എയർടെൽ വന്നാൽ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി, വില എത്ര?
ഇന്ത്യയിൽ ടെലികോം കമ്പനികൾ അധികമൊന്നുമില്ല. സേവനങ്ങൾ നൽകുന്നതിൽ ഉള്ള കമ്പനികൾ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല. ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഏതൊക്കെ മാർഗങ്ങൾ ഉണ്ടോ അവയൊക്കെ ഈ കമ്പനികൾ അവലംബിക്കാറുണ്ട്. അത്തരത്തിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന, അക്കൂട്ടത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. വർഷങ്ങളായി എയർടെൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട്.
അതിനാൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എയർടെൽ സുപരിചിതമാണ്. രാജ്യത്ത് ഇത്രയും മികച്ച സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനി ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. എതിരാളികളായ ജിയോ, വിഐ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും പലപ്പോഴും കടുത്ത വെല്ലുവിളിയാണ് കമ്പനി തീർക്കുന്നത്.

അടുത്ത കാലത്തായി എല്ലാവർക്കും ശുഭകരമായ മറ്റൊരു വാർത്ത കൂടി എയർടെൽ പങ്കുവച്ചിരുന്നു. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ സ്‌റ്റാർലിങ്കുമായി ഒത്തുചേരുകയാണ് അവർ. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് നല്ല കാര്യമാണ്. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ.
ഇത്തരത്തിൽ പുതിയ നൂതനമായ മാറ്റങ്ങൾക്ക് ഒരുങ്ങവെ തന്നെ അവർ തങ്ങളുടെ ഉപഭോക്താക്കളെ സ്വാധീനിക്കാൻ മറ്റ് ചില മാർഗങ്ങൾ കൂടി പരീക്ഷിക്കാറുണ്ട്. അതാണ് മികച്ച റീചാർജ് പ്ലാനുകൾ. ഇടവിട്ട് അവർ ധാരാളം പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും മികച്ച ഒരു പ്ലാൻ ഏതാണെന്ന് നമുക്കൊന്ന് നോക്കാം.
എയർടെൽ 838 രൂപ പ്ലാൻ
എയർടെൽ 838 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ഫീച്ചറും ദിവസേന 100 എസ്എംഎസ് ആനുകൂല്യങ്ങളും കൂടി ലഭിക്കും. അതായത് നിങ്ങൾക്ക് ഇന്ത്യയിൽ ഏത് നമ്പറിലേക്കും സൗജന്യമായി വിളിക്കാം. കൂടാതെ ഡാറ്റ ആവശ്യകതയുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ കൂടിയാണിത്.
3 ജിബിയുടെ പ്രതിദിന ഡാറ്റ ആനുകൂല്യമാണ് ലഭിക്കുക. ഇത് സാമാന്യം ഭേദപ്പെട്ട ഡാറ്റ പാക്ക് തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കാരണം മറ്റ് കമ്പനികളുടെ പ്ലാനുകളിൽ ഇത്രയധികം ഡാറ്റ നിങ്ങൾക്ക് ലഭിക്കുകയില്ല. എന്നാൽ വെറും ഡാറ്റയും ഫ്രീ കോളും കൊണ്ട് മാത്രം ഓഫർ തീർന്നെന്ന് ഒരിക്കലും കരുതരുത്.
22-ലധികം ഒടിടികളിലേക്ക് ആക്‌സസ് വാഗ്‌ദാനം ചെയ്യുന്ന എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയം, അപ്പോളോ 24|7 സർക്കിൾ, വിങ്കിൽ സൗജന്യ ഹലോ ട്യൂൺസ് എന്നിവയും അതിലേറെയും പ്ലാനിലെ ചില അധിക ആനുകൂല്യങ്ങളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിങ്ങൾക്ക് ഒരു 5ജി ഫോണാണ് ഉള്ളതെങ്കിൽ നിങ്ങൾക്ക് 5ജി അൺലിമിറ്റഡ് ഡാറ്റ ലഭിക്കാനും അർഹതയുണ്ട്.












Click it and Unblock the Notifications