എയർടെലിന്റെ ഓരോ കാര്യമേ; വെറും ഡാറ്റയും കോളും മാത്രമല്ല, ഇനി മുതൽ ഒടിടി ആനുകൂല്യങ്ങളും, വില?
ഇന്ത്യക്കാർക്ക് എയർടെൽ എന്ന കമ്പനിയോട് ഒരു പ്രത്യേകത മമതയുണ്ട് എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. എല്ലാവരും മറ്റ് കമ്പനികളുടെ പിന്നാലെ പോവുമ്പോഴും എയർടെൽ എന്ന കമ്പനിയോട് ചേർന്ന് നിന്ന ഉപഭോക്താക്കൾക്ക് തന്നെയാണ് അതിന് സാക്ഷ്യം. അത്തരത്തിൽ രാജ്യത്തെ ഒരുകാലത്ത് കൈവെള്ളയിൽ ഇട്ട് അമ്മാനമാടി കമ്പനിയായിരുന്നു എയർടെൽ എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
അത്രയും അധികം ആരാധക വൃന്ദം തന്നെ ഈ കമ്പനിക്ക് ഉണ്ടായിരുന്നുവെന്ന് നോക്കിയാൽ നമുക്ക് മനസിലാവും. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ അന്നൊന്നും പക്ഷേ ഇതുപോലെ സ്‍മാർട്ട് ഫോണുകൾ സജീവമായിരുന്നില്ല. എയർടെലിന്റെ പ്രതാപകാലത്ത് ഇത്രയും അധികം സാങ്കേതിക വിദ്യകൾ വികസിച്ചിട്ടില്ലെന്നതും യാഥാർഥ്യമാണ്. എങ്കിലും ഇന്ത്യക്കാർക്ക് 3ജിയും 4ജിയും ഒക്കെ മുടക്കമില്ലാതെ എത്തിക്കാൻ അവർക്ക് കഴിഞ്ഞു.

അതിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് പിന്നീട് 5ജിയും ഇന്ന് കാണുന്ന നിലയിലേക്ക് ജനകീയമായി മാറിയത് എന്ന പ്രത്യേകത കൂടിയുണ്ട്. അത്തരത്തിൽ നോക്കുകയാണെങ്കിൽ എയർടെൽ എന്ന കമ്പനിയ്ക്ക് എതിരാളികൾ വളരെ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ കാലത്തെ കണക്കുകൾ എല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പിന്നീട് വിപണി വളർന്നത്, അവിടേക്ക് ജിയോ പോലെയുള്ള ബഹുരാഷ്ട്ര കുത്തകകൾ കടന്നുവരികയും ചെയ്‌തു.
നിലവിൽ എയർടെൽ അൽപ്പം ക്ഷീണത്തിൽ ആണെങ്കിലും ഉപഭോക്താക്കൾക്ക് വേണ്ട എല്ലാ കാര്യങ്ങളും അവർ തന്നാൽ ആവും വിധം ചെയ്‌തു നൽകാൻ ശ്രദ്ധിക്കാറുണ്ട്. അന്നായാലും ഇന്നായാലും അവർക്ക് ഈ കാര്യത്തിൽ ഒട്ടും മടിയില്ല എന്നതാണ് പ്രധാന കാര്യം. വളരെയധികം ശ്രദ്ധയോടെയാണ് അവർ ഓരോ കാൽവെപ്പും എടുത്തുവയ്ക്കുന്നത് എന്ന് നോക്കിയാൽ നമുക്ക് മനസിലാവും.
അടുത്ത കാലത്തെ റീചാർജ് പ്ലാനുകളിലെ ഉണ്ടായ പ്രകടമായ ഒരു വ്യത്യാസം എല്ലാവർക്കും അറിയാവുന്നതാണ്. വെറും ഡാറ്റയോ ഫ്രീ കോളോ അല്ലെങ്കിൽ എസ്എംഎസോ കൊണ്ട് മാത്രം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയില്ലെന്ന കാലഘട്ടം സംജാതമായി കഴിഞ്ഞു. അതിനർത്ഥം നിങ്ങൾ നിർബന്ധമായും അധിക ആനുകൂല്യങ്ങൾ ഇതിനായി കണ്ടെത്തേണ്ടതുണ്ട്.
അത്തരത്തിൽ അവർ പല തരത്തിലുള്ള പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക് വേണ്ടി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ദീർഘകാല വാലിഡിറ്റി ഉള്ള പ്ലാനുകളും എയർടെൽ നൽകുന്ന മുൻനിര സേവനങ്ങളിൽ ഉൾപ്പെടുന്നു. മാത്രമല്ല അധിക ആനുകൂല്യങ്ങളായ ഒടിടിയും അവർ നൽകുന്നുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മൂന്ന് പ്ലാനുകൾ ഏതൊക്കെയെന്ന് നോക്കാം.
എയർടെൽ ഒടിടി ലോഡഡ് പ്ലാനുകൾ
പട്ടികയിലെ ആദ്യ പ്ലാൻ 1729 രൂപ വിലയുള്ളതാണ്. എയർടെല്ലിന്റെ 1729 രൂപയുടെ പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിൽ നെറ്റ്ഫ്ലിക്‌സ് ബേസിക്, ജിയോ ഹോട്ട്സ്‌റ്റാർ സൂപ്പർ, സീ5 പ്രീമിയം, എക്സ്സ്ട്രീം പ്ലേ പ്രീമിയം, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ ലഭ്യമാവും. സൗജന്യ ഹെലോട്യൂണുകളും ഇതിലുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ യഥാർത്ഥ ആനുകൂല്യങ്ങൾ.
രണ്ടാമത്തെ പ്ലാൻ 598 രൂപയുടേതാണ്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. എങ്കിലും ഈ പ്ലാനിന് 28 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂ. നെറ്റ്ഫ്ലിക്‌സ് ബേസിക്, ജിയോഹോട്ട്സ്‌റ്റാർ സൂപ്പർ, സീ5 പ്രീമിയം, എക്സ്സ്ട്രീം പ്ലേ പ്രീമിയം, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.
279 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് 1 ജിബി ഡാറ്റ ലഭിക്കും. ഇത് ഡാറ്റ വൗച്ചറാണ്, കൂടാതെ ഒരു സേവന വാലിഡിറ്റിയും വാഗ്‌ദാനം ചെയ്യുന്നില്ല. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ നെറ്റ്ഫ്ലിക്‌സ് ബേസിക്, ജിയോഹോട്ട്സ്‌റ്റാർ സൂപ്പർ, സീ5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം എന്നിവയാണ്. ഡാറ്റയും ഫ്രീ കോളും ഒന്നും ഇതിൽ ലഭ്യമാവില്ല എന്നത് പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications