Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാലോ എയർടെലാണ്; ഐപിഎൽ പ്രേമികൾക്ക് സന്തോഷവാർത്ത, കളി മൊത്തം കാണാം, എത്ര കൊടുക്കണം?

ഇന്ത്യയിൽ എങ്ങും ഐപിഎൽ ആവേശം അലയടിക്കുകയാണ്. പത്ത് ടീമുകൾ കിരീടത്തിനായി പോരടിക്കുമ്പോൾ ആരാധകരും അതേ ആവേശത്തോടെ തന്നെ മത്സരങ്ങൾ കാണാൻ കാത്തിരിക്കുന്നു. കോടിക്കണക്കിന് ആളുകളാണ് ഐപിഎൽ തത്സമയം ടിവിയിലും മൊബൈൽ ഫോണിലും ഒക്കെയായി കണ്ടുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റിന് എക്കാലത്തും ഇന്ത്യയിൽ വേരോട്ടമുള്ളതിനാൽ കാണികൾക്ക് ഒട്ടും കുറവുണ്ടാവാറുമില്ല.

അതുകൊണ്ട് തന്നെ കമ്പനികൾ എല്ലാം തന്നെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള മാർഗമായി കൂടി ഐപിഎല്ലിനെ കാണുന്നുണ്ട്. ഇതിനായി റീചാർജ് പ്ലാനുകൾക്ക് ഒപ്പം ഒടിടി ആനുകൂല്യങ്ങൾ കൂടി നൽകുക എന്നതാണ് പലരുടെയും യഥാർത്ഥ പരിപാടി. അങ്ങനെ വരുമ്പോൾ ക്രിക്കറ്റ് പ്രേമികളായ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദം ആയിരിക്കുമെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്.

airtelplan

ഇക്കാര്യത്തിൽ എല്ലാ കമ്പനികളും ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് നോക്കിയാൽ നമുക്ക് കാണാൻ കഴിയുന്നതാണ്. അതിലേക്ക് എയർടെൽ കൂടി വന്നുചേരുകയാണ് ഇപ്പോൾ. ഐപിഎൽ പാതിവഴിയിൽ എത്തി നിൽക്കെയാണ് കൂടുതൽ ഓഫറുകളുമായി എയർടെൽ രംഗത്ത് വരുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി ഉള്ളതെന്ന് ഓർക്കണം.

അതുകൊണ്ട് തന്നെ ഏറെ നിർണായകമാണ് അവർക്ക് ഇത്തരം പ്ലാനുകൾ. ജിയോ ഉൾപ്പെടെയുള്ള കമ്പനികൾ എല്ലാ റീചാർജ് പ്ലാനുകൾക്ക് ഒപ്പവും ഒടിടി ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. അവരെ സംബന്ധിച്ച് സഹോദര സ്ഥാപനമായതിനാൽ തന്നെ അത്തരം ആനുകൂല്യങ്ങൾ നൽകുന്നതിൽ തടസങ്ങളൊന്നുമില്ലെന്ന് ഓർക്കണം.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ, ഐപിഎൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. എയർടെല്ലിന്റെ ഏറ്റവും പുതിയ ഓഫർ 451 രൂപയുടെ റീചാർജ് പ്ലാനാണ്, ഇത് ജിയോഹോട്ട്സ്‌റ്റാറിലേക്ക് പ്രവേശനം ലഭിക്കുക മാത്രമല്ല, ഗണ്യമായ ഡാറ്റ അലവൻസും കൂടി നൽകുന്നതാന്. എന്തൊക്കെയാണ് അതിന്റെ പ്രത്യേകത എന്നറിയാം.

എയർടെൽ 451 രൂപ റീചാർജ് പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ റീചാർജ് പ്ലാൻ, ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയും മൂന്ന് മാസത്തെ ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു, അതായത് ഐപിഎൽ കഴിഞ്ഞാലും നിലയ്ക്കാത്ത വിനോദ പരിപാടികളുടെ വലിയ സാധ്യതയാണ് നിങ്ങൾക്ക് മുന്നിൽ ഈ റീചാർജ് പ്ലാൻ തുറന്നിടുക എന്നർത്ഥം.

എങ്കിലും പൂർണമായും ക്രിക്കറ്റ് പ്രേമികളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാൻ, ഐപിഎൽ ആരാധകരെ ഒപ്പം നിർത്താനുള്ള എയർടെല്ലിന്റെ മൂന്നാമത്തെ ഓഫറുകളിൽ ഒന്നാണ്. നേരത്തെയും സമാനമായി ഉപഭോക്താക്കളെ ആകർഷിക്കാൻ എയർടെൽ സമാനമായി ഓഫറുകൾ പങ്കുവച്ചിരുന്നു. മുമ്പ് 100 രൂപയും 195 രൂപയും വിലയുള്ള രണ്ട് ഡാറ്റ വൗച്ചറുകൾ കൂടി കമ്പനി പുറത്തിറക്കിയിരുന്നു എന്നത് പ്രത്യേകം ഓർക്കണം.

100 രൂപയുടെ പ്ലാൻ 5 ജിബി ഡാറ്റയും 30 ദിവസത്തെ ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു എന്നതാണ് പ്രത്യേകത. 195 രൂപയുടെ പ്ലാൻ 15 ജിബി ഡാറ്റയും മൂന്ന് മാസത്തെ ജിയോഹോട്ട്സ്‌റ്റാർ മൊബൈലിന്റെ സബ്‌സ്‌ക്രിപ്‌ഷനും വാഗ്‌ദാനം ചെയ്യുന്നതാണ്. അങ്ങനെ എയർടെലിന്റെ ഈ നിരയിലേക്കുള്ള മൂന്നാമത്തെ കൂട്ടിച്ചേർക്കലാണ് പുതിയ 451 രൂപയുടെ പ്ലാൻ.

ഇവ കൂടാതെ ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം സർവീസ് വാലിഡിറ്റിയും ഉള്ള എയർടെലിന്റെ കൂടുതൽ പ്രീപെയ്‌ഡ്‌ മൊബൈൽ പ്ലാനുകൾ നിലവിലുണ്ട് എന്നത് പലർക്കും അറിയില്ല. 3999 രൂപ, 549 രൂപ, 1029 രൂപ, 398 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. എയർടെൽ നിലവിൽ അതിന്റെ എല്ലാ മൊബൈൽ പോസ്‌റ്റ് പെയ്‌ഡ്‌ പ്ലാനുകൾക്കൊപ്പവും സൗജന്യ ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ ആക്‌സസും വാഗ്‌ദാനം ചെയ്‌തു വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+