എയർടെൽ മനസറിഞ്ഞ് നൽകും; വെറും 299 രൂപയ്ക്ക് ദിവസേന ഒരു ജിബി ഡാറ്റ, ഫ്രീ കോളും എസ്എംഎസും!
ഇന്ത്യയിൽ ടെലികോം കമ്പനികൾ ഒരുപാടൊന്നുമില്ല. സേവനങ്ങൾ നൽകുന്നതിൽ ഉള്ള കമ്പനികൾ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല. ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ ഈ കമ്പനികൾ പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന, അക്കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. വർഷങ്ങളായി എയർടെൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട്.
ഇപ്പോഴിതാ എയർടെൽ അടുത്തിടെ ഒരു പ്രീപെയ്‌ഡ് പ്ലാൻ തിരികെ കൊണ്ടുവന്നു, ഇത്തവണ ഈ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റയുമായി വരുന്നു. 299 രൂപയുടെ പ്ലാനാണ് പറഞ്ഞുവന്നത്. ഈ പ്ലാൻ മുൻപും ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ എയർടെൽ ഓഫർ പിൻവലിച്ചു. അന്ന് ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്ലാൻ പ്രതിദിനം 1 ജിബിയായി കുറച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ചെലവ് നേരിട്ട് വർധിപ്പിക്കുന്നതിനാണ് ആനുകൂല്യം കുറച്ചത്.

ഭാരതി എയർടെല്ലിന്റെ 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. ഈ പ്രീപെയ്‌ഡ് പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അഡോബ് എക്‌സ്പ്രസ് പ്രീമിയം, എയർടെൽ സേഫ്, സൌജന്യ ഹെലോടൂൺസ് എന്നിവയാണ് ഈ പ്രീപെയ്‌ഡ് പ്ലാനിന്റെ അധിക ആനുകൂല്യങ്ങൾ. അഡോബ് എക്‌സ്പ്രസ് പ്രീമിയത്തിന് 4,000 രൂപയാണ് വില.
നിങ്ങൾക്ക് 299 രൂപ പ്ലാനിൽ പണം ചെലവഴിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് 199 രൂപ അല്ലെങ്കിൽ 355 രൂപ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. എയർടെല്ലിന്റെ 199 രൂപ പ്ലാൻ ആകെ 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്നു. 199 രൂപയുടെ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്.
299 രൂപയുടെയും 199 രൂപയുടെയും പ്ലാൻ തമ്മിലുള്ള വ്യത്യാസം 100 രൂപയാണ്. 199 രൂപയുടെ പ്ലാൻ 2 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. 299 രൂപയുടെ പ്ലാൻ പ്രതിദിനം 1 ജിബി ഡാറ്റയുമായി 28 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. എയർടെൽ എക്‌സ്ട്രീം പ്ലേയും (സൌജന്യ ഉള്ളടക്കം) പ്ലാനിനൊപ്പം ഉണ്ട്. 355 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 25 ജിബി ഡാറ്റയും 300 എസ്എംഎസുകളും ലഭിക്കും.
ഈ പ്രീപെയ്‌ഡ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഈ പ്ലാനിനൊപ്പം 5 രൂപ വിലമതിക്കുന്ന ടോക് ടൈമും ഉണ്ട്. നിലവിൽ രാജ്യത്ത് തന്നെ ഏറ്റവും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ എയർടെൽ മുൻ നിരയിൽ തന്നെയുണ്ട് എന്നതാണ് യാഥാർഥ്യം. അതാണ് ഈ പ്ലാൻ കൂടി സൂചിപ്പിക്കുന്നത്. അതിനാൽ ഈ പ്ലാൻ ധൈര്യമായി വാങ്ങാം.


Click it and Unblock the Notifications
