എയർടെൽ അടിച്ചാൽ ഏത് ജിയോയും വീഴും..! 84 ദിവസം ഇനി സുഖിക്കാം, 2 ജിബി വീതം കിട്ടും, വില എത്ര?
ഒരുകാലത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടെലികോം കമ്പനി എന്ന വിശേഷണം എയർടെലിന് സ്വന്തമായിരുന്നു. പല കാരണങ്ങളാണ് ഇതിനുള്ളത്. അന്നൊക്കെ മെച്ചപ്പെട്ട വേഗതയിൽ കൂടുതൽ അനുകൂല്യങ്ങളോടെ സേവനം നൽകാൻ ചുരുക്കം ചില കമ്പനികൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പ്രബലരായിരുന്നു എയർടെൽ. ഒരു സമയത്ത് രാജ്യത്ത് തന്നെ ഏറ്റവും വരിക്കാരുള്ള കമ്പനി എന്ന വിശേഷണവും അവർക്ക് സ്വന്തമായിരുന്നു.
എന്നാൽ ഇടയ്ക്ക് എപ്പോഴോ ആ പേരും പെരുമയും ഒക്കെ അവർക്ക് കൈമോശം വരികയായിരുന്നു. ശരിക്കും പറഞ്ഞാൽ എയർടെൽ പിന്നിലേക്ക് പോയത് ജിയോയുടെ വരവോടെയാണ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. കാരണം ഒരു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ വിപണിയിൽ അത്രയധികം അപ്രമാദിത്വം പുലർത്തിയിരുന്ന കമ്പനിയായിരുന്നു എയർടെൽ.

ജിയോ വരികയും കുറഞ്ഞ വിലയിൽ സേവനങ്ങൾ അനുവദിക്കുകയും കൂടി ചെയ്‌തതോടെ എയർടെൽ വലിയൊരു പ്രതിസന്ധി നേരിടുകയായിരുന്നു. സൗജന്യ സേവനങ്ങൾ മാറി ജിയോയും മറ്റ്കമ്പനികളുടെ പാതയിലേക്ക് തിരിഞ്ഞപ്പോൾ എയർടെൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അടുത്ത കാലത്തായി 5ജി സേവനങ്ങളുടെ വരവോടെ അവർ തങ്ങളുടെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന വിധം ഓഫറുകൾ നൽകുകയാണ്.
ഇക്കൂട്ടത്തിൽ സാധാരണ ഡാറ്റ പാക്കുകൾ മുതൽ ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾ വരെയുണ്ട്. അതിൽ ഏറ്റവും കൂടുതൽ ജനപ്രിയമായ പ്ര പ്ലാനിനെ കുറിച്ചാണ് പരിശോധിക്കുന്നത്. ഇതിൽ ഡാറ്റ,എസ്എംഎസ്, അൺലിമിറ്റഡ് കോൾ എന്നിവയ്ക്ക് പുറമേ ഒടിടിയുടെ അധിക ആനുകൂല്യങ്ങൾ കൂടി ലഭ്യമാവും. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
എയർടെൽ 1029 രൂപ പ്ലാൻ
ദീർഘകാല സാധുതയുള്ള ഒരു സാമ്പത്തിക ഓപ്ഷനായി നിങ്ങൾ തിരയുകയാണെങ്കിൽ, 1029 രൂപയുടെ പ്ലാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായിരിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 84 ദിവസത്തെ ഗണ്യമായ സാധുത നൽകുന്നു. കൂടാതെ ആ കാലയളവിൽ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കുള്ള അൺലിമിറ്റഡ് സൗജന്യ കോളിംഗും ഇതിൽ ലഭിക്കും. കൂടാതെ 84 ദിവസത്തേക്ക് നിങ്ങൾക്ക് എല്ലാ ദിവസവും 100 എസ്എംഎസ് കൂടി ലഭിക്കും.
പിന്നെ നമ്മളൊക്കെ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഡാറ്റയും ഈ പ്ലാനിൽ പറഞ്ഞിട്ടുണ്ട്. അതും തീരെ കുറവൊന്നുമല്ല. ഈ പ്ലാൻ തിരഞ്ഞെടുത്താൽ ദിവസേന 2 ജിബി ഡാറ്റയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ പ്രധാന ആവശ്യകതകൾ എല്ലാം തന്നെ നിറവേറ്റാൻ കഴിയുന്ന ഒന്നാണെന്ന് നിസംശയം പറയാം.
കൂടാതെ എയർടെല്ലിന്റെ 1029 രൂപയുടെ റീചാർജ് പ്ലാനിന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് അതിന്റെ കൂടെ ഒരു ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുത്തുന്നതാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക് എയർടെൽ മൂന്ന് മാസത്തെ കോംപ്ലിമെൻ്ററി സബ്‌സ്‌ക്രിപ്‌ഷൻ വാഗ്‌ദാനം ചെയ്യുന്നതിനാൽ സ്ട്രീമിംഗ് സേവനങ്ങൾക്കായി നിങ്ങൾ അധിക തുക ചെലവഴിക്കേണ്ടതില്ല എന്നതാണ് ഇതിലെ നല്ല കാര്യം.












Click it and Unblock the Notifications