ബിസിനസ് വളർത്തിയത്. ഒരു കാലത്ത് അവരായിരുന്നു വിപണിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ. പിന്നീട് ജിയോയുടെ വരവോടെയാണ് കമ്പനി പിന്നിലേക്ക് പോയത്. എന്നാൽ അവർ തങ്ങളുടെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
ഒരുകാലത്ത് വിപണിയിൽ എയർടെൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. കാരണം മികച്ച സർവീസ് തന്നെയാണ് അവർ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കി നൽകിയത്, അതിൽ അന്നുമിന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇന്റർനെറ്റ് വേഗതയിലും ഓഫറുകളിലും എയർടെൽ ബഹുദൂരം മുന്നിലായിരുന്നു, ഇപ്പോഴും അക്കാര്യത്തിൽ അവർ ഒരുപടി മുകളിലാണ്.
ജിയോയുടെ സൗജന്യ ഓഫറുകൾ മാത്രമാണ് അക്കാലത്ത് എയർടെലിന് വലിയ തിരിച്ചടി സമ്മാനിച്ചതെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഈ സേവനങ്ങൾ മാറി ജിയോയും മറ്റ്കമ്പനികളുടെ പാതയിലേക്ക് തിരിഞ്ഞപ്പോൾ എയർടെൽ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. അടുത്ത കാലത്തായി മികച്ച 5ജി സേവനങ്ങളുടെ വരവോടെ അവർ തങ്ങളുടെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന വിധം ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട് വിപണിയിൽ.
ഈ നിരയിൽ സാധാരണ ഡാറ്റ പാക്കുകൾ മുതൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ വരെയുണ്ട് എന്നതാണ് സവിശേഷത. അതിൽ ഏറ്റവും കൂടുതൽ ജനപ്രിയമായി മാറാൻ സാധ്യതയുള്ള ഒരു പ്ലാനിനെ കുറിച്ചാണ് പറയുന്നത്. ഇതിൽ ഡാറ്റ, എസ്എംഎസ്, അൺലിമിറ്റഡ് കോൾ എന്നിവ നിങ്ങൾക്ക് ലഭിക്കുമെങ്കിലും വില കേട്ടാൽ ആരായാലും ഞെട്ടിപ്പോവും.
എയർടെൽ 151 രൂപ റീചാർജ് പ്ലാൻ
എയർടെല്ലിന്റെ 151 രൂപ പ്രീപെയ്‌ഡ് പ്ലാൻ പ്രായോഗികതയുടെയും താങ്ങാനാവുന്ന വിലയുടെയും കൂട്ടിച്ചേർക്കലാണ്. കണക്റ്റിവിറ്റിയിൽ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ കുറഞ്ഞ പ്രതിമാസ ചെലവുകൾ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് അനുയോജ്യമായ ഓപ്ഷനാണ്, കാരണം ഇതിന് 90 ദിവസത്തെ വാലിഡിറ്റി കമ്പനി വാഗ്‌ദാനം ചെയ്യുന്നു.
പരിധിയില്ലാത്ത ലോക്കൽ, എസ്‌ടിഡി കോളുകൾ, ഇന്റർനെറ്റ് ഉപയോഗം ആഗ്രഹിക്കുന്നവർക്ക് പ്രതിദിനം 500 എംബി ഡാറ്റ എന്നിവ ഈ പ്ലാനിലൂടെ കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. കൂടാതെ ഈ ബജറ്റ് ഫ്രണ്ട്ലി പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ്കൂടി ലഭിക്കും. ഒപ്പം എയർടെൽ താങ്ക്സ് റിവാർഡുകളിലേക്കുള്ള ആക്‌സസ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
കുറഞ്ഞ വിലയുള്ള ദീർഘകാല വാലിഡിറ്റി റീചാർജ് പ്ലാനുകളുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് എയർടെല്ലിന്റെ 151 രൂപ റീചാർജ് ഓഫർ ഉണ്ടായതെന്ന് പറയാം. അടിക്കടി ഉള്ള റീചാർജ് ഒഴിവാക്കി മികച്ച കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ അനുയോജ്യമാണ്, ഇതിൽ പരിധിയില്ലാത്ത കോളിംഗ്, മതിയായ ഡാറ്റ അലവൻസ് തുടങ്ങിയ അവശ്യ സേവനങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications