എയർടെലിന് ഉണ്ടെടാ ഒടിടിയിലും പിടി; ഈ പ്ലാനുകൾ ഞെട്ടിക്കും, പുത്തൻ മായാലോകം തുറക്കും, വില എത്ര?
എയർടെൽ ശക്തമായ മുന്നേറ്റം പ്രകടമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വിപണിയിൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികം മുന്നേറുകയാണ്, അതിന് കാരണമാവുന്നത് അവരുടെ രീതികളാണ്. ഉപഭോക്താക്കളെ ചേർത്ത് പിടിക്കുന്ന രീതിയാണ് പണ്ട് മുതൽക്കേ അവർ സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒരുപോലെ ഇന്ത്യയിൽ പ്രസക്തമായി നിലനിർത്താൻ അവരെ സഹായിച്ചതും.
ഇപ്പോഴിതാ അവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചില പ്ലാനുകളുമായാണ് രംഗത്ത് വരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് വിനോദത്തിന്റെ മായാലോകം തുറന്നിടുന്ന മികച്ച ഒടിടി ആനുകൂല്യങ്ങൾ അടങ്ങിയ പ്ലാനുകൾ. മറ്റ് കമ്പനികൾ തങ്ങളുടെ റീചാർജ് പ്ലാനുകളുമായി ചേർന്നാണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് എങ്കിൽ എയർടെൽ ഒരുപടി കൂടി കടന്നാണ് ഇപ്പോൾ തങ്ങളുടെ നയം നടപ്പാക്കുന്നത്.

പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായാണ് ഭാരതി എയർടെൽ കഴിഞ്ഞ ദിവസം ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇൻ-വൺ ഒടിടി എന്റർടൈൻമെന്റ് പായ്ക്കുകൾ പുറത്തിറക്കിയത്. നെറ്റ്ഫ്ലിക്‌സ്, ജിയോസിനിമ, സീ5, സോണിലിവ്, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം എന്നിവയുൾപ്പെടെ 25-ലധികം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഒറ്റ റീചാർജിൽ കമ്പനി ഒരുക്കിയിരിക്കുന്നു.
വിപണിയിൽ മത്സരം കടുക്കുകയും, ജിയോയുമായുള്ളപോരാട്ടം കൂടുതൽ വർധിക്കുകയും ചെയ്യുന്നതിനിടയിലാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എയർടെൽ പുത്തൻ ആശയങ്ങളുമായി രംഗത്ത് വരുന്നത്. അടുത്തിടെ അവർ ഗൂഗിളുമായി സഹകരിച്ച് പോസ്‌റ്റ് പെയ്‌ഡ് സേവനങ്ങളിലേക്ക് ഗൂഗിൾ വൺ സ്‌റ്റോറേജ് സേവനങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നു.
ഇന്ത്യയിലെ വയർലെസ് വിപണിയുടെ ഭൂരിഭാഗവും ജിയോയുടെയും എയർടെലിന്റെയും കൈവശമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കുവച്ച കണക്കുകൾ പ്രകാരം, മാർച്ചിൽ എയർടെൽ 1.65 ദശലക്ഷം വരിക്കാരെ കൂടി പുതുതായി ചേർത്തു. കമ്പനിയുടെ ഉപയോക്തൃ അടിത്തറ 386.96 ദശലക്ഷമാക്കിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിലാണ് കമ്പനിയുടെ ഏറ്റവും പുതിയ റീചാർജ് പ്ലാനുകൾക്ക് പ്രസക്തി ഏറുന്നത്. അതിൽ പ്രധാനമായും ഡാറ്റ, അൺലിമിറ്റഡ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് പുറമേ ഒടിടി ആനുകൂല്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിയിട്ടുണ്ട്, വിനോദ പരിപാടികൾ കൂടി സംയോജിപ്പിച്ചു കൊണ്ട് മുന്നോട്ട്പോവുന്നതാണ് ഇനിയുള്ള കാലത്ത് നല്ലതെന്ന തിരിച്ചറിവാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്.
ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരൊറ്റ റീചാർജിലേക്ക് സംയോജിപ്പിച്ച് മൊബൈൽ ഉപയോക്താക്കൾക്കുള്ള സ്ട്രീമിംഗ് ആക്‌സസ് ലളിതമാക്കുന്നതിനാണ് പുതുതായി പുറത്തിറക്കിയ പ്രീപെയ്‌ഡ് പായ്ക്കുകൾ കമ്പനി ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം. കാരണം നിലവിൽ ഇന്ത്യയിലെ ഒട്ടുമിക്ക പരിപാടികളും ചലച്ചിത്രങ്ങളും വരെ ഇത്തരം പ്ലാറ്റ്‌ഫോമുകളിലാണ് സ്ട്രീം ചെയ്യുന്നത്.
എയർടെൽ പ്ലാനുകൾ ഇങ്ങനെ
279 വിലയുള്ള അടിസ്ഥാന പാക്കിൽ നെറ്റ്ഫ്ലിക്‌സ് ബേസിക്, ജിയോസിനിമ, സീ5, എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുന്നു. ഇത് ശരിക്കും പറഞ്ഞാൽ ഈ നിരക്കിന് എന്തുകൊണ്ടും ലാഭമാണെന്ന കാര്യത്തിൽ ഒട്ടും തർക്കം വേണ്ട. മാത്രമല്ല ഇതിനെല്ലാം ഒരു മാസത്തേക്ക് സാധുതയുണ്ടാവും.
മാത്രമല്ല ഒടിടി ആസ്വദിക്കുന്നതിന് ഒപ്പം അധിക അനുകൂല്യമാ കൂടി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയും കമ്പനി നിരാശരാക്കില്ല. കൂടുതൽ കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി, എയർടെൽ പരിധിയില്ലാത്ത 5ജി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ഉൾപ്പെടുന്ന പ്ലാനുകൾ കൂടി വാഗ്‌ദാനം ചെയ്യുന്നു, അതേ ഒടിടി ഓഫറുകളോട് കൂടി തന്നെ.
അതിൽ ആദ്യത്തേതാണ് 28 ദിവസത്തേക്ക് 598 രൂപയുടെ റീചാർജ് വഴി ലഭ്യമാവുന്നത്. ഇതിൽ ഡാറ്റ, അൺലിമിറ്റഡ് കോളുകൾ പോലെയുള്ള ഓഫറുകളും ലഭ്യമാവും. 84 ദിവസത്തേക്ക് 1,729 രൂപ മുടക്കിയാലും സമാന ഓഫറുകൾ കിട്ടും. എല്ലാ പ്ലാനുകളും എയർടെൽ എക്സ്സ്ട്രീം പ്ലേ ആപ്പ് വഴി നിങ്ങൾക്ക് നേരിട്ട് വാങ്ങാൻ സാധിക്കുന്നതാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications