Get Updates
Get notified of breaking news, exclusive insights, and must-see stories!

എയർടെൽ ഒരു കില്ലാടി തന്നെ; ദിവസേന 2 ജിബി ഡാറ്റയും ഫ്രീ കോളും, കൂടാതെ എസ്എംഎസും, വില എത്ര?

ഇന്ത്യയിൽ ധാരാളം വരിക്കാരുള്ള കമ്പനികളിൽ ഒന്നാണ് എയർടെൽ. ഒന്നും രണ്ടുമല്ല കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഭാരതി എയർടെൽ ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ ജിയോയുടെ നിഴലിൽ ഒതുങ്ങിപ്പോയ കമ്പനി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിൽ അവരുടെ ഉപഭോക്താക്കളും വളരെയധികം സന്തുഷ്‌ടരാണ്.

എയർടെൽ ഒരുകാലത്ത് വിപണിയിൽ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. കാരണം മികച്ച സർവീസ് തന്നെയാണ് അവർ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കി നൽകിയത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്റർനെറ്റ് വേഗതയിലും ഓഫറുകളിലും എയർടെൽ ബഹുദൂരം മുന്നിലായിരുന്നു, ഇപ്പോഴും അക്കാര്യത്തിൽ അവർ ഒട്ടും പിന്നിലല്ല.

airtelplansnew

പറഞ്ഞുവന്നത് എയർടെൽ എന്നും തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തൊരു കമ്പനിയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അത്തരത്തിൽ അവർ ധാരാളം പ്ലാനുകൾ ഇടക്കാലത്ത് അവതരിപ്പിച്ചിട്ടുണ്ട്, പുതുതായി വിപണിയിൽ എത്തിക്കുന്നുമുണ്ട്. മികച്ച റീചാർജ് പ്ലാനുകൾ തന്നെയാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകം. ഇക്കാര്യത്തിൽ റിലയൻസ് ജിയോ, ബിഎസ്എൻഎൽ എന്നിവയുമായി കടുത്ത മത്സരത്തിലാണ് അവർ.

എയർടെലിന്റെ ഏറ്റവും വലിയ പ്രത്യേകത ഏത് തരത്തിലുള്ള റീചാർജും കുറഞ്ഞ വിലയിൽ നൽകുന്നുവെന്നതാണ്. അതായത് ദൈർഘ്യം കൂടിയ പ്ലാനുകൾ ആവട്ടെ, കുറഞ്ഞ കാലയളവിലുള്ള പ്ലാനുകൾ ആവട്ടെ അവർ ഒരുപോലെ മികവ് പുലർത്തുന്നുവെന്നതാണ് പ്രാധാന്യം. അത്തരത്തിൽ അടുത്തകാലത്തായി അവർ അവതരിപ്പിച്ച മികച്ചൊരു പ്ലാനുണ്ട്. ഒരു വർഷത്തേക്ക് റീചാർജിനെ കുറിച്ചുള്ള എല്ലാ ടെൻഷനും നിങ്ങൾക്ക് ഇതിലൂടെ മറക്കാം.

എയർടെൽ 3599 രൂപ പ്ലാൻ

3599 രൂപ വില വരുന്ന ഈ എയർടെൽ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾ വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഇതുവഴി പ്രയോജനപ്പെടുത്താം എന്നതാണ് പ്രത്യേകത. കൂടാതെ പ്ലാനിൽ സൗജന്യ നാഷണൽ റോമിംഗും ഉൾപ്പെടുന്നുണ്ട്. അതിനാൽ നിങ്ങൾക്ക് ഫോൺ വിളിക്കുക എന്നത് ഇനി ചിലവേറിയ കാര്യമേയല്ല, ഇഷ്‌ടം പോലെ സംസാരിക്കാമെന്ന് അർത്ഥം.

കൂടാതെ, ഈ റീചാർജ് പാക്കേജിന്റെ ഭാഗമായി പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും 100 സൗജന്യ എസ്എംഎസും നൽകുന്നു. സാധാരണഗതിയിൽ നിങ്ങളൊരു ഇന്റർനെറ്റ് ഉപഭോക്താവ് ആണെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ല ഓഫർ തന്നെയാണ് ദിവസേന ലഭിക്കുന്ന 2 ജിബി ഡാറ്റ. അതായത് നിങ്ങൾക്ക് പ്ലാനിൽ 730 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. 5ജി സ്‌മാർട്ട്‌ഫോണുകളുള്ള ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിനെ തികച്ചും ആകർഷകമാക്കുന്ന മറ്റൊരു ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+