അഡാർ പ്ലാനുമായി എയർടെൽ, ജിയോ പോലും വിറച്ചു..! 2 ജിബി ഡെയിലി ഡാറ്റ, ഫ്രീ കോൾ, വില കേട്ടാൽ ഞെട്ടും
രാജ്യത്ത് ഒരുപാട് ടെലികോം കമ്പനികൾ ഒന്നും നിലവിലില്ല. മുൻനിരയിൽ ഉള്ളത് വിരലിൽ എണ്ണാവുന്ന കമ്പനികൾ മാത്രമാണ്. അതിൽ പ്രധാനികൾ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയാണ്. മുൻപ് ടാറ്റ ഡോകോമോ, എയർസെൽ എന്നിങ്ങനെ ഒട്ടേറെ കമ്പനികൾ വേറെയും ഉണ്ടായിരുന്നെങ്കിലും അവയൊക്കെ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു എന്നതാണ് സത്യം.
അപ്പോൾ പിന്നെ പണ്ടും ഇപ്പൊഴും ഒരുപോലെ മികവ് പുലർത്തുന്ന കമ്പനികളായ ബിഎസ്എൻഎൽ, എയർടെൽ പോലെയുള്ളവയെ ശരിക്കും പ്രശംസിക്കണം. കാരണം വിപണിയുടെ തളർച്ചയിലും മറ്റ് വീഴ്‌ചകളിലും ഒന്നും തളരാതെ പതിറ്റാണ്ടുകളായി രാജ്യത്തെ ഉപഭോക്താക്കൾക്ക് എല്ലാവിധ സേവനങ്ങളും ഉറപ്പാക്കുന്ന അവർ വേറെ ലെവലാണ് എന്ന കാര്യം സമ്മതിക്കാതെ തരമില്ല. ഇപ്പോഴും ഈ കമ്പനികൾ പ്രസക്തമാണ്.

അതിൽ എയർടെൽ ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരുന്നു. കോടിക്കണക്കിന് ഉപഭോക്താക്കളുടെ ഏക ആശ്രയം. ഡാറ്റ സ്‌പീഡ് കൊണ്ടും നെറ്റ്‌വർക്ക് ക്വാളിറ്റി കൊണ്ടും ഏവരെയും ഞെട്ടിച്ച കമ്പനിയായിരുന്നു എയർടെൽ. ഇപ്പോഴത്തെ കാലത്ത് ജിയോയുടെ വരവോടെ അൽപ്പം ക്ഷീണത്തിൽ ആയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് അവർ.
കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴികളാണ് അവർ തേടുന്നത്. അതിനായി അവർ പയറ്റുന്ന മാർഗങ്ങൾ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമല്ല. റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ട് വിപണി പിടിക്കുക എന്ന ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും തന്ത്രമാണ് അവരും പയറ്റുന്നത്. അതിനായി ബജറ്റ് ഫ്രണ്ട്ലിയും കൂടുതൽ ആനുകൂല്യങ്ങൾ ഉള്ളതുമായ ഒട്ടേറെ പ്ലാനുകൾ അവർ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.
അതിൽ ഡാറ്റ, ഫോൺ കോൾ, എസ്എംഎസ് സേവനങ്ങളാണ് കൂടുതലായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതിവേഗ ഡാറ്റയുടെ കാര്യത്തിൽ എയർടെൽ ഒട്ടും പിന്നിലല്ല. അത് തെളിയിക്കുന്ന പ്ലാനുകളാണ് അവർ കൂടുതലായി അവതരിപ്പിക്കുന്നത്. അത്തരത്തിൽ അവരുടെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ് അടുത്ത കാലത്തായി വന്ന 979 രൂപയുടെ റീചാർജ് പ്ലാൻ. എന്തൊക്കെയാണ് ഇതിന്റെ സവിശേഷതകൾ എന്ന് അറിയാം.
എയർടെൽ 979 രൂപ പ്ലാൻ
ഈ എയർടെൽ റീചാർജ് പ്ലാനിന്റെ വില 979 രൂപയാണെന്ന് പറഞ്ഞല്ലോ. ഉപയോക്താക്കൾക്ക് മികച്ച ഒരു കൂട്ടം ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ ആണിത്. 84 ദിവസത്തെ വാലിഡിറ്റിയിൽ, ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗും സൗജന്യ ദേശീയ റോമിംഗും ഇതിൽ കമ്പനി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി പരിധിയില്ലാതെ നിങ്ങൾക്ക് എത്ര വേണമെങ്കിലും സംസാരിക്കാം ഫോണിലൂടെ.
ഇതിന്റെ മറ്റൊരു ആകർഷണം ഡാറ്റ തന്നെയാണ്. 5ജി സേവനങ്ങൾ ലഭ്യമാകുന്ന പരിധിയില്ലാത്ത 5ജി ഡാറ്റയ്‌ക്കൊപ്പം ഉപയോക്താക്കൾക്ക് 2 ജിബിയുടെ പ്രതിദിന ഹൈ-സ്‌പീഡ് ഡാറ്റ കൂടി ആസ്വദിക്കാൻ കഴിയും. കൂടാതെ, ഉപഭോക്താക്കൾക്ക് എക്‌സ്ട്രീം പ്ലേയിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ കൂടി ലഭിക്കും. അത് വിവിധ സ്ട്രീമിംഗ് ആപ്പുകളിലേക്കുള്ള ആക്‌സസ് കൂടി ഉപഭോക്താക്കൾക്ക് നൽകുന്നു. ഇത്തരത്തിൽ എല്ലാം ഒത്തിണങ്ങിയ എയർടെൽ പ്ലാൻ വേറെയുണ്ടാവില്ല.












Click it and Unblock the Notifications